Asianet News MalayalamAsianet News Malayalam

ബിഗ് ബോസിലേക്ക് റിയ ചക്രവര്‍ത്തിയും? ഹിന്ദിയില്‍ 15-ാം സീസണ്‍ ഒരുങ്ങുന്നു

ഹിന്ദി ബിഗ് ബോസില്‍ വരാനിരിക്കുന്നത് 15-ാം സീസണ്‍ ആണ്. മത്സരാര്‍ഥികള്‍ക്കായി ഫെബ്രുവരിയില്‍ ആരംഭിച്ച ഓഡിഷന്‍ ഇതിനകം പൂര്‍ത്തിയായിട്ടുണ്ടെന്നും ഒക്ടോബര്‍ മാസത്തില്‍ ഷോ ആരംഭിക്കുമെന്നുമാണ് റിപ്പോര്‍ട്ടുകള്‍

rhea chakraborty in bigg boss 15?
Author
Thiruvananthapuram, First Published Jun 1, 2021, 7:11 PM IST

ബിഗ് ബോസ് മലയാളം സീസണ്‍ 3 ടൈറ്റില്‍ വിജയി ആരെന്ന് അറിയാനുള്ള കാത്തിരിപ്പിലാണ് പ്രേക്ഷകര്‍. കൊവിഡ് സാഹചര്യം മൂലം 95 ദിവസങ്ങളില്‍ അവസാനിപ്പിക്കേണ്ടിവന്ന സീസണില്‍ അവസാനം എത്തിയ എട്ട് മത്സരാര്‍ഥികള്‍ക്ക് ഒരാഴ്ചക്കാലം വോട്ട് ചെയ്യാന്‍ അവസരം നല്‍കുകയായിരുന്നു ബിഗ് ബോസ്. ഇക്കഴിഞ്ഞ ശനിയാഴ്ച അര്‍ധരാത്രിയോടെ വോട്ടിംഗ് ലൈനുകള്‍ ക്ലോസ് ചെയ്യുകയും ചെയ്‍തിരുന്നു. വിജയിയെ വൈകാതെ പ്രഖ്യാപിക്കും. അതേസമയം ഇന്ത്യയിലെ വിവിധ ഭാഷാ ബിഗ് ബോസുകളില്‍ ഏറ്റവുമധികം സീസണുകള്‍ നടന്ന ഹിന്ദി ബിഗ് ബോസിന്‍റെ വരാനിരിക്കുന്ന സീസണിനെക്കുറിച്ചാണ് ദേശീയ മാധ്യമങ്ങളിലെ വാര്‍ത്തകള്‍.

ഹിന്ദി ബിഗ് ബോസില്‍ വരാനിരിക്കുന്നത് 15-ാം സീസണ്‍ ആണ്. മത്സരാര്‍ഥികള്‍ക്കായി ഫെബ്രുവരിയില്‍ ആരംഭിച്ച ഓഡിഷന്‍ ഇതിനകം പൂര്‍ത്തിയായിട്ടുണ്ടെന്നും ഒക്ടോബര്‍ മാസത്തില്‍ ഷോ ആരംഭിക്കുമെന്നുമാണ് റിപ്പോര്‍ട്ടുകള്‍. പതിവുപോലെ മത്സരാര്‍ഥികള്‍ ആരൊക്കെയെന്ന ബിഗ് ബോസ് ആരാധകരുടെ പ്രവചനങ്ങളും ഒരു വഴിയേ ആരംഭിച്ചിട്ടുണ്ട്. 

മുന്‍ വീഡിയോ ജോക്കിയും നടിയുമായ അനുഷ ദണ്ഡേക്കര്‍, നടി ദിഷ വകാനി, ടെലിവിഷന്‍ സിരീസ് താരങ്ങളായ സുര്‍ഭി ചന്ദ്‍ന, നിയ ശര്‍മ്മ, റിയാലിറ്റി ഷോ താരം സനയ ഇറാനി, നടന്മാരായ  പാര്‍ഥ സംഥാന്‍, കൃഷ്‍ണ അഭിഷേക്, മൊഹ്‍സിന്‍ ഖാന്‍, കഴിഞ്ഞ സീസണിലെ റണ്ണര്‍ അപ്പ് ആയിരുന്ന രാഹുല്‍ വൈദ്യയുടെ ഭാവി വധു ദിഷ പാര്‍മര്‍ എന്നിവരുടെയൊക്കെ പേരുകള്‍ വരും സീസണിലെ ബിഗ് ബോസ് മത്സരാര്‍ഥികളാണെന്ന രീതിയില്‍ പ്രചരിക്കുന്നുണ്ട്. എന്നാല്‍ അതില്‍ ഏറ്റവും ശ്രദ്ധേയം നടി റിയ ചക്രവര്‍ത്തിയുടെ പേരാണ്. സുശാന്ത് സിംഗ് രാജ്‍പുത്തിന്‍റെ ഗേള്‍ഫ്രണ്ട് ആയിരുന്ന, സുശാന്തിന്‍റെ മരണത്തെത്തുടര്‍ന്ന് നിരന്തരം വാര്‍ത്തകളില്‍ നിറഞ്ഞ റിയ ബിഗ് ബോസില്‍ എത്തിയേക്കുമെന്ന റിപ്പോര്‍ട്ടുകളോടാണ് ഷോയുടെ ആരാധകര്‍ ഏറ്റവും കൗതുകത്തോടെ പ്രതികരിക്കുന്നത്. നടി റുബീന ദിലൈക് ആയിരുന്നു ഹിന്ദി ബിഗ് ബോസ് സീസണ്‍ 14 വിജയി. 

Follow Us:
Download App:
  • android
  • ios