സഹമത്സരാര്‍ഥികളല്ലാതെ മറ്റാരെയും നേരില്‍ കാണാനാവാത്ത ബിഗ് ബോസില്‍ മത്സരാര്‍ഥികള്‍ക്കിടയില്‍ ഇഴയടുപ്പമുള്ള സൌഹൃദവും ശത്രുതയുമൊക്കെ ഉണ്ടാവാറുണ്ട്

ബിഗ് ബോസ് മലയാളം സീസണ്‍ 5 അതിന്‍റെ നാലാം വാരത്തില്‍ ആവേശകരമായി മുന്നോട്ട് പോവുകയാണ്. പതിവിന് വിപരീതമായി ബുധന്‍, വ്യാഴം ദിവസങ്ങളിലാണ് മോഹന്‍ലാല്‍ ഇക്കുറി മത്സരാര്‍ഥികളുമായി സംവദിക്കുന്നത്. മോഹന്‍ലാല്‍ എത്തിയ ഇന്നലത്തെ എപ്പിസോഡില്‍ സീസണിലെ രണ്ടാമത്തെ വൈല്‍ഡ് കാര്‍ഡ് ആയി സംവിധായകന്‍ ഒമര്‍ ലുലുവും ഹൌസില്‍ എത്തിയിട്ടുണ്ട്. ഒരു സംവിധായകന്‍ അടുത്ത സിനിമയ്ക്കായി ഓഡിഷന്‍ നടത്താനായി എത്തിയിട്ടുണ്ടെന്ന് പറഞ്ഞാണ് ബിഗ് ബോസ് മറ്റ് മത്സരാര്‍ഥികള്‍ക്ക് ഇടയിലേക്ക് ഒമര്‍ ലുലുവിനെ അവതരിപ്പിച്ചത്. എന്നാല്‍ സഹമത്സരാര്‍ഥികള്‍ ചേര്‍ന്ന് ശ്രുതിക്ക് ഒരു പ്രാങ്ക് കൊടുക്കുന്നതിനും ഇന്നലത്തെ എപ്പിസോഡ് സാക്ഷ്യം വഹിച്ചു. 

സഹമത്സരാര്‍ഥികളല്ലാതെ മറ്റാരെയും നേരില്‍ കാണാനാവാത്ത ബിഗ് ബോസില്‍ മത്സരാര്‍ഥികള്‍ക്കിടയില്‍ ഇഴയടുപ്പമുള്ള സൌഹൃദവും ശത്രുതയുമൊക്കെ ഉണ്ടാവാറുണ്ട്. ശ്രുതിക്ക് ഏറ്റവും അടുപ്പമുള്ള ഒരാളാണ് റിനോഷ്. ഇന്നലെ ഓഡിഷന്‍ നടത്താനാണെന്ന് പറഞ്ഞ് ഒമര്‍ ലുലുവിനെ ബിഗ് ബോസ് അയച്ചത് ആക്റ്റിവിറ്റി ഏരിയലിലേക്ക് ആയിരുന്നു. ഗോപിക, റെനീഷ, റിനോഷ്, ശോഭ, ഷിജു, അഖില്‍ എന്നിവരെയാണ് ഒമര്‍ അവിടേക്ക് വിളിപ്പിച്ചത്. എന്നാല്‍ ഇത് ബിഗ് ബോസിന്‍റെ ഒരു പ്രാങ്ക് ആണെന്ന് സൂചിപ്പിച്ച് ഒമര്‍ കസേരയില്‍ നിന്ന് എണീറ്റതോടെ ഇത് തിരിച്ചറിഞ്ഞ മത്സരാര്‍ഥികള്‍ ഹാളിലേക്ക് നീങ്ങി. ആദ്യമെത്തിയ റെനീഷയാണ് റിനോഷ് പോയെന്ന് പറഞ്ഞത്. ഇത് അധികമാരും വിശ്വസിച്ചില്ലെങ്കിലും പലരും ഒരേ കാര്യം പറയുന്നത് കേട്ട് ശ്രുതി സങ്കടം അടക്കാനാവാതെ കരയുന്നതാണ് പിന്നീട് എല്ലാവരും കണ്ടത്. ഇതോടെ പ്രാങ്ക് നടത്തിയവര്‍ തന്നെ അത് സമ്മതിച്ചു. ഈ സമയം ഒമര്‍ ലുലുവിന് ഒപ്പം ആക്റ്റിവിറ്റി ഏരിയയില്‍ സംസാരിച്ചുകൊണ്ട് നില്‍ക്കുകയായിരുന്നു റിനോഷ്. പിന്നാലെ റിനോഷും ഹാളിലേക്ക് എത്തി.

ALSO READ : 'എന്ത് ചെയ്യുന്നു'? ഒമറിനോട് വിഷ്‍ണുവിന്‍റെ ചോദ്യം; സംവിധായകന്‍റെ മറുപടി