പരാജയങ്ങളെ അംഗീകരിക്കാന്‍ ശോഭയ്ക്ക് സാധിക്കുന്നില്ലെന്നും ലക്ഷ്മി പറയുന്നുണ്ട്. ടാസ്‌ക് കഴിഞ്ഞാല്‍ പോലും ആ വിഷമത്തിലായിരിക്കും എന്നും ലക്ഷ്മി. 

ബി​ഗ് ബോസ് മലയാളം സീസൺ അഞ്ച് ഫൈനലിലേക്ക് അടുക്കുകയാണ്. ടോപ് ഫൈവിൽ എത്തുന്നത് ആരൊക്കെ ആണെന്ന ചർച്ചകളും തകൃതിയായി കഴി‍ഞ്ഞു. ഈ സീസണിലെ ടോം ആൻഡ് ജെറി കേംമ്പോയാണ് അഖിൽ മാരാരും ശോഭ വിശ്വനാഥും. ഇരുവരും തമ്മിലുള്ള തമാശകളും വാക്കുതർക്കങ്ങളുമെല്ലാം പ്രേക്ഷകർ ആസ്വദിക്കാറുണ്ട്. എന്നാൽ അഖിൽ കഴിഞ്ഞ ദിവസം ആശുപത്രിയിൽ ആയപ്പോൾ ശോഭ നടത്തിയ പരാമർശം വിമർശനങ്ങൾക്ക് വഴിവച്ചിരുന്നു. ഈ അവസരത്തിൽ ശോഭ, അഖിൽ കോമ്പോയെ കുറിച്ച് അഖിലിന്റെ ഭാ​ര്യ രാജലക്ഷ്മി പറഞ്ഞ കാര്യങ്ങളാണ് ശ്രദ്ധനേടുന്നത്. 

ശോഭയുടെ ഒരേയൊരു ടാര്‍​ഗെറ്റ് അഖില്‍ മാരാരാണ്. അണ്ണന്റെ അടുത്തൂടെ പോലും പോകാത്ത കാര്യങ്ങളില്‍ വരെ അഖില്‍ മാരാരാണ് കാരണം എന്ന് പറയുന്നത് കണ്ടിട്ടുണ്ട്. അഖില്‍ ഭക്ഷണം കഴിച്ചു കൊണ്ടിരിക്കെ തൈരിന്റെ വിഷയം എടുത്തിട്ടത് തന്നെ വളരെ വിഷമിപ്പിച്ചുവെന്നും രാജലക്ഷ്മി പറയുന്നു. ബിഹൈൻഡ് വുഡ്സിനോട് ആയിരുന്നു ഇവരുടെ പ്രതികരണം. 

ഒരുപാട് ആരോഗ്യപ്രശ്‌നങ്ങളുണ്ട് അഖിലിന്. എല്ലാ തരം ഭക്ഷണവും കഴിക്കാന്‍ പറ്റില്ല. അതിനാല്‍ ഭക്ഷണത്തിന്റേയും ആരോഗ്യത്തിന്റേയും കാര്യത്തില്‍ വളരെ കോണ്‍ഷ്യസാണ്. റിനോഷും സെറീനയും ഷിജു ചേട്ടനും റെനീഷയുമൊക്കെ പറഞ്ഞിരുന്നതാണ് തൈരും ചോറും കഴിക്കാന്‍. അഖിലിന് കഴിക്കാനായി എക്‌സ്ട്രാ തൈര് തരുന്നുണ്ട് എന്ന് ഷിജു ചേട്ടന്‍ പറയുകയും ചെയ്തു. എന്നാല്‍ അതില്‍ പോലും ശോഭ കയറി ഇടപ്പെട്ടു. അഖില്‍ ചോറ് മാത്രം വാരി തിന്നുന്നത് നമ്മള്‍ കണ്ടു. അത് വിഷമമുണ്ടാക്കിയെന്നും ലക്ഷ്മി പറയുന്നു.

'ഇത് വ്യക്തമായ പ്ലാൻ; പണം പൂഴ്‌ത്തിവച്ചവർക്ക് തിരിച്ചടി'; 2000 രൂപ നോട്ട് നിരോധനത്തിൽ വിജയ് ആന്റണി

ഒരു വ്യക്തിയെന്ന നിലയില്‍ ശോഭ നല്ല ആളാണ്. നല്ലൊരു വ്യക്തിയാണ്. പക്ഷെ മനുഷ്യത്വപരമായി നോക്കുകയാണെങ്കില്‍ ഇന്‍ഹ്യൂമണ്‍ ആണെന്നാണ് തോന്നിയിട്ടുള്ളതെന്നും ലക്ഷ്മി പറയുന്നു. പരാജയങ്ങളെ അംഗീകരിക്കാന്‍ ശോഭയ്ക്ക് സാധിക്കുന്നില്ലെന്നും ലക്ഷ്മി പറയുന്നുണ്ട്. ടാസ്‌ക് കഴിഞ്ഞാല്‍ പോലും ആ വിഷമത്തിലായിരിക്കും എന്നും ലക്ഷ്മി കൂട്ടിച്ചേര്‍ത്തു.

കൊള്ളാവുന്ന ആരെങ്കിലും ഉണ്ടെങ്കിൽ കൂട്ടിക്കൊണ്ട് വരാന്‍ ഭാര്യ പറഞ്ഞെന്ന് ദേവുവിനോട് അഖിൽ പറഞ്ഞതിനെ പറ്റി ചോദിച്ചപ്പോൾ, "അത് ഞാൻ പറഞ്ഞ് വിട്ടതാണ്. അവിടെ ചെന്ന് ആരെങ്കിലുമായി സെറ്റായാൽ പേടിക്കണ്ട അണ്ണനിങ്ങ് കൊണ്ടു പോരെ എന്ന്", എന്നാണ് രാജലക്ഷ്മി പറയുന്നത്.

മിഥുന് ഇഷ്‍ടമായിരുന്നുവെന്ന് പുറത്തെത്തിയപ്പോഴാണ് കൂടുതൽ മനസിലായത്: ശ്രുതി ലക്ഷ്‍മി|Sruthi Lakshmi