Asianet News MalayalamAsianet News Malayalam

ബിഗ് ബോസില്‍ സര്‍പ്രൈസ്; പുതിയ ക്യാപ്റ്റനെ പ്രഖ്യാപിച്ചു

ഈ വാരവും ഒരു ക്യാപ്റ്റനെ വേണോ എന്ന് മോഹന്‍ലാല്‍ മത്സരാര്‍ഥികളോട് ചോദിക്കുകയായിരുന്നു. റിതു ഒഴികെ എല്ലാവരും ഈ ചോദ്യത്തോട് പോസിറ്റീവ് ആയാണ് പ്രതികരിച്ചത്

new captain announced in bigg boss 3
Author
Thiruvananthapuram, First Published May 9, 2021, 10:43 PM IST

ബിഗ് ബോസ് മലയാളം സീസണ്‍ 3 അന്തിമ വാരങ്ങളിലേക്ക് കടക്കുമ്പോള്‍ ചില സര്‍പ്രൈസുകളൊക്കെ മത്സരാര്‍ഥികളെയും പ്രേക്ഷകരെയും കാത്തിരിപ്പുണ്ടെന്ന രീതിയില്‍ പ്രചരണമുണ്ട്. ഇതിനെ ശരിവെക്കുന്ന രീതിയിലായിരുന്നു 85-ാം ദിവസമായിരുന്ന ഇന്നത്തെ ക്യാപ്റ്റന്‍സി ടാസ്‍ക്. ഈ സീസണിലെ അവസാന ക്യാപ്റ്റന്‍സിയാണ് ഇതെന്ന് കഴിഞ്ഞ വാരത്തിലെ ക്യാപ്റ്റന്‍സിയെക്കുറിച്ച് മോഹന്‍ലാല്‍ പറഞ്ഞിരുന്നു. ക്യാപ്റ്റനായി തിരഞ്ഞെടുക്കപ്പെട്ട അഡോണി എലിമിനേറ്റ് ആയതിനാല്‍ അഡോണി തിരഞ്ഞെടുത്ത അനൂപ് ആയിരുന്നു കഴിഞ്ഞ വാരത്തിലെ ക്യാപ്റ്റന്‍.

ഈ വാരവും ഒരു ക്യാപ്റ്റനെ വേണോ എന്ന് മോഹന്‍ലാല്‍ മത്സരാര്‍ഥികളോട് ചോദിക്കുകയായിരുന്നു. റിതു ഒഴികെ എല്ലാവരും ഈ ചോദ്യത്തോട് പോസിറ്റീവ് ആയാണ് പ്രതികരിച്ചത്. ഒരു വാരം ക്യാപ്റ്റന്‍ ഇല്ലാതെ പോയാല്‍ അത് എങ്ങനെയുണ്ടാവുമെന്ന് അറിയാം എന്നായിരുന്നു റിതുവിന്‍റെ മറുപടി. അങ്ങനെ ഒരു വാരം പിന്നാലെയുണ്ടല്ലോ എന്ന മോഹന്‍ലാലിന്‍റെ പ്രതികരണത്തില്‍ റിതുവും തന്‍റെ സമ്മതം അറിയിച്ചു.

new captain announced in bigg boss 3

 

ഏറ്റവുമധികം 'നീതിമാന്‍' കോയിനുകള്‍ ലഭിച്ച നോബി സ്വാഭാവികമായും ടാസ്‍കിലേക്ക് തിരഞ്ഞെടുക്കപ്പെട്ടിരുന്നു. കഴിഞ്ഞ വാരത്തിലെ മികച്ച മത്സരാര്‍ഥികളായി തിരഞ്ഞെടുക്കപ്പെട്ട മറ്റു രണ്ടുപേര്‍ കിടിലം ഫിറോസും അനൂപുമായിരുന്നു. ഇവര്‍ മൂവര്‍ക്കുമായി ഒരു ഫിസിക്കല്‍ ടാസ്‍ക് മോഹന്‍ലാല്‍ വിശദീകരിക്കുകയായിരുന്നു. എന്നാല്‍ തന്‍റെ കാലില്‍ കമ്പി ഇട്ടിരിക്കുന്നതിന്‍റെ വേദന കലശലാണെന്നു പറഞ്ഞ് നോബി പിന്മാറുകയായിരുന്നു. പകരം ഒരു സ്ത്രീ എന്ന നിലയില്‍ റിതുവിന് മോഹന്‍ലാല്‍ അവസരം കൊടുത്തു.

ആക്റ്റിവിറ്റി ഏരിയയില്‍ ആയിരുന്നു മത്സരം. മത്സരാര്‍ഥികള്‍ക്കുവേണ്ടി മൂന്ന് ട്രാക്കുകളും തയ്യാറാക്കിയിരുന്നു. ഓരോരുത്തര്‍ക്കും രണ്ട് ബ്ലോക്കുകള്‍ വീതം നല്‍കിയതിനുശേഷം ഓരോ കാല്‍ ഓരോ ബ്ലോക്കിനു മേല്‍ വച്ച് മുന്നോട്ടുനീങ്ങി ട്രാക്കിന്‍റെ അവസാനം വരെ എത്തി അതേപോലെതന്നെ തിരിച്ചുവരാനായിരുന്നു നിര്‍ദ്ദേശം. ഇതനുസരിച്ച് നടത്തി മത്സരത്തില്‍ അനൂപും ഫിറോസും ഒരേപോലെയാണ് ഫിനിഷ് ചെയ്‍തത്. റിതു പിന്നാലെയുമെത്തി. എന്നാല്‍ വിജയികെ കണ്ടെത്താന്‍ ഒരിക്കല്‍ക്കൂടി മത്സരം ആവര്‍ത്തിക്കാനായിരുന്നു മോഹന്‍ലാലിന്‍രെ തീരുമാനം. പിന്നാലെ ആവര്‍ത്തിച്ച മത്സരത്തില്‍ റിതുവിനും അവസരം നല്‍കി. എന്നാല്‍ ഇത്തവണ ഫിറോസിനേക്കാള്‍ വേഗത്തില്‍ അനൂപ് ഫിനിഷ് ചെയ്യുകയായിരുന്നു. ഇതോടെ തുടര്‍ച്ചയായി അടുത്ത വാരത്തിലും അനൂപ് ആയിരിക്കും ബിഗ് ബോസ് ഹൗസിലെ ക്യാപ്റ്റന്‍.

Follow Us:
Download App:
  • android
  • ios