ബിഗ് ബോസ് മലയാളം ഫിനാലെയോടനുബന്ധിച്ച് വീട്ടിൽ തിരിച്ചെത്തിയ ശൈത്യ, മുൻസുഹൃത്തായ അനുമോളോടുള്ള അനീഷിന്റെ വിവാഹാഭ്യർത്ഥന വീണ്ടും ചർച്ചയാക്കുന്നു. അനുമോൾ അനീഷിന്റെ വികാരങ്ങൾ വെച്ച് കളിക്കുകയാണെന്ന് ശൈത്യ ആരോപിച്ചു.
ബിഗ് ബോസ് മലയാളം സീസൺ 7ലെ അടുത്ത സുഹൃത്തുക്കളായിരുന്നു ശൈത്യയും അനുമോളും. എന്നാൽ ഷോയുടെ പകുതിയിൽ വച്ച് ഇരുവരും പിരിഞ്ഞു. പിന്നാലെ ശൈത്യ പുറത്താകുകയും ചെയ്തു. അനുമോളെ പുറകിൽ നിന്നും കുത്തിയ 'കട്ടപ്പ' ആണ് ശൈത്യ എന്ന് ബിഗ് ബോസ് പ്രേക്ഷകർ പറയുകയും സോഷ്യൽ മീഡിയയിൽ പോസ്റ്റുകൾ പ്രത്യക്ഷപ്പെടുകയും ചെയ്തിരുന്നു. ഇന്നിതാ ഫിനാലേയോട് അനുബന്ധിച്ച് ശൈത്യ അടക്കമുള്ളവർ ഷോയ്ക്ക് അകത്ത് കയറിയിട്ടുണ്ട്. അനുമോളെ വിടാതെ പിടിച്ചിരിക്കുകയാണ് ശൈത്യയും.
അനുവിന്റെ പിആർ അടക്കമുള്ള കാര്യങ്ങൾ ഹൗസിനുള്ളിൽ വെളിപ്പെടുത്തിയ ശൈത്യ, അനീഷിന്റെ വിവാഹാഭ്യർത്ഥനയും എടുത്തിട്ടിട്ടുണ്ട്. 'നമുക്ക് ഇവരുടെ എൻഗേജ്മെന്റ് നടത്തണം. അവൾക്ക് അഹ്ങനെ മനസിലുണ്ടെങ്കിൽ', എന്നാണ് ഷാനവാസിനോടായി ശൈത്യ പറയുന്നത്. അനീഷും ഒപ്പമുണ്ടായിരുന്നു. 100 ശതമാനം നടത്തി കൊടുക്കമെന്നാണ് ഷാനവാസ് പറഞ്ഞത്. ആൾ റെഡി ഈ വിഷയം കഴിഞ്ഞുവെന്ന് അനീഷ് പറയുന്നുണ്ടെങ്കിലും അത് അംഗീകരിക്കാൻ ശൈത്യ തയ്യാറാകുന്നില്ല.
'കഴിഞ്ഞില്ലല്ലോ. പെട്ടെന്നൊന്നും തീരുമാനം ആവില്ല. നമുക്ക് തീരുമാനം ഉണ്ടാക്കാം. ചുമ്മാ ഒരാൾക്ക് പ്രേമം തോന്നുമോ? ഇല്ലല്ലോ. അവിടെന്ന് ഇങ്ങോട്ട് ഉണ്ടെങ്കിലല്ലേ തിരിച്ച് അങ്ങോട്ട് ഉണ്ടാവൂ. അനീഷേട്ടനെ ഭയങ്കരമായി ബഹുമാനിച്ച ആളായിരുന്നു. ആ സ്നേഹം വച്ചിട്ട് പറയുവ, അവള് വെറുതെ ചുമ്മാ നാടകം കളിച്ച് ഒരാളുടെ മനസ് ഇങ്ങനെ ആക്കുവാണെങ്കിൽ അത് നമുക്ക് അറിയണമല്ലോ. ഒരാളുടെ ഇമോഷൻ വച്ച് കളിക്കാൻ പാടില്ല', എന്ന് ശൈത്യ പറയുന്നുണ്ട്.
അനുമോൾ മനഃപൂർവ്വം ചെയ്തതാണോന്ന് ഷാനവാസ് ചോദിച്ചപ്പോൾ, 'എനിക്ക് അങ്ങനെ തോന്നി. അവളത് എൻജോയ് ചെയ്യുന്നുണ്ട്', എന്നാണ് ശൈത്യ പറഞ്ഞത്. എന്നാൽ അനീഷ് തന്റെ സഹോദരൻ ആണെന്ന് അനുമോൾ ഉറപ്പിച്ച് പറയുന്നുണ്ട്. 'ഇവിടെ കല്യാണം കഴിക്കാത്ത എത്രയോ പേരുണ്ട്. അവർ വന്ന് പറഞ്ഞാൽ ഞാൻ ഓക്കെ പറയണോ. ഞാൻ ആ വ്യക്തിയെ അങ്ങനെ കണ്ടിട്ടില്ല. സഹോദരൻ എന്ന നിലയിലെ കണ്ടിട്ടുള്ളൂ', എന്നാണ് അനുമോൾ അപ്പാനി ശരത്തിനോട് പറയുന്നത്. അതേസമയം, സോഷ്യൽ മീഡിയയിൽ ശൈത്യയ്ക്ക് എതിരെ പോസ്റ്റുകൾ പ്രത്യക്ഷപ്പെടുകയാണ്. ‘കറക്ട് കട്ടപ്പ. ഇങ്ങനെ ഉള്ള സുഹൃത്തിനെ ആര്‍ക്കും കിട്ടരുത്' എന്നെല്ലാമാണ് ശൈത്യയ്ക്ക് എതിരെ ഇപ്പോൾ വരുന്ന പോസ്റ്റുകളും കമന്റുകളും.



