എന്തായാലും സാ​ഗർ- ജുനൈസ് കൂട്ടുകെട്ടിൽ കാര്യമായ ക്ഷതമേറ്റിട്ടുണ്ട്.

ബി​ഗ് ബോസ് മലയാളം സീസൺ അ‍ഞ്ച് അമ്പതാം ദിവസത്തിലേക്ക് അടുക്കുന്തോറും മത്സരങ്ങൾ കടുക്കുകയാണ്. ഒപ്പം നിന്നവർ പലരും പലരെയും മനസിലാക്കി തുടങ്ങി. പലരും ​ഗെയിമുകൾ പുറത്തെടുത്തു. മറ്റ് ചിലരുടെ മുഖം മൂടികൾ അഴിഞ്ഞ് വീണു. ഈ സീസണിലെ പ്രേക്ഷക ശ്രദ്ധനേടിയ മത്സരാർത്ഥികളിൽ ഒരാളാണ് ജുനൈസ്. സാ​ഗർ- ജുനൈസ് കൂട്ടുകെട്ട് ഷോയിലെ പ്രധാന ഘടകവും ആണ്. എന്നാൽ അടുത്ത ദിനങ്ങളിലായി ഈ സൗഹൃദത്തിന് വിള്ളലുകൾ വന്ന് തുടങ്ങിയിട്ടുണ്ട്. ഇന്നിതാ തനിക്ക് ഇവിടെ നിക്കാൻ വയ്യെന്ന് പറഞ്ഞ് കണ്ണീരണിയുകയാണ് ജുനൈസ്. 

ശോഭയുടെ മുന്നിലാണ് ജുനൈസ് കരയുന്നത്. 'പലരും പല രീതിയിൽ പ്രവോക്ക് ചെയ്യാൻ നോക്കും. എന്റെ ചെക്കാ, ചക്കരക്കുട്ട ഇത്ര പാവമാവല്ലേടാ. ആൾക്കാർ ഇങ്ങനെ ഒക്കെയാണ്. നമ്മുടെ മെന്റർ സ്ട്രെ​ഗ്ത് നോക്കുന്ന ഏറ്റവും വലിയ പ്ലാറ്റ് ഫോമാണിത്. പൈസയ്ക്കും അപ്പുറം കുറേ കാര്യങ്ങളുണ്ട്. നിന്നെ സപ്പോർട്ട് ചെയ്യുന്ന ഒത്തിരി പ്രേക്ഷകരുണ്ട്. അതാണ് നോമിനേഷനുകളിൽ വന്നിട്ടും ഇവിടെ നി നിൽക്കുന്നത്', എന്ന് പറഞ്ഞ് ശോഭ ജുനൈസിനെ ആശ്വസിപ്പിക്കുന്നുണ്ട്. എന്നാൽ തനിക്ക് ഇവിടെ നിക്കണ്ടെന്നും വീട്ടിൽ പോകണമെന്നുമാണ് ജുനൈസ് പറയുന്നത്. ബിഗ് ബോസിനോട് തനിക്ക് പോകണമെന്ന് പറയുമെന്നും ജുനാസ് പറയുന്നുണ്ട്. 

അങ്ങനെ പറയേണ്ടിയിരുന്നില്ല, ഭയങ്കര ചീപ്പ് ആയിപ്പോയി : പെപ്പെയോട് മാപ്പ് പറഞ്ഞ് ജൂഡ് ആന്‍റണി

എന്തായാലും സാ​ഗർ- ജുനൈസ് കൂട്ടുകെട്ടിൽ കാര്യമായ ക്ഷതമേറ്റിട്ടുണ്ട്. പലപ്പോഴും മറ്റ് മത്സരാർത്ഥികളുടെ മുന്നിൽ വച്ച് തന്നെ സാ​ഗർ ജുനൈസിനെ തള്ളി പറഞ്ഞിട്ടുമുണ്ട്. ഇതാകാം ഒരുപക്ഷേ ജുനൈസിന്റെ ഉള്ളിൽ നോവുണർത്തിയ ഘടകം. മറ്റുള്ളവരുടെ വേട്ടയാടലില്‍ നിന്നും പലപ്പോഴും സാഗറിനെ രക്ഷിച്ച് കൊണ്ടുവന്നിട്ടുള്ളതും ജുനൈസ് ആണ്. ഈ ആഴ്ച നോമിനേഷനിൽ വന്ന മത്സരാർത്ഥികളിൽ ഒരാളുകൂടിയാണ് ജുനൈസ്. 

'പുറത്താക്കിയതില്‍ വളരെ സന്തോഷം' | Omar Lulu | Bigg Boss Malayalam Season 5