സോഷ്യൽ മീഡിയയിലെ വിവാദ താരങ്ങളും സിനിമ-സീരിയൽ രംഗത്തുള്ളവരുമെല്ലാം ലിസ്റ്റിലുണ്ട്.
ഏറെ നാളത്തെ കാത്തിരിപ്പുകൾക്ക് ഒടുവിൽ ബിഗ് ബോസ് മലയാളം സീസൺ 7ന്റെ പ്രൊമോ ഏതാനും ദിവസങ്ങൾക്ക് മുൻപ് പുറത്തുവിട്ടിരുന്നു. ഫുൾ ബ്ലാക്കിൽ മാസായി എത്തിയ മോഹൻലാലിന്റെ പ്രൊമോ ബിഗ് ബോസ് പ്രേക്ഷകർ മാത്രമല്ല കേരളക്കര ഒന്നാകെ ഏറ്റെടുത്തിരുന്നു. പ്രൊമോ ഹിറ്റായതിന് പിന്നാലെ ഷോയിലേക്കുള്ള മത്സരാർത്ഥികളുടെ പ്രെഡിക്ഷൻ ലിസ്റ്റുകളും പുറത്തുവരികയാണ്.
സോഷ്യൽ മീഡിയയിലെ വിവാദ താരങ്ങളും സിനിമ-സീരിയൽ രംഗത്തുള്ളവരുമെല്ലാം ലിസ്റ്റിലുണ്ട്. ബിഗ് ബോസ് മല്ലു ടോക്സിന്റേതാണ് പ്രെഡിക്ഷൻ ലിസ്റ്റ്. രേണു സുധി, ആർ ജെ അഞ്ജലി, ആദിത്യൻ ജയൻ, ജിഷിൻ മോഹൻ, ബിനീഷ് ബാസ്റ്റിൻ തുടങ്ങി കഴിഞ്ഞ പ്രെഡിക്ഷൻ ലിസ്റ്റിലുള്ളവരും പുതിയ ആൾക്കാരും ഇത്തവണ ഇടം പിടിച്ചിട്ടുണ്ട്. ഭൂരിഭാഗം പേരും ഏതെങ്കിലും തരത്തിൽ വിവാദങ്ങളിൽ അകപ്പെട്ടവരാണ് എന്നത് ഏറെ ശ്രദ്ധേയമാണ്. ഇത്തവണ നടൻ അപ്പാനി ശരത്തിന്റെ പേരും ഉയർന്ന് കേൾക്കുന്നുണ്ട്. അതേസമയം, കോമണർ മത്സരാർത്ഥികൾക്കുള്ള മൈജി കോൺണ്ടക്സ്റ്റ് പുരോഗമിക്കുകയാണ്.
പുതിയ പ്രെഡിക്ഷന്‍ ലിസ്റ്റുകള്‍ ഇങ്ങനെ
- ഇഷാനി ഇഷ- അഭിനേത്രി, മോഡൽ, നർത്തകി, ഗായിക
- ആദില, നൂറ(ആദില നസ്രിൻ, നൂറ ഫാത്തിമ)- കണ്ടന്റ് ക്രിയേറ്റേഴ്സ് ആണ്. വിവാദങ്ങളോട് പോരാടി മുന്നോട്ട് പോകുന്ന ലെസ്ബിയൻ കപ്പിൾസ്.
- ആർ ജെ അഞ്ജലി- കണ്ടന്‍റ് ക്രിയേറ്റര്‍, മുന്‍ റോഡിയോ ജോക്കി
- അപ്പാനി ശരത്ത്- മലയാള ചലച്ചിത്ര നടന്‍
- ആദിത്യന്‍ ജയന്‍- സീരിയല്‍ നടന്‍
- അനുമോള്‍- അഭിനേത്രി, ടിവി ഷോ താരം
- റോഹന്‍ ലോണ- അവതാരകന്‍
- ജിഷിന്‍ മോഹന്‍- സീരിയല്‍ നടന്‍
- ബിനീഷ് ബാസ്റ്റിന്‍- നടന്‍
- സ്വീറ്റി ബെര്‍ണാഡ്- ട്രാന്‍സ് വുമണ്‍, അവതാരക, അഭിനേത്രി, ഡബ്ബിംഗ് ആര്‍ട്ടിസ്റ്റ്
- രേണു സുധി- സോഷ്യല്‍ മീഡിയ വൈറല്‍ താരം
- ജാസി- ട്രാന്‍സ്ജെന്‍റര്‍, സോഷ്യല്‍ മീഡിയ ഇന്‍ഫ്ലുവന്‍സര്‍
- ബിജു സോപാനം- നടന്‍
- മസ്താനി- നടിയും മോഡലും(ബസില്‍ മോശമായി പെരുമാറിയ സവാദ് എന്നയാള്‍ക്ക് എതിരെ രംഗത്ത് വന്ന് ശ്രദ്ധനേടി)



