ജയിൽവാസം ഒരു നായകന്റെ ജീവിതത്തിലെ വരവ് പോക്കാണല്ലോ എന്നാണ് റിനോഷ് പറയുന്നത്.

ബി​ഗ് ബോസ് മലയാളം സീസൺ അഞ്ച് എൺപത് ദിവസങ്ങൾ പൂർത്തിയാക്കാൻ ഒരുങ്ങുകയാണ്. ഫൈനലിലേക്ക് അടുക്കുന്തോറും മത്സരാർത്ഥികൾ തമ്മിലുള്ള പോരും കടുക്കുകയാണ്. സംഭവ ബഹുലമായ ദിനങ്ങളായിരുന്നു കഴിഞ്ഞ വാരം. സേഫ് ​ഗെയിം കളിച്ചു കൊണ്ടിരുന്ന പലരുടെയും മുഖംമൂടികൾ അഴിഞ്ഞു, പലരും സംസാരിക്കാൻ തുടങ്ങി. മറ്റ് ചിലർ എന്ത് സംഭവിച്ചാലും ഞാൻ മാറില്ലെന്ന നിലപാടിൽ ഉറച്ച് നിൽക്കുന്നു. എന്തായാലും ആരൊക്കെ ആകും ഫൈനൽ ഫൈവിൽ എത്തുക എന്ന ചർച്ചകൾ സോഷ്യൽ മീഡിയയിൽ നടക്കുകയാണ്. 

ബി​ഗ് ബോസിലെ ഏറ്റവും വലിയ പ്രത്യേകതകളിൽ ഒന്ന് ജയിലുകൾ ആണ്. ഓരോ ആഴ്ചയിലെയും പൊതുവിലെ പ്രവർത്തനങ്ങളുടെയും ടാസ്കുകളുടെയും അടിസ്ഥാനത്തിൽ മോശം പ്രകടനം കാഴ്ചവച്ചവരെ മത്സരാർത്ഥികൾ നോമിനേറ്റ് ചെയ്യും. ഇതിൽ ഭൂരിഭാ​ഗം വോട്ടുകൾ ലഭിക്കുന്ന രണ്ട് പേരാകും ജയിലിലേക്ക് പോകുക. പലപ്പോഴും മൂന്ന് പേരും നോമിനേഷനിൽ വരും അങ്ങനെ വരുമ്പോൾ ടാസ്കിലൂടെ ഒരാളെ സേഫ് ആക്കുകയും ചെയ്യും. ഇന്നലെ ബി​ഗ് ബോസ് സീസൺ അഞ്ചിലെ അവസാന ജയിൽ വാസം ആയിരുന്നു. 

വിഷ്ണുവും റിനോഷും ആണ് ജയിലിലേക്ക് പോയത്. അവസാന ജയിൽ വാസം ആയത് കൊണ്ട് തന്നെ മനോഹരമായ രീതിയിൽ ജയിൽ അലങ്കരിച്ചിരുന്നു. ഒപ്പം ജയിലിൽ ഇതുവരെ കിടന്ന എല്ലാവരുടെയും ഫോട്ടോകളും ജയിലിനുള്ളിൽ തൂക്കിയിട്ടിരുന്നു. അപ്രതീക്ഷിതമായി കിട്ടിയ സർപ്രൈസ് ഏറെ കൗതുകത്തോടെയാണ് മത്സരാർത്ഥികൾ നോക്കി കണ്ടത്. ഇതിനിടയിൽ ഇതെന്താ എന്റെയും റിനോഷിന്റെയും മണിയറ ആണോ എന്നാണ് വിഷ്ണു തമാശരൂപേണ ചോദിക്കുന്നത്. 

ബാലയ്യയുടെ മാസും ആക്ഷനും; തിയറ്ററുകളിൽ ആവേശമാകാൻ ‘ഭഗവന്ത് കേസരി’ ടീസർ

ഒടുവിൽ റിനോഷിനെയും വിഷ്ണുവിനെയും എല്ലാവരും ചേർന്ന് ജയിലിനുള്ളിൽ പ്രവേശിപ്പിക്കുകയും ചെയ്തു. ഇതിനിടയിൽ മിഥുൻ കയറി ജയിലിലെ കട്ടിലിനിടയിൽ കിടന്നു. ഇത് ചെറിയ തർക്കത്തിനും വഴിവച്ചു. ക്യാപ്റ്റനായ സെറീന പറഞ്ഞിട്ടും മിഥുൻ കേട്ടില്ല. ഇനിയാകെ പത്ത് ദിവസമെ ഉള്ളൂ. ഞാനൊരു ദിവസം ഇവിടെ കിടക്കും എന്നാണ് മിഥുൻ പറയുന്നത്. ജയിൽവാസം ഒരു നായകന്റെ ജീവിതത്തിലെ വരവ് പോക്കാണല്ലോ എന്നാണ് റിനോഷ് പറയുന്നത്. ആരുപറഞ്ഞിട്ടും മിഥുൻ കേൾക്കാതായതോടെ ബി​ഗ് ബോസ് കലിപ്പിൽ തന്നെ മിഥുനോട് ജയിലിന് പുറത്തിറങ്ങാൻ പറയുക ആയിരുന്നു.

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യൂട്യൂബിൽ കാണാം..

Asianet News Live |Malayalam Live News|ഏഷ്യാനെറ്റ് ന്യൂസ് ലൈവ്|Kerala Live TV News