ബിഗ് ബോസ് മലയാളം സീസൺ 7 ഫിനാലെയോട് അടുക്കുമ്പോൾ ഒൻപത് മത്സരാർത്ഥികൾ മാത്രമാണ് ശേഷിക്കുന്നത്. ഈ ആഴ്ച ചരിത്രത്തിലാദ്യമായി ആര്യൻ, അക്ബർ, നെവിൻ എന്നിങ്ങനെ മൂന്ന് ക്യാപ്റ്റന്മാരുണ്ട്, എന്നാൽ അവർക്ക് നോമിനേഷൻ ഇളവില്ല

ബിഗ് ബോസ് മലയാളം സീസൺ 7 എഴുപത്തിയെട്ടാം ദിവസത്തിലേക്ക് കടന്നിരിക്കുകയാണ്. ഗ്രാൻഡ് ഫിനാലെയിലേക്ക് ഇനി ചുരുങ്ങിയ ദിവസങ്ങൾ മാത്രം ബാക്കിനിൽക്കെ ബിബി വീട്ടിൽ മത്സരം മുറുകികൊണ്ടിരിക്കുകയാണ്. കഴിഞ്ഞ ദിവസത്തെ വീക്കന്റ് എപ്പിസോഡിൽ ലക്ഷ്മി എവിക്ട് ആയതോട് കൂടി ഒൻപത് മത്സരാർത്ഥികൾ ആണ് ഇനി വീട്ടിൽ അവശേഷിക്കുന്നത്.

ബിഗ് ബോസ് വീടിന്റെ ചരിത്രത്തിലാദ്യമായി 3 ക്യാപ്റ്റന്മാരാണ് ഈ ആഴ്ച വീട്ടിൽ വന്നിരിക്കുന്നത്. ക്യാപ്റ്റൻസി ടാസ്കിൽ വന്ന ആര്യൻ, അക്ബർ, നെവിൻ എന്നിവരാണ് ഇത്തവണത്തെ ക്യാപ്റ്റന്മാർ. ഇത്തവണ ക്യാപ്റ്റൻ ആയിട്ടുള്ളവർക്ക് ഈ ആഴ്ച നോമിനേഷൻ മുക്തി ഉണ്ടായിരിക്കുന്നതല്ല എന്ന പ്രത്യേകതയും ബിഗ് ബോസ് ഇതിനോടൊപ്പം പ്രഖ്യാപിച്ചിട്ടുണ്ട്.

ഓപ്പൺ നോമിനേഷൻ ആയിരുന്നു ഇത്തവണ എല്ലാവര്ക്കും നൽകിയിരുന്നത്. ഓരോ മത്സരാർത്ഥികളും തങ്ങളുടെ നോമിനേഷൻ രേഖപ്പെടുത്തിയത് ഇങ്ങനെയാണ്. അനീഷ്- സാബുമാൻ, നൂറ. നെവിൻ- സാബുമാൻ, അനുമോൾ. ആര്യൻ- ഷാനവാസ്, അനീഷ്. ആര്യൻ- ഷാനവാസ്, അനീഷ്. അനുമോൾ- നെവിൻ, അക്ബർ. അക്ബർ- നൂറ, ആദില. നൂറ- അക്ബർ, ആര്യൻ. സാബുമാൻ- നെവിൻ, അനീഷ്. ആദില- അക്ബർ, അനീഷ്. ഷാനവാസ്- ആര്യൻ, അനുമോൾ. 

ഷാനവാസും, ആദിലയും ഒഴികെ ബാക്കിയുള്ള 7 പേരും ഇത്തവണ നോമിനേഷൻ പ്രക്രിയയിലേക്ക് തിരഞ്ഞെടുക്കപ്പെട്ടിട്ടുണ്ട്. വളരെ സ്ട്രോങ്ങ് മത്സരാർത്ഥികൾ ഉൾപ്പെട്ട ഇത്തവണത്തെ നോമിനേഷനിൽ ആരൊക്കെയാണ് പുറത്ത് പോവുക എന്നാണ് പ്രേക്ഷകർ ഉറ്റുനോക്കുന്നത്.

ടിക്കറ്റ് ഫിനാലെ

കൂടാതെ ടിക്കറ്റ് ഫിനാലെ ടാസ്ക് ഇന്നത്തെ എപ്പിസോഡിലാണ് ആരംഭിച്ചിരിക്കുന്നത്. കച്ചിത്തുരുമ്പ് എന്ന എൻഡ്യൂറൻസ് ടാസ്ക് ആണ് ആദ്യത്തേത്. ഏറ്റവും കൂടുതൽ സമയം നൽകിയിരിക്കുന്ന വടിയിൽ ഒരു പ്രത്യേക പൊസിഷനിൽ ഹോൾഡ് ചെയ്ത് നിൽക്കുക എന്നതാണ് ടാസ്ക്. ഷാനവാസ് ആണ് ആദ്യം പുറത്തായത്. പിന്നാലെ നെവിൻ, അനീഷ് എന്നിവരും പുറത്തായി. ആര്യനാണ്‌ ടിക്കറ്റ് ടു ഫിനാലെ ടാസ്കിൽ വിജയിച്ചിരിക്കുന്നത്. അവസാന മൂന്നിൽ ഉണ്ടായിരുന്നത് സാബുമാനും, നെവിനും ആയിരുന്നു. മണിക്കൂറുകൾ നീണ്ട മത്സരത്തിനൊടുവിലാണ് ആര്യൻ ആദ്യ ടാസ്കിൽ വിജയിച്ചിരിക്കുന്നത്.

Asianet News Live | Malayalam News Live | Kerala News Live | ഏഷ്യാനെറ്റ് ന്യൂസ് | Live Breaking News