'എന്നോട് പറ ഐ ലവ്യൂ'വെന്ന് സെറീന പറഞ്ഞപ്പോള്‍ ജൂനൈസ് നിറഞ്ഞുചിരിക്കുകയായിരുന്നു.

ബിഗ് ബോസില്‍ ഹൗസില്‍ സംഘര്‍ഷഭരിതമായ രംഗങ്ങള്‍ ഉണ്ടാകാറുണ്ട്. എന്നാല്‍ തമാശ നിറഞ്ഞ രസകരമായ സംഭവങ്ങളും ബിഗ് ബോസില്‍ കാണാം. മോഹൻലാല്‍ എത്തുന്ന ദിവസമായ ഇന്ന് അങ്ങനെ ചില തമാശകള്‍ ഉണ്ടാകും എന്ന് വ്യക്തമാക്കി ഏഷ്യാനെറ്റ് പ്രൊമൊ പുറത്തുവിട്ടിരിക്കുകയാണ്. മോഹൻലാലിന്റെ സൂപ്പര്‍ഹിറ്റ് ഡയലലോഗുകള്‍ മത്സരാര്‍ഥികള്‍ പറയുന്നതാണ് ചിരിപടര്‍ത്തിയത്.

'ചിത്രം' എന്ന സിനിമയിലെ 'ജീവിക്കാൻ ഇപ്പോള്‍ ഒരു മോഹം തോന്നുന്നു'വെന്ന ഡയലോഗാണ് റെനീഷ പറഞ്ഞത്. അയ്യോ എന്ന് പറഞ്ഞായിരുന്നു മോഹൻലാല്‍ റെനീഷയുടെ ഡയലോഗ് കേട്ട് ചിരിച്ചത്. 'സാഗര്‍ എന്ന മിത്രത്തെ മാത്രമേ നിനക്ക് അറിയൂ' എന്ന ഡയലോഗായിരുന്നു ഷിജുവിന്. 'എന്നോട് പറ ഐ ലവ്യൂ'വെന്ന് സെറീന പറഞ്ഞപ്പോള്‍ ജൂനൈസ് നിറഞ്ഞുചിരിക്കുന്നതും കാണുകയും മോഹൻലാലിന്റെ ചിരി കേള്‍ക്കുകയും ചെയ്യാം പ്രൊമൊയില്‍.

ഇന്നത്തെ എവിക്ഷനില്‍ ആരായിരിക്കും പുറത്തുപോകുകയെന്ന് അറിയാനുള്ള ആകാംക്ഷയിലുമാണ് ആരാധകര്‍. എട്ട് പേരാണ് ഇത്തവണത്തെ നോമിനേഷന്‍ ലിസ്റ്റില്‍ ഉണ്ടായിരുന്നത്. നാദിറ, അനു ജോസഫ്, അഖില്‍ മാരാര്‍, റെനീഷ, ജുനൈസ്, അനിയന്‍ മിഥുന്‍, ഷിജു, സെറീന എന്നിവര്‍. എവിക്ഷന്‍ പ്രഖ്യാപിച്ചില്ലെങ്കിലും ലിസ്റ്റിലെ നാല് പേര്‍ ഇത്തവണ സേഫ് ആണെന്ന് ശനിയാഴ്‍ച എപ്പിസോഡില്‍ മോഹന്‍ലാല്‍ അറിയിച്ചിരുന്നു.

ഇതോടെ എട്ട് പേര്‍ ഉണ്ടായിരുന്ന നോമിനേഷന്‍ ലിസ്റ്റ് നാല് പേരിലേക്ക് ചുരുങ്ങിയിരിക്കുന്നതിനാല്‍ ആരാധകരുടെ ആകാംക്ഷയും വര്‍ദ്ധിച്ചിരിക്കുകയാണ്. അനിയന്‍ മിഥുന്‍, അനു, നാദിറ, അഖില്‍ മാരാര്‍ എന്നിവരാണ് നോമിനേഷനില്‍ നിലവില്‍ അവശേഷിക്കുന്നത്. ഇതില്‍ ആരാണ് ഇന്ന് പുറത്താവുകയെന്ന കാര്യം ഇന്നത്തെ എപ്പിസോഡില്‍ മോഹന്‍ലാല്‍ പ്രഖ്യാപിക്കും. ബിഗ് ബോസ് മലയാളം സീസണ്‍ അഞ്ചില്‍ മത്സരം ചൂടുപിടിക്കുന്നു എന്നാണ് മനസിലാകുന്നത്.

Read More: 'പ്ലീസ്, ആരും ഒരിക്കലും അത്തരം വ്യാജൻമാരെ പ്രോത്സാഹിപ്പിക്കരുത്', അഭ്യര്‍ഥനയുമായി എസ് ജെ സൂര്യ

മിഥുന് ഇഷ്‍ടമായിരുന്നുവെന്ന് പുറത്തെത്തിയപ്പോഴാണ് കൂടുതല്‍ മനസിലായത്: ശ്രുതി ലക്ഷ്‍മി

YouTube video player