ബിഗ് ബോസ് ഗ്രാൻഡ് ഫിനാലെയില്‍ നിന്ന് ഒരാള്‍ പുറത്ത്.

ബിഗ് ബോസ് സീസണ്‍ മുന്നിന്റെ ഗ്രാൻഡ് ഫിനാലെ സംപ്രേഷണം നടക്കുകയാണ്. ആരായിരിക്കും വിജയിയെന്ന ഔദ്യോഗിക പ്രഖ്യാപനത്തിനായി കാത്തിരിക്കുകയാണ് എല്ലാവരും. കൊവിഡ് കാരണമായിരുന്നു പ്രഖ്യാപനം വൈകിയത്. ഏറ്റവും കുറവ് വോട്ട് കിട്ടിയ ആളെയാണ് ഇന്ന് മോഹൻലാല്‍ ആദ്യം പ്രഖ്യാപിച്ചത്.

Add Asianetnews as a Preferred SourcegooglePreferred

നോബിയായിരുന്നു ബിഗ് ബോസ് ഗ്രാൻഡ് ഫിനാലെയില്‍ നിന്ന് ആദ്യം പുറത്തായത്. പ്രേക്ഷകരുടെ വോട്ടിംഗ് അടിസ്ഥാനത്തില്‍ പുറത്തായെങ്കിലും പ്രിയങ്കരനായ മത്സരാര്‍ഥിയാണ് നോബിയെന്ന് മോഹൻലാല്‍ പറഞ്ഞു. വോട്ട് കുറവാണെങ്കിലും അതിനാകത്ത് കുറേ വോട്ടുണ്ട് എന്നായിരുന്നു നോബിയുടെ പ്രതികരണം. പിന്തുണച്ചവര്‍ക്ക് ഒക്കെ നോബി നന്ദി പറഞ്ഞു.

ബിഗ് ബോസില്‍ നിന്ന് പുറത്താകുമെന്ന് ഇരുപത്തിയഞ്ചാം ദിവസം തന്നെ വിചാരിച്ചെങ്കിലും ഇതുവരെ എത്താനായതില്‍ സന്തോഷമുണ്ടെന്ന് നോബി പറഞ്ഞു.

പുറത്തിറങ്ങിയപ്പോഴുള്ള പിന്തുണ കണ്ടപ്പോള്‍ വലിയ സന്തോഷമായി. ഒരുപാട് പേര്‍ക്ക് നന്ദി പറയാനുണ്ട്. ഏഷ്യാനെറ്റിന്, എൻഡമോളിന്. ടാസ്‍ക് ടീമിന്, ഭാര്യക്ക്, അമ്മയ്‍ക്ക്, അച്ഛന് എല്ലാവര്‍ക്കും നന്ദി പറയുന്നതായി നോബി വ്യക്തമാക്കി.