ദിൽഷയെ തുണി അലക്കാൻ പഠിപ്പിക്കുകയാണ് റോബിൻ. 

ബി​ഗ് ബോസ് സീസൺ നാലിലെ ശക്തമായ മത്സരാർത്ഥികളിൽ രണ്ട് പേരാണ് ദിൽഷയും ഡോ. റോബിനും. ഏറ്റെടുക്കുന്ന ജോലികൾ ഇരുവരും കൃത്യതയോടെ ചെയ്യുന്നത് കൊണ്ട് തന്നെ ഷോയ്ക്ക് പുറത്ത് ഇതിനോടകം തന്നെ ഇരുവർക്കും ഫാൻസ് ​ഗ്രൂപ്പുകളും പ്രത്യക്ഷപ്പെട്ടു കഴിഞ്ഞു. ദിൽഷയും റോബിനും തമ്മിൽ പ്രണയത്തിലാകുമോന്ന തരത്തിലും സോഷ്യൽ മീഡിയയിൽ ചർച്ചകൾ നടക്കുന്നുണ്ട്. ഇപ്പോഴിതാ ദിൽഷയെ തുണി അലക്കാൻ പഠിപ്പിക്കുകയാണ് റോബിൻ. 

വീക്കിലി ടാസ്ക്കിന്റെ ഭാ​ഗമായി ശരീരഭാ​രം കുറയ്ക്കേണ്ടവരാണ് വീട്ടിലെ എല്ലാ ജോലികളും ചെയ്യേണ്ടത്. ജാസ്മിനും കൂട്ടരുമാണ് ഇവരെ കൊണ്ട് ജോലി ചെയ്യിക്കേണ്ടത്. ഇതിനിടയിൽ ദിൽഷയെ തുണി അലക്കാൻ പഠിപ്പിക്കുകയാണ് ഡോ. റോബിൻ. കല്ലിൽ തുണി അലക്കാൻ അറിയാത്ത ദിൽഷയ്ക്ക്, റോബിൻ എങ്ങനെയാണ് അലക്കേണ്ടതെന്ന് പറഞ്ഞ് കൊടുത്തു. ഇതിടയിൽ അലക്കുന്ന തുണികളിൽ ഒന്ന് ജാസ്മിന്റെ ജാക്കറ്റ് ആയിരുന്നു. ഇതിനെ കുറേ പഞ്ചൊക്കെ നൽകിയാണ് ഡോക്ടർ കഴുകിയത്. ഇവർക്കൊപ്പം മണികണ്ഠനും ഉണ്ടായിരുന്നു. 

