ബിഗ് ബോസ് മലയാളം സീസൺ 7-ൽ നിന്ന് വേദ ലക്ഷ്മി പുറത്തായി. ഹോമോഫോബിക് പരാമർശങ്ങളാൽ ചർച്ചയായ അവർ, പുറത്തുവന്ന ശേഷം തൻ്റെ യഥാർത്ഥ സ്വഭാവം ഇതിലും പരുക്കനാണെന്ന് വെളിപ്പെടുത്തി.
ബിഗ് ബോസ് മലയാളം സീസൺ 7 ൽ നിന്നും വേദ ലക്ഷ്മി പുറത്തായിരിക്കുകയാണ്. ഇന്നലെ നടന്ന എപ്പിസോഡിൽ ആയിരുന്നു ലക്ഷ്മിയുടെ എവിക്ഷൻ. ഹോമോഫോബിക് നിലപാടുകൾ കൊണ്ട് ബിഗ് ബോസ്സിനകത്തും പുറത്തും ഏറെ ചർച്ച ചെയ്യപ്പെട്ട മത്സരാത്ഥി കൂടിയായിരുന്നു വൈൽഡ് കാർഡ് എൻട്രിയായി എത്തിയ ലക്ഷ്മി. ഇപ്പോഴിതാ പുറത്തായതിന് ശേഷം ബിഗ് ബോസ് വീട്ടിലെ അനുഭവങ്ങൾ പങ്കുവെക്കുകയാണ് ലക്ഷ്മി. യഥാർത്ഥ ജീവിതത്തിൽ വളരെ ടഫ് ആയിട്ടുള്ളൊരു വ്യക്തിയാണ് താനെന്നും, വീട്ടിൽ അത്യാവശ്യം കാർന്നോര് കളിച്ച് നടക്കുന്ന ക്യാരക്ടർ ആണ് തന്റേതെന്നും ലക്ഷ്മി പറയുന്നു.
‘ബിഗ് ബോസ്സിൽ ഞാൻ അതൊന്നും ചെയ്തിട്ടില്ല’
"ഐ ഡോണ്ട് കെയർ ആറ്റിട്യൂട് എനിക്കുണ്ട്. ആളുകൾ എന്നെ കുറിച്ച് പറയുന്നത് എന്താണെന്ന് ഞാൻ കെയർ ചെയ്യാറില്ല. എന്റെ നിലപാടുകൾ ഇപ്പോഴും ഞാൻ ബിഗ് ബോസ്സിൽ പറഞ്ഞിട്ടുണ്ട്. ഞാൻ മിണ്ടാതെ ഇരുന്നിട്ടില്ല. അനീഷുമായി നല്ല ഫ്രണ്ട്ഷിപ്പ് ഒന്നുമില്ല. അയാളെ കുറിച്ച് അറിയണം എന്നുണ്ടായിരുന്നു. വീട്ടിൽ അത്യാവശ്യം കാർന്നോര് കളിച്ച് നടക്കുന്ന ക്യാരക്ടർ ആണ് എന്റെ. ബിഗ് ബോസ്സിൽ ഞാൻ അതൊന്നും ചെയ്തിട്ടില്ല. വീട്ടിൽ ഞാൻ ഇതിന്റെ അപ്പുറം ചെയ്യുന്ന ആളാണ്." ലക്ഷ്മി പറയുന്നു.
"യഥാർത്ഥ ജീവിതത്തിൽ ഞാൻ ഇതിനേക്കാൾ പത്തിരട്ടി ടഫ് ആണ്. മകനോട് അങ്ങനെയല്ല. അവനോട് ഞാൻ ഭയങ്കര സോഫ്റ്റ് ആണ്. പ്രശ്നങ്ങളും കാര്യങ്ങളും ഒന്നുമില്ല, ജെന്റിൽ പാരന്റിങ്ങ് ആണ്. അമ്മയോടും കസിൻസിനോടുമെല്ലാം ചോദിച്ചയാൾ അറിയാൻ കഴിയും. ബിഗ് ബോസ്സിൽ ഞാൻ അങ്ങനെ ചെയ്യില്ല. ഒരു പബ്ലിക് പ്ലാറ്റ്ഫോം ആണെന്ന് അറിയാം, അവരുടെയും പേഴ്സണാലിറ്റി മാനിക്കേണ്ടതുണ്ട്, വീട്ടിൽ അങ്ങനെ ചെയ്യുന്നത് അവിടെ എനിക്ക് അത്രയും സ്വാതന്ത്ര്യം ഉള്ളതുകൊണ്ടാണ്. ഇവിടെ അങ്ങനെ ചെയ്യില്ല." ഏഷ്യാനെറ്റിന് നൽകിയ അഭിമുഖത്തിലായിരുന്നു ലക്ഷ്മിയുടെ പ്രതികരണം.



