രേണു സുധിയെ കുറിച്ച് പുതിയ വീഡിയോയുമായി ശാരിക.
ഒരുസമയത്ത് സമൂഹമാധ്യങ്ങളിൽ വലിയ ചർച്ചാ വിഷയമായ കാര്യമാണ് രേണു സുധിയുടെ വീടിന്റെ അവസ്ഥ. വീടുണ്ടാക്കി നൽകിയവരുടെ ഭാഗത്ത് നിന്നും വീഴ്ചയുണ്ടായെന്നും വീടിന് ചോർച്ചയുണ്ടെന്നും രേണു പറഞ്ഞത് വലിയ വിവാദമാകുകയും വീടു വെച്ച സന്നദ്ധസംഘടന തന്നെ രേണുവിനെതിരെ രംഗത്തു വരികയും ചെയിതിരുന്നു. ഇപ്പോഴിതാ വീണ്ടും ഈ വിഷയത്തെക്കുറിച്ച് സംസാരിക്കുകയാണ് രേണുവിന്റെ സുഹൃത്തും അവതാരകയും ബിഗ്ബോസ് സീസൺ 7 മൽസരാർത്ഥിയുമായ കെബി ശാരിക.
''ഈ വീട് പണിതിട്ട് ഒരു വർഷമായതേയുള്ളൂ. ആ വീടാണ് ഇങ്ങനെ ആയത്. എന്റെ വീട് ഇതിനേക്കാളും പഴക്കമുള്ളതാണ്. 20 വർഷത്തോളമായി എന്റെ വീട് വെച്ചിട്ട്. അതിന് ഇത്രയും പ്രശ്നമില്ല. ഇങ്ങനെയാണോ ഒരാൾക്ക് വീടുണ്ടാക്കി കൊടുക്കുന്നത്? വീടിന്റെ മുന്നിൽ സിറ്റൗട്ട് മൊത്തം ഇടിഞ്ഞ് പൊളിഞ്ഞു. ഇവിടെയുള്ളവരൊക്കെ സാധാരണ ആൾക്കാരാണ്. അവർക്കിത് ഇടിച്ച് പൊളിക്കാനുള്ള ആരോഗ്യമില്ല. ഒരു പുതിയ വീട് കിടക്കുന്നത് പോലെയല്ല ഇത് കിടക്കുന്നത്. 2018 ലെ പ്രളയം ഒന്നും വന്നില്ലല്ലോ. അതിന് ശേഷം വെച്ച വീടല്ലേ ഇത്.
ഇത്രയും മീഡിയകൾ ഇവിടെ കയറി ഇറങ്ങുന്നതല്ലേ. ഒരാൾ അതിനെക്കുറിച്ച് കാണിച്ചിട്ടുണ്ടോ. ഞാൻ വഴിയിൽ നിന്ന് കയറി വന്നപ്പോൾ ഈ വീടിന്റെ മുകളിലേക്കാണ് നോക്കിയത്. മൊത്തം അഴുക്ക് പിടിച്ച് അവിടെയും ഇവിടെയും പൊളിഞ്ഞ് കിടക്കുന്നു. എങ്ങനെയാണ് ഒരു പുതിയ വീട് ഇങ്ങനെ പൊളിയുക.
ആ വീട് എന്റെ മക്കൾക്ക് തന്ന വീടാണ്. ഞാൻ ആ വീട്ടിൽ കിടന്ന് ഉറങ്ങുന്നതിൽ എനിക്ക് താൽപര്യമില്ല. ഞാനിപ്പോൾ ഹാർഡ് വർക്ക് ചെയ്യുന്നത് ഒരു വീടിന് വേണ്ടിയാണ്. വാടക വീട്ടിലേക്ക് മാറണം എന്നാഗ്രഹിക്കുന്നുണ്ട്. വീട് മക്കൾക്കായി അവിടെ കിടന്നോട്ടെ എന്നൊക്കെ രേണു ബിഗ് ബോസിൽ വെച്ച് എന്നോട് പറഞ്ഞിരുന്നു'', ശാരിക വീഡിയോയിൽ പറഞ്ഞു.