എന്താണ് ആരോ​ഗ്യരം​ഗം ടാസ്ക്

ഭക്ഷണം , വ്യായാമം എന്നിവ ഒരു വ്യക്തിയുടെ ആരോ​ഗ്യ കാര്യത്തിൽ വഹിക്കുന്ന പങ്ക് വളരെ വലുതാണ്. അനുയോജ്യമല്ലാത്ത ഭക്ഷണ രീതികളും അളവുകളും ജീവിത ശൈലികളും ഒരു വ്യക്തിയെ വലിയ രോ​ഗിയാക്കി മാറ്റിയേക്കാം. നിങ്ങളുടെ ആ​രോ​ഗ്യകരമായ കാര്യങ്ങളിൽ ബി​ഗ് ബോസിന് അതീവ ശ്രദ്ധ ഉള്ളതു കൊണ്ട് തന്നെ അതുമായി ബന്ധപ്പെട്ട ടാസ്ക്കാണ് ഇത്തവണ തരുന്നതെന്നായിരുന്നു ബി​ഗ് ബോസ് നൽകിയ നിർദ്ദേശം. മത്സരാർത്ഥികളുടെ ശരീരഭാരം പൂർണ്ണമായും നിയന്ത്രണത്തിൽ കൊണ്ടുവരിക എന്നതാണ് ഈ ടാസ്ക്കിന്റെ ലക്ഷം. ശരീരഭാ​രം വർധിപ്പിക്കേണ്ടവർ കുറക്കേണ്ടവർ എന്നിങ്ങനെ രണ്ട് ടീമുകളായി തിരിയുക. ലഭിക്കുന്ന നിർദ്ദേശങ്ങൾ കൃത്യമായി പാലിക്കുകയും ഒരു നിശ്ചിത സമയത്തിനുള്ളിൽ ശരീരഭാ​ഗം കുറഞ്ഞവർ കുറഞ്ഞത് ഏഴ് കിലോ​ഗ്രാം എങ്കിലും വർധിപ്പിക്കുകയും, ശരീര ഭാ​രം കൂടുതൽ ഉള്ളവർ 10 കിലോ വരെയെങ്കിലും കുറയ്ക്കുകയും ചെയ്യുക എന്നതാണ് ടാസ്ക്. ഇതിനായി ശരീരഭാരം ഉയർത്തേണ്ടവർ പ്രത്യേകം തയ്യാറാക്കിയ ഭക്ഷണം ബസർ മുഴുങ്ങുന്ന നിശ്ചിത ഇടവേളയിൽ കഴിക്കുകയും കുറയ്ക്കേണ്ടവർ നിർദ്ദേശ പ്രകാരം ചില ഭക്ഷണങ്ങൾ ത്യജിക്കുകയും വേണം. 

ശരീരഭാരം വർധിപ്പിക്കേണ്ടവർ ജോലികളൊന്നും ചെയ്യാൻ പാടില്ല. അവർ ഇരിക്കുന്നിടത്ത് നിന്ന് മാറാനും പാടുള്ളതല്ല. എന്തെങ്കിലും ആവശ്യത്തിനായി ഇവർക്ക് പോകണമെങ്കിൽ ശരീരഭാ​രം കുറയ്ക്കേണ്ടവർ എടുത്തോണ്ട് പോകേണ്ടതാണ് എന്നിങ്ങനെയാണ് ടാസ്ക്കിന്റെ നിർദ്ദേശം. ഈ ടാസ്ക്കിന്റെ തുടക്കം മുതൽ ഒടുക്കം വരെ ആരും പുകവലിക്കുവാൻ പാടുള്ളതല്ലെന്നും ബി​ഗ് ബോസ് നിർദ്ദേശിച്ചു. ഷോയിലെ ഹെൽത്ത് ഇൻസ്പെക്ടർ ധന്യ ആയിരിക്കും. ഭാരം കൂട്ടേണ്ട ടീമിന്റെ ക്യാപ്റ്റൻ ജാസ്മിനും കുറയ്ക്കേണ്ടവരുടെ ക്യാപ്റ്റൻ നവീനുമാണ്. നവീന്റെ ​ഗ്രൂപ്പ് നെയിം ഫയർ എന്നും ജാസ്മിന്റെ ​ഗ്രൂപ്പ് നെയിം ദ ​ഗെയ്നേഴ്സ് എന്നുമാണ്. നാല് ദിവസമാണ് ടാസ്ക്ക്. പിന്നാലെ വലിയ രസകരമായ രീതിയിലായിരുന്നു മത്സരാർത്ഥികൾ ടാസ്ക് ചെയ്തത്. ടാസ്ക് ചെയ്യുന്നതിനിടയിൽ പ്രത്യേകം മ്യൂസിക് ബി​ഗ് ബോസ് പ്ലേ ചെയ്യും അപ്പോഴാണ് ഭാരം കുറയ്ക്കേണ്ടവർ വ്യായാമം ചെയ്യേണ്ടത്. ഭാരം കൂട്ടേണ്ടവർക്ക് വൻ വിരുന്നായിരുന്നു ബി​ഗ് ബോസ് ഒരുക്കിയിരുന്നത്.