Asianet News MalayalamAsianet News Malayalam

വീണ്ടും ജാസ്മിന്റെ തെറ്റ് ന്യായീകരിച്ച് ​ഗബ്രി, 'ഹണിമൂൺ റസോർട്ടല്ലിതെ'ന്ന് റോക്കി, തർക്കം

ജാസ്മിന് എതിരെ നടപടി എടുക്കണമെന്നും രണ്ട് ​ദിവസം ഫ്ലോർ ക്ലീൻ ചെയ്യണമെന്നുമാണ് റോക്കി പറഞ്ഞത്. എന്നാൽ ജാസ്മിൻ ഉറങ്ങിയ കാര്യം അം​ഗീകരിക്കാൻ ​ഗബ്രി തയ്യാറായില്ല.

rocky against jasmine jafar and gabri in bigg boss malayalam season 6 nrn
Author
First Published Mar 21, 2024, 9:32 PM IST

ബി​ഗ് ബോസ് മലയാളം സീസൺ ആറിന്റെ പതിനൊന്നാമത്തെ എപ്പിസോഡാണ് ഇന്ന്. പതിവ് പോലെ തർക്കത്തോടെയാണ് തുടക്കം. പവർ റൂം ആം​ഗമായ ജാസ്മിൻ ജാഫർ ഉറങ്ങിയതാണ് ഇന്നത്തെ തർക്കത്തിന് വഴിവച്ചത്. കഴിഞ്ഞ ദിവസം യമുന ഉറങ്ങിയതിന് പിന്നാലെ പകൽ സമയത്ത് ഇനി ആര് ഉറങ്ങിയാലും പനിഷ്മെന്റ് നൽകുമെന്ന് പറഞ്ഞിരുന്നു. എന്നാൽ ഇന്ന് ജാസ്മിൻ ഉറങ്ങിയപ്പോൾ പട്ടി കുരച്ചെങ്കിലും അത് അം​ഗീകരിക്കാൻ ജാസ്മിൻ തയ്യാറായില്ല. 

ജാസ്മിന് എതിരെ നടപടി എടുക്കണമെന്നും രണ്ട് ​ദിവസം ഫ്ലോർ ക്ലീൻ ചെയ്യണമെന്നുമാണ് റോക്കി പറഞ്ഞത്. എന്നാൽ ജാസ്മിൻ ഉറങ്ങിയ കാര്യം അം​ഗീകരിക്കാൻ ​ഗബ്രി തയ്യാറായില്ല. എന്നാൽ ഉറങ്ങിയിട്ടുണ്ടെങ്കിൽ ശിക്ഷിക്കണമെന്നും ​ഗബ്രി പറയുന്നുണ്ട്. ഇതിനിടയിൽ കിച്ചണിലെ അലമാരയുടെ കീ റോക്കി എടുത്ത് മാറ്റി. ജാസ്മിനെതിരെ നടപടി എടുത്തിട്ട് കീ തരാം എന്ന വാശിയിൽ ആയിരുന്നു റോക്കി. ഇല്ലെങ്കിൽ നമ്മുടെ തോന്ന്യവാസത്തിന് നമ്മളും നടക്കുമെന്ന് റോക്കി പറയുന്നുണ്ട്. പിന്നെ നീ പറയുമ്പോൾ നടപടിയെടുക്കാനല്ലെ ഇരിക്കുന്നതെന്ന് ​ഗബ്രി പറഞ്ഞപ്പോൾ, 'പിന്നെ പവർ റൂമിൽ നിന്നും ഇറങ്ങിപ്പോടാ. നിനക്ക് ഹണിമൂൺ കളിക്കാൻ വേണ്ടി ഇത് റസോർട്ട് ഒന്നുമല്ല. മനസിലായാ', എന്നാണ് റോക്കി പറഞ്ഞത്. 

ജാസ്മിൻ ഉറങ്ങിയപ്പോൾ ചോദിക്കാൻ ഇവിടെ ആർക്കും നാക്കില്ലേ. എന്താ പേടിയാണോന്നാണ് മറ്റുള്ളവരോട് പറയുന്നത്. ഉറങ്ങിയാൽ ഉറങ്ങിയെന്ന് പറയണം. എല്ലാത്തിനും കള്ളത്തരം പറയരുതെന്ന് ജാസ്മിനോടും റോക്കി പറയുന്നുണ്ട്. ഞാൻ ഉറങ്ങിയെന്ന് ബി​ഗ് ബോസ് പറയട്ടെ അപ്പോൾ നടപടി എടുക്കാമെന്ന് ജാസ്മിനും പറയുന്നുണ്ട്.  പിന്നാലെ രണ്ട് ദിവസത്തെ വെസൽ ക്ലീനിം​ഗ് ജാസ്മിൻ ചെയ്യുമെന്ന് പവർ ടീം അറിയിക്കുകയും ചെയ്തു.  

ബിഗ് ബോസില്‍ സംഭവബഹുല പോരാട്ടങ്ങൾ, ആര് വീഴും ആര് വാഴും? ലോഞ്ചിങ്ങിൽ കുതിച്ചുയർന്ന് റേറ്റിം​ഗ്

ഇതിനിടയിൽ ഹണിമൂൺ പരാമർശം തർക്കത്തിന് വഴിയൊരുക്കി. ജാസ്മിന്റെ വീട്ടുകാരും ​ഗബ്രിയുടെ വീട്ടുകാരും ഇങ്ങനെ തന്നെ പറയും. നിങ്ങൾ ഇങ്ങനെയല്ല ​ഗെയിം കളിക്കേണ്ടതെന്ന് പറയും എന്നാണ് സിജോ പറയുന്നത്. ഇതിന് കയർത്ത് ​ഗബ്രി സംസാരിക്കുന്നുണ്ട്. പവർ ടീമിന് ഏറ്റവും കൂടുതൽ ബുദ്ധിമുട്ട് ഉണ്ടാക്കുന്നത് നിങ്ങൾ രണ്ട് പേരുമാണെന്നും സിജോ പറയുന്നുണ്ട്. വീട്ടുകാരെ വലിച്ചിഴച്ചെന്ന തരത്തിൽ ​ഗബ്രിയും ജാസ്മിനും സിജോയ്ക്ക് എതിരെ തിരികയും ചെയ്തിരുന്നു. മൊത്തത്തിൽ തങ്ങളുടെ ഫ്രണ്ട്ഷിപ്പിനെ മറ്റുള്ളവർ മോശമായി ചിത്രീകരിക്കുന്നു എന്ന തരത്തിലാണ് ​ഗബ്രിയും ജാസ്മിനും പെരുമാറുന്നത്. അതേസമയം, ഗബ്രിയും ജാസ്മിനും ഡ്രാമ കാണിക്കുന്നുണ്ടെന്നാണ് മറ്റുള്ളവര്‍ പറയുന്നത്. 

Follow Us:
Download App:
  • android
  • ios