ദീപ രാഹുല്‍ റിനിയെ കുറിച്ച് പറഞ്ഞ വാക്കുകള്‍.

കേരളമാകെ ചർച്ച ചെയ്ത ഒരു കേസിൽ ഇരുചേരികളിൽ നിന്നവരായിരുന്നു രാഹുൽ ഈശ്വറും മാധ്യമപ്രവർത്തകയും നടിയുമൊക്കെയായ റിനി ആൻ ജോർ‌ജും. ഇത്തവണ ബിഗ്ബോസിൽ ഇരുവരും മാറ്റുരക്കാൻ എത്തുകയും ചെയ്തു. ബിഗ് ബോസിൽ എത്തിയതിന് പിന്നാലെ റിനിയും രാഹുൽ ഈശ്വറും തമ്മിൽ അഭിപ്രായവ്യത്യാസങ്ങൾ ഉണ്ടായിരുന്നെങ്കിലും പിന്നീട് ഇരുവരും രമ്യതയിലെത്തി. പിന്നാലെ റിനി പുറത്താകുകയും ചെയ്‍തിരുന്നു.

ഇതിനിടെ രാഹുൽ ഈശ്വറിന്റെ ഭാര്യ ദീപ റിനി ആൻ ജോർജിനെ കുറിച്ച് പറഞ്ഞ കാര്യങ്ങളാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ വീണ്ടും ചർച്ച ആകുന്നത്. റിനി തങ്ങളുടെ ജീവിതത്തിൽ നല്ല രീതിയിൽ ഒരു പ്രശ്നമുണ്ടാക്കിയ വ്യക്തിയാണ് എന്നാണ് ദീപ രാഹുൽ പറയുന്നത്. ‘അതിജീവത’ എന്ന വിശേഷണം ഉപയോഗിക്കുന്നതിലാണ് തനിക്ക് കൂടുതൽ വിഷമമെന്നും ദീപ കൂട്ടിച്ചേർത്തു. ''ചേട്ടൻ 16 ദിവസം ജയിലിൽ പോയതിൽ എവിടെയൊക്കെയോ ഒരു കാരണക്കാരി റിനി കൂടി ആയിരുന്നു. എന്നാൽ അവരെ ഇപ്പോഴും ആളുകൾ അതിജീവിത എന്ന് വിളിക്കുന്നതിന്റെ കാരണമാണ് എനിക്ക് മനസിലാകാത്തത്. എത്രയോ കള്ളക്കേസുകളാണ് നമ്മുടെ നാട്ടിലുള്ളത്. വ്യാജ കേസുകൾ കാരണം ജീവിതം നഷ്ടപ്പെട്ട എത്രയോ ആളുകൾ നമുക്ക് ചുറ്റുമുണ്ട്. റിനി എന്താണ് സർവൈവ് ചെയ്തത്? ശരിക്കും ഇതിൽ സർവൈവ് ചെയ്തത് എന്റെ ഭർത്താവല്ലേ?. എന്റെ കുട്ടികൾക്കും സമാനമായൊരു സാഹചര്യം ഭാവിയിൽ ഉണ്ടായേക്കില്ലേ'' എന്നും ദീപ ചോദിക്കുന്നു.