1992 ൽ പുറത്തറിങ്ങിയ 'നാടോടി' എന്ന ചിത്രത്തിലൂടെയാണ് മോഹിനി മലയാളത്തിൽ അരങ്ങേറ്റം കുറിക്കുന്നത്. പിന്നീട് ഗസൽ, സൈന്യം, ഈ പുഴയും കടന്ന്, മായപ്പൊന്മാൻ, പഞ്ചാബി ഹൗസ് തുടങ്ങീ മികച്ച സിനിമകളുടെ ഭാഗമാവാനും മോഹിനിക്ക് സാധിച്ചു.

തെന്നിന്ത്യൻ പ്രേക്ഷകർക്ക് സുപരിചിതയാണ് മോഹിനി. മലയാളത്തിലും തമിഴിലുമടക്കം മികച്ച സിനിമകളുടെ ഭാഗമായ താരം കൂടിയാണ് മോഹിനി. തമ്പി കണ്ണന്താനം സംവിധാനം ചെയ്ത് 1992 ൽ പുറത്തറിങ്ങിയ 'നാടോടി' എന്ന ചിത്രത്തിലൂടെയാണ് മോഹിനി മലയാളത്തിൽ അരങ്ങേറ്റം കുറിക്കുന്നത്. പിന്നീട് ഗസൽ, സൈന്യം, കാണാകിനാവ്, ഈ പുഴയും കടന്ന്, മാന്ത്രികക്കുതിര, കുടുംബക്കോടതി, മായപ്പൊന്മാൻ, പഞ്ചാബി ഹൗസ് തുടങ്ങീ മികച്ച സിനിമകളുടെ ഭാഗമാവാനും മോഹിനിക്ക് സാധിച്ചു. 2000 ത്തിന് ശേഷം സിനിമയിൽ സജീവമല്ലാതിരുന്ന മോഹിനി കളക്ടർ, ഇന്നത്തെ ചിന്താവിഷയം തുടങ്ങീ രണ്ട്സിനിമകൾ മാത്രമാണ് മലയാളത്തിൽ ചെയ്തത്. അതിനിടയിൽ താരത്തിന്റെ വിവാഹം കഴിയുകയും ക്രിസ്തുമതം സ്വീകരിക്കുകയും ചെയ്തിരുന്നു. ഇപ്പോഴിതാ തന്റെ കുടുംബ ജീവിതത്തെ കുറിച്ച് സംസാരിക്കുകയാണ് മോഹിനി.

കല്യാണം കഹസിക്കുമ്പോൾ തനിക്ക് 22 വയസ്സ് മാത്രമായിരുന്നു പ്രായമെന്നും, മക്കളെ വളർത്തുന്നത് ഒരുതരത്തിലും സമ്മർദ്ധമുള്ള കാര്യമായി അനുഭവപെട്ടിട്ടില്ലെന്നും മോഹിനി പറയുന്നു. "എന്റെ മകൻ കോളജ് പഠനം പൂർത്തിയാക്കി. അവന് ഇപ്പോൾ 25 വയസ്സാണ്. 22 വയസ്സിലായിരുന്നു എന്റെ കല്യാണം, പെട്ടന്ന് തന്നെ ആദ്യത്തെ കുഞ്ഞും പിറന്നു. എന്നാൽ അവനെ വളർത്തുന്ന സമയത്ത് ഒരു തരത്തിലുള്ള സ്ട്രസ്സും എനിക്ക് അനുഭവപ്പെട്ടിട്ടില്ല. അവനിപ്പോൾ അമേരിക്കയിൽ ജോലി ചെയ്യുകയാണ്. രണ്ടാമത്തെ മകൻ ഒമ്പതാം ക്ലാസിൽ പഠിക്കുന്നു. അവന് ഹോം സ്കൂളിങ്ങാണ്, ഞാനാണ് അവന്റെ ടീച്ചർ. അവൻ വളരെ നിഷ്കളങ്കനാണ്, എന്ത് പറഞ്ഞാലും അനുസരിക്കും എന്റെ കൂടെ സ്ഥിരം പള്ളിയിൽ വരും. ഭർത്താവ് ഭരത് ഐടി ഇന്റസ്ട്രിയിലാണ് വർക്ക് ചെയ്യുന്നത്. ബൈക്ക് റൈഡിങ്, ഹൈക്കിങ് എല്ലാ ഇഷ്ടമുള്ള ഭക്ഷണപ്രിയനാണ് ​ഭരത്. ഭരത് വന്നശേഷമാണ് ഞാൻ ഇത്രയധികം സംസാരിച്ച് തുടങ്ങിയതും എനിക്ക് ഇത്രയ്ക്കും ആത്മവിശ്വാസം കിട്ടിയതും. ഞാൻ വൃത്തിയില്ലാത്ത രൂപത്തിൽ ഇരുന്നാലും ‍നീ വളരെ സുന്ദരിയാണെന്ന് എന്നോട് ഒരാൾ പറയുമെങ്കിൽ അത് എന്റെ ഭർത്താവ് ഭരത് മാത്രമാകും! എന്നാൽ ഒരു തരത്തിലും എന്നെ കുറിച്ച് അദ്ദേഹം പരാതി പറഞ്ഞ് കേട്ടിട്ടില്ല. ഞങ്ങൾ രണ്ടുപേരും സ്വഭാവം കൊണ്ട് വളരെ വ്യത്യസ്തരാണ്. എനിക്കൊരു ചെറിയ പനി വന്നാൽ പോലും അദ്ദേഹം നന്നായി നോക്കും. എന്നാൽ അ​ദ്ദേഹത്തിന് എന്ത് തരത്തിലുള്ള ബുദ്ധിമുട്ട് വന്നാലും ഞങ്ങളെ അറിയിക്കില്ല, അദ്ദേഹത്തെ കിട്ടിയത് ഞങ്ങളുടെ ഒരു അനു​ഗ്രഹമാണ്." തമിഴ് മാധ്യമം വികടന് നൽകിയ അഭിമുഖത്തിലായിരുന്നു മോഹിനിയുടെ പ്രതികരണം.

