സോറി പറഞ്ഞാണ് മോഹൻലാല്‍ ആ തീരുമാനം പ്രഖ്യാപിച്ചത്.

ബിഗ് ബോസ് മലയാളം ഷോ സീസണ്‍ ഏഴ് തുടക്കത്തിലേ ശ്രദ്ധയാകര്‍ഷിച്ചിരുന്നു. ഏഴിന്റെ പണികളായിരുന്നു ഷോയില്‍ പങ്കെടുക്കാൻ എത്തിയ മത്സരാര്‍ഥികളെ കാത്തിരുന്നത്. ഷോ ആരംഭിച്ച് ഒരു മാസം പിന്നിടാന്‍ ഒരുങ്ങുമ്പോള്‍ ഒരു കൂട്ടം വൈല്‍ഡ് കാര്‍ഡ് എന്‍ട്രികളെ ഹൗസിലേക്ക് കടത്തി വിട്ടിരുന്നു ബിഗ് ബോസ്. ആ വൈല്‍ഡ് കാര്‍ഡ് എൻട്രിമാരില്‍ ഒരാള്‍ പ്രേക്ഷകരുടെ വോട്ടിംഗിന്റെ അടിസ്ഥാനത്തില്‍ ഇന്ന് വീട്ടില്‍ നിന്ന് പടിയിറങ്ങിയിരിക്കുകയാണ്.

പ്രവീണാണ് ബിഗ് ബോസില്‍ നിന്ന് ഇന്ന് പുറത്തായിരിക്കുന്ന ഒരു മത്സരാര്‍ഥി. പുറത്ത് നിന്ന് കളി കണ്ട് വന്ന ആള്‍ എന്ന നിലയില്‍ പ്രവീണ്‍ ശോഭിക്കും എന്നായിരുന്നു പ്രേക്ഷകര്‍ കരുതിയിരുന്നത്. എന്നാല്‍ യാതൊരു ഇംപാക്റ്റും സൃഷ്‍ടിക്കാൻ പ്രവീണിന് സാധ്യമായില്ല എന്നാണ് വോട്ടിംഗ് തെളിയിരിക്കുന്നത്. അടുക്കള ക്യാപ്റ്റൻ ആയതുകൊണ്ടുള്ള സ്‍ക്രീൻ ടൈം മാത്രമാണ് പ്രവീണിന് ലഭിച്ചത് എന്ന് വേണം കരുതാൻ. മാത്രവുമല്ല മറ്റ് മത്സരാര്‍ഥികളെ അപേക്ഷിച്ച് അത്ര പ്രശസ്‍തൻ അല്ലാത്തതിനാല്‍ പ്രേക്ഷകര്‍ പ്രവീണിനെ കാര്യമായി പരിഗണിച്ചുമില്ല.

ആരാണ് പ്രവീണ്‍?.

ദി മാര്‍ക്കറ്റിംഗ് മല്ലു എന്ന ഇന്‍സ്റ്റഗ്രാം ഐഡിയില്‍ വീഡിയോകള്‍ ചെയ്യുന്നയാളാണ് പ്രവീണ്‍ പി. സാമ്പത്തികവും തൊഴില്‍പരവുമായ ഉള്ളടക്കങ്ങളടക്കം മനുഷ്യര്‍ക്ക് നിത്യജീവിതത്തില്‍ അറിയേണ്ട കാര്യങ്ങള്‍ ഉള്‍ക്കൊള്ളിച്ചുകൊണ്ട് ഉള്ളതാണ് പ്രവീണിന്‍റെ വീഡിയോകള്‍. ഇന്‍സ്റ്റഗ്രാമില്‍ ഇദ്ദേഹത്തിന് മൂന്നര ലക്ഷത്തില്‍ അധികം ഫോളോവേഴ്സ് ആണ് ഉള്ളത്. അതേസമയം യുട്യൂബില്‍ 5800 ല്‍ അധികം സബ്സ്ക്രൈബേഴ്സ് ആണ് ഉള്ളത്. അനീഷിന് ശേഷമുള്ള കോമണര്‍ എന്ന നിലയിലാണ് പ്രവീണ്‍ ബിഗ് ബോസ് ഹൗസിലേക്ക് വൈല്‍ഡ് കാര്‍ഡ് എൻട്രിയായി എത്തിയത്.

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാന്‍ ഇവിടെ ക്ലിക് ചെയ്യുക