ബിഗ് ബോസ് മലയാളം സീസൺ 7ൽ തിരിച്ചെത്തിയ പഴയ മത്സരാർത്ഥികൾ അനുമോളെ ലക്ഷ്യം വെക്കുന്നു. ബിൻസി, ശൈത്യ, എന്നിവർ അനുമോളുടെ മുൻകാല പെരുമാറ്റങ്ങളെച്ചൊല്ലി ശക്തമായി രംഗത്തെത്തി. അനുമോൾ പണം കൊടുത്താണ് ഷോയിൽ തുടരുന്നതെന്ന് ബിൻസി ആരോപിച്ചു.
ബിഗ് ബോസ് മലയാളം സീസൺ 7 അവസാനിക്കാനിരിക്കെ എവിക്ട് ആയി പോയ മത്സരാർത്ഥികളെല്ലാം ഹൗസിലേക്ക് എത്തി കൊണ്ടിരിക്കുകയാണ്. ഇതിൽ ഭൂരിഭാഗം പേരും അനുമോളെയാണ് ടാർഗെറ്റ് ചെയ്യുന്നതെന്ന് വ്യക്തമാണ്. പ്രത്യേകിച്ച് ശൈത്യയും ബിൻസിയും. ഇരുവരും കഴിഞ്ഞ കാര്യങ്ങൾ പറഞ്ഞ് അനുവിനെതിരെ ശക്തമായി രംഗത്തെത്തിയിരുന്നു. ഇതിന്റെ ബാക്കി ഇന്നും ഹൗസിൽ അരങ്ങേറിയിരിക്കുന്നുവെന്നാണ് പുതിയ പ്രമോയിൽ നിന്നും വ്യക്തമാകുന്നത്.
എല്ലാവരും ഇരിക്കെ അനീഷിനോട് എന്താ കണിച്ചതെന്ന് അനുമോളോട് ബിൻസി ചോദിക്കുന്നത് വീഡിയോയിൽ കാണാം. 'കയ്യും കലാശവും കാണിച്ച്, ഇച്ചായ എന്ന് പറഞ്ഞ് നടന്നത്', എന്ന് ബിൻസി പറയുമ്പോൾ, ‘തമാശയായിരുന്നു’ എന്നാണ് അനുമോൾ പറയുന്നത്. ഇത് കെട്ടതും ‘തമാശയോ’ന്ന് പറഞ്ഞ് ആക്രോശിച്ച് ശരത്ത് അപ്പാനിയും അനുവിനെതിരെ തിരിഞ്ഞു. 'അനുകാണിച്ചാൽ തമാശ. മറ്റുള്ളവരാണെങ്കിൽ മോശം അല്ലേ', എന്ന് ദേഷ്യത്തിൽ ബിൻസി ചോദിക്കുന്നുണ്ട്. പിന്നാലെ അപ്പാനിയുടെ അടുത്ത് ബിൻസി ഇരുന്ന രീതികളെല്ലാം അനുമോൾ കാണിച്ച് കൊടുക്കുന്നുണ്ട്.
ഇതിനിടയിൽ അക്ബറും ആദിലയും ഇടപെടുന്നുണ്ട്. 'ഇങ്ങനത്തെ ഒരു വർത്തമാനം നീ പറയുമെന്ന് ഞാൻ വിചാരിച്ചില്ല. നുണച്ചി' എന്നാണ് ആദില, അനുമോളോട് ദേഷ്യത്തോടെ പറയുന്നത്. 'ഞാൻ ഉള്ളപ്പോഴായിരുന്നു ഇമ്മാതിരി ചെറ്റ വർത്തമാനം പറഞ്ഞിരുന്നതെങ്കിൽ കൈ വച്ചിട്ടെ ഞാൻ ഇവിടെ പോകത്തുള്ളായിരുന്നു. നിന്റെ കഴിവ് കൊണ്ടല്ലടീ നീ ഇവിടെ നിൽക്കുന്നത്. പുറത്ത് നീ പൈസ എണ്ണി കൊടുത്തത് കൊണ്ട് മാത്രമാണ് നിൽക്കുന്നത്', എന്ന് ഒച്ചപ്പാടെടുത്ത് അനുമോളോട് ബിൻസി പറയുകയും ചെയ്യുന്നത് പ്രമോയിൽ കാണാം. ഇത് കേൾക്കുമ്പോൾ കൈകൊട്ടി രസിക്കുന്ന അക്ബറിനെയും കാണാം.
അതേസമയം, ഇനി വെറും അഞ്ച് ദിവസം മാത്രമാണ് ബിഗ് ബോസ് സീസണ്‍ 7 അവസാനിക്കാന്‍ ബാക്കിയുള്ളത്. നെവിന്‍, അനുമോള്‍, ആദില, നൂറ, അക്ബര്‍, ഷാനവാസ്, അനീഷ് എന്നിവരാണ് ടോപ് 7 മത്സരാര്‍ത്ഥികള്‍.