ആ സിനിമയിൽ നിന്നുണ്ടായ ദുരനുഭവം

അതേസമയം കണ്മണി എന്ന ചിത്രത്തിനിടെ തനിക്കുണ്ടായ ദുരനുഭവവും കഴിഞ്ഞ ദിവസം മോഹിനി പങ്കുവെച്ചിരുന്നു. ആർ.കെ സെൽവമണി സംവിധാനം ചെയ്ത 'കണ്മണി' എന്ന ചിത്രത്തിൽ താൻ നേരിട്ട ദുരനുഭവമാണ് മോഹിനി തമിഴ് മാധ്യമത്തിനോട് വെളിപ്പെടുത്തിയത്. സ്വിമ്മിങ്ങ് സ്യൂട്ടിലുള്ള അത്തരമൊരു രംഗം ചെയ്യാൻ താൻ ഒരു തരത്തിലും തയ്യാറായിരുന്നില്ലെന്നും പകുതി ദിവസത്തോളം ഇതിന് വേണ്ടി ചെലവഴിച്ചെന്നും മോഹിനി വെളിപ്പെടുത്തി.

"സംവിധായകൻ ആർ.കെ സെൽവമണിയാണ് ആ സ്വിമ്മിംഗ് സ്യൂട്ട് രംഗം പ്ലാൻ ചെയ്തത്. ആ രംഗം ചെയ്യേണ്ടിവരുമ്പോൾ എനിക്ക് അതീവ അസൗകര്യമായി തോന്നിയിരുന്നു. അത്തരമൊരു കാര്യം ചെയ്യാൻ കഴിയില്ലെന്ന് ഞാൻ കരഞ്ഞുകൊണ്ട് പറഞ്ഞിരുന്നു, അതിന്റെ ഫലമായി ഷൂട്ടിംഗ് പാതി ദിവസം മുടങ്ങുകയും ചെയ്‌തു. എനിക്ക് നീന്താൻ പോലും അറിയില്ലെന്നത് ഞാൻ വിശദീകരിക്കാൻ ശ്രമിച്ചു. പുരുഷ ട്രെയ്‌നർമാരുടെ മുന്നിൽ അത്രയും അർദ്ധവസ്ത്രമണിഞ്ഞ് നീന്തൽ പഠിക്കേണ്ടി വരുമെന്നൊരു ധാരണ പോലും എനിക്ക് അസഹ്യമായിരുന്നു.

അന്നേരം വനിതാ പരിശീലകരൊന്നും തന്നെ ഉണ്ടായിരുന്നില്ല, അതുകൊണ്ട് തന്നെ അത്തരമൊരു രംഗം ചെയ്യുന്നത് ചിന്തിക്കാൻ പോലും എനിക്കായിരുന്നില്ല. ഉടൽ തഴുവ എന്ന ഗാനരംഗത്തിന്റെ വേണ്ടിയായിരുന്നു ഇത്. പകുതി ദിവസത്തോളം ചെലവഴിച്ച് അവർ ആവശ്യപ്പെട്ടത് ഞാൻ നൽകി. പിന്നീട് ഊട്ടിയിൽ വെച്ച് അതിന് വീണ്ടും ഷൂട്ടിംഗ് വേണമെന്നും അവർ പറഞ്ഞു. ഞാൻ അതിനും വിസമ്മതിച്ചു. അപ്പോൾ ഷൂട്ടിംഗ് തുടരാനാവില്ലെന്നാണ് അവർ പറഞ്ഞത്. അതിന് ഞാൻ പറഞ്ഞ മറുപടി ഇങ്ങനെയായിരുന്നു ‘അത് നിങ്ങളുടെ പ്രശ്നമാണ്, എനിക്ക് യാതൊരു ബന്ധവുമില്ല. അതേ രീതിയിലാണ് നിങ്ങൾ മുന്‍പ് എന്നെ നിർബന്ധിച്ച് ആ രംഗം ചെയ്യിപ്പിച്ചത് എന്ന പറഞ്ഞു.” മോഹിനി പറഞ്ഞു.