"എന്‍റെ മനസിലും ഒരാള്‍ ഉണ്ട്", സാഗറിന് പറയാനുള്ളത്

ബി​ഗ് ബോസ് മലയാളം സീസണ്‍ 5 ടൈറ്റില്‍ വിജയിയെ പ്രഖ്യാപിക്കാന്‍ ഏതാനും മണിക്കൂറുകള്‍ കൂടി മാത്രം. ഇപ്പോഴിതാ ആര് കപ്പടിക്കും എന്നതില്‍ പ്രവചനവുമായി എത്തിയിരിക്കുകയാണ് സീസണിലെ മത്സരാര്‍ഥി ആയിരുന്ന സാ​ഗര്‍ സൂര്യ. തന്‍റെ മനസിലെ വിജയി ആരെന്നും അതിനുള്ള കാരണവും പറയുന്നു സാ​ഗര്‍. 

"നിങ്ങളെപ്പോലെ ഞാനും വളരെ ആവേശഭരിതനാണ്. ഇന്നാണ് അസുലഭമായ ആ മുഹൂര്‍ത്തം. കുറച്ച് മണിക്കൂറുകള്‍ കൂടി കഴിഞ്ഞാല്‍ ആരാണ് വിജയി എന്ന് നമുക്ക് അറിയാം. ഭയങ്കര ആവേശത്തിലാണ് ഞാന്‍. ഞാന്‍ മാത്രമല്ല, ഷോ കാണുന്ന പ്രേക്ഷകരും അതുപോലെ തന്നെ. എന്‍റെ മനസിലും ഒരാള്‍ ഉണ്ട്. മൊത്തത്തില്‍ എല്ലാവരും പറയുന്ന ഒരു വ്യക്തി തന്നെയാണ്- അഖില്‍ ചേട്ടന്‍. അതിന്‍റെ കാരണം മറ്റൊന്നുമല്ല. ആള്‍ അടിപൊളി പ്ലെയര്‍ ആണ്. തുടക്കം മുതല്‍ അവസാനം വരെ നല്ല മൈന്‍ഡ് ​ഗെയിം ഒക്കെ കളിച്ചു. എല്ലാ തരത്തിലുമുള്ള എന്റര്‍ടെയ്‍ന്‍‍മെന്‍റ് കൊടുത്തിട്ടുണ്ട്. എല്ലാ രീതിയിലുമുള്ള കണ്ടന്‍റുകള്‍ കൊണ്ട് ഈ ഷോയെ മുന്നോട്ട് നയിക്കാന്‍ ഒരുപാട് സഹായിച്ചിട്ടുണ്ട്. അതാണ് എന്റെയൊരു കാഴ്ചപ്പാട്. എന്‍റെ കാഴ്ചപ്പാട് തെറ്റാണോ ശരിയാണോ എന്ന് എനിക്കറിയില്ല. പക്ഷേ എന്‍റെ മനസില്‍ അഖിലേട്ടന്‍ തന്നെയാണ്. ഞങ്ങള്‍ക്കിടയില്‍ തുടക്കത്തില്‍ ഒരുപാട് പ്രശ്നങ്ങള്‍ ഒക്കെ ഉണ്ടായിരുന്നെങ്കിലും ഉള്ള കാര്യം നമ്മള്‍ പറയണമല്ലോ. പിന്നെ ബി​ഗ് ബോസ് പ്രവചനാതീതം ആണല്ലോ. എന്ത് വേണമെങ്കിലും സംഭവിക്കാമല്ലോ. എന്തായാലും നമുക്ക് കണ്ടറിയാം", സാ​ഗര്‍ പറഞ്ഞവസാനിപ്പിക്കുന്നു.

അഖില്‍ മാരാര്‍, ശോഭ വിശ്വനാഥ്, ജുനൈസ് വി പി, റെനീഷ റഹ്‍മാന്‍, ഷിജു എ ആര്‍ എന്നിവരാണ് സീസണ്‍ 5 ലെ ടോപ്പ് 5. 

ALSO READ : മിഥുന്‍ പറഞ്ഞ കഥ റിനോഷിന്‍റെ ഐഡിയയെന്ന് അഖില്‍; പ്രതികരണവുമായി മിഥുന്‍

WATCH VIDEO : 'ബ്യൂട്ടി ക്വീൻ, സീക്രട്ട് സെറീന'; സീക്രട്ട് റൂമും സെറീനയെ തുണച്ചില്ലേ?

'ബ്യൂട്ടി ക്വീൻ സീക്രട്ട് സെറീന'; സീക്രട്ട് റൂമും സെറീനയെ തുണച്ചില്ലേ?| Bigboss malayalam | Season 5