അക്ബർ, അനുമോൾ, ആദില, നെവിൻ, സാബുമാൻ, അനീഷ്, ഷാനവാസ് എന്നിവരായിരുന്നു ഇത്തവണ എവിക്ഷനിൽ ഉണ്ടായിരുന്നത്.

ബി​ഗ് ബോസ് മലയാളം സീസൺ 7 അവസാനിക്കാൻ ഇനി ഒരാഴ്ച മാത്രമാണ് ബാക്കി. ആരാകും ടൈറ്റിൽ വിന്നറാകുകയെന്നറിയാൻ കാത്തിരിക്കുകയാണ് ഓരോ ബി​ഗ് ബോസ് പ്രേക്ഷകരും മത്സരാർത്ഥികളും. തതവസരത്തിൽ ബി​ഗ് ബോസ് സീസൺ 7ലെ പുതിയ എവിക്ഷൻ നടന്നിരിക്കുകയാണ്. വൈൽഡ് കാർഡായി എത്തിയ സാബുമാൻ ആണ് എവിക്ട് ആയിരിക്കുന്നത്. ബി​ഗ് ബോസ് ഹൗസിൽ അറുപതോളം ദിവസങ്ങൾ പിന്നിട്ടതിന് ശേഷമാണ് സാബുവിന്റെ പുറത്താകൽ.

ഏഷ്യാനെറ്റ് ന്യൂസ് പ്രധാന വാർത്താ സ്രോതസായി തെരഞ്ഞെടുക്കുകgooglePreferred

അക്ബർ, അനുമോൾ, ആദില, നെവിൻ, സാബുമാൻ, അനീഷ്, ഷാനവാസ് എന്നിവരായിരുന്നു ഇത്തവണ എവിക്ഷനിൽ ഉണ്ടായിരുന്നത്. ഇതിൽ അനുമോൾ കഴിഞ്ഞ ദിവസം തന്നെ സേഫ് ആയിരുന്നു. ഇന്ന് അക്ബർ, അനീഷ്, ഷാനവാസ് എന്നിവരെയും മോഹൻലാൽ ആദ്യം സേഫ് ആക്കി. ബാക്കി നെവിൻ, അദില, സാബുമാൻ എന്നിവരാണ് വന്നത്. ഇവരെ പ്രധാനവാതിലിന് അടുത്ത് കണ്ണ് കെട്ടി നിർത്തും. ശേഷം വാതിൽ അടക്കും. പിന്നാലെ വാതിൽ തുറക്കുമ്പോൾ ആരാണോ അവിടെ ഇല്ലാത്തത്. അവരാകും എവിക്ട് ആകുക. മൂന്ന് തവണ വതില്‍ അടക്കുകയും തുറക്കുകയും ചെയ്തു. 

ഒടുവിൽ വാതിൽ അടഞ്ഞ് തുറപ്പോൾ എവിക്ട് ആയത് സാബുമാൻ ഇല്ല. പിന്നാലെ സാബു എവിക്ട് ആയെന്ന് ബി​ഗ് ബോസ് അറിയിക്കുകയും ചെയ്തു. ആദിലയും നെവിനും സേഫ് ആണെന്നും ബിഗ് ബോസ് അറിയിച്ചു. നെവിന്‍ പോകുമെന്നാണ് താന്‍ കരുതിയതെന്നായിരുന്നു ആദിലയുടെ പ്രതികരണം. അതിന് വച്ച വെള്ളം വാങ്ങിവയ്ക്കാനാണ് നെവിന്‍ മറുപടി നല്‍കിയത്. 

വൈൽഡ് കാർഡ് ആയി വീട്ടിലേക്കെത്തിയ അഞ്ച് പേരിൽ ഏറ്റവും വീക്ക് എന്ന് തോന്നിപ്പിച്ച മത്സരാര്‍ത്ഥിയായിരുന്നു സാബുമാന്‍. പലപ്പോഴും ഒന്നും ചെയ്യാത്തതിന്‍റെ പേരില്‍ മോഹന്‍ലാല്‍ അടക്കം മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്. എന്നാല്‍ മാറാന്‍ സാബു തയ്യാറായിരുന്നില്ല. 

Asianet News Live | Malayalam News Live | Kerala News Live | Breaking News Live | ഏഷ്യാനെറ്റ് ന്യൂസ്