വരുണ്‍ ഗ്രോവര്‍ രചന നിര്‍വ്വഹിച്ചിരിക്കുന്ന ചിത്രം

അനുരാഗ് കശ്യപ് സംവിധാനം ചെയ്ത ഹ്രസ്വ ചിത്രത്തിന്‍റെ പ്രീമിയര്‍ പ്രദര്‍ശനം റോട്ടര്‍ഡാം അന്തര്‍ദേശീയ ചലച്ചിത്രമേളയില്‍. 4 സ്ലിപ്പേഴ്സ് എന്ന് പേരിട്ടിരിക്കുന്ന ചിത്രത്തിന്‍റെ റോട്ടര്‍ഡാമിലെ ആദ്യ പ്രദര്‍ശനം നാളെയാണ്. 30നും ഫെബ്രുവരി 3 നും മറ്റ് രണ്ട് പ്രദര്‍ശനങ്ങള്‍ കൂടിയുണ്ട് അവിടെ ചിത്രത്തിന്. റിലയന്‍സ് എന്‍റര്‍ടെയ്ന്‍‍മെന്‍റ്, ഗുഡ് ബാഡ് ഫിലിംസ് എന്നിവയുമായി ചേര്‍ന്ന് ജിയ ഝാങ് കെ, മാര്‍ക്കോ മുള്ളര്‍ എന്നിവരാണ് ചിത്രം നിര്‍മ്മിച്ചിരിക്കുന്നത്. 

വരുണ്‍ ഗ്രോവര്‍ രചന നിര്‍വ്വഹിച്ചിരിക്കുന്ന ചിത്രത്തിന്‍റെ മനോഹരവും മിനിമലിസ്റ്റിക്കുമായ പോസ്റ്റര്‍ പങ്കുവച്ചുകൊണ്ട് അനുരാഗ് കശ്യപ് തന്നെയാണ് തന്‍റെ ഹ്രസ്വചിത്രത്തിന്‍റെ പ്രീമിയര്‍ ഷോയുടെ വിവരം അറിയിച്ചിരിക്കുന്നത്. ശങ്കര്‍ രാമനാണ് ചിത്രത്തിന്‍റെ ഛായാഗ്രാഹകന്‍. പ്രൊഡക്ഷന്‍ ഡിസൈന്‍ ഷസിയ ഇഖ്ബാല്‍, സൌണ്ട് ഡിസൈന്‍ ആല്‍വിന്‍ റെഗോ, സഞ്ജയ് മൌര്യ, എഡിറ്റിംഗ് കൊണാര്‍ക് സക്സേന, വസ്ത്രാലങ്കാരം പ്രശാന്ത് സാവന്ത്, കാസ്റ്റിംഗ് ഡയറക്ടര്‍ ശ്രീധര്‍ ദുബേ, അഡീഷണല്‍ സിനിമാറ്റോഗ്രഫി സില്‍വസ്റ്റര്‍ ഫൊന്‍സെക.

Scroll to load tweet…

കഴിഞ്ഞ വര്‍ഷം പുറത്തെത്തിയ ദൊബാരയാണ് അനുരാഗിന്‍റെ സംവിധാനത്തില്‍ അവസാനം പുറത്തെത്തിയ ഫീച്ചര്‍ ഫിലിം. നാല് വര്‍ഷത്തെ ഇടവേളയ്ക്കു ശേഷം അനുരാഗ് പശ്യപ് സംവിധാനം ചെയ്ത ചിത്രം മിസ്റ്ററി ത്രില്ലര്‍ വിഭാഗത്തില്‍ പെടുന്ന ഒന്നായിരുന്നു. തപ്സി പന്നു ആയിരുന്നു കേന്ദ്ര കഥാപാത്രം. പവൈല്‍ ​ഗുലാത്തി, നാസര്‍, രാഹുല്‍ ഭട്ട് എന്നിവരും പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു. 2018ല്‍ പുറത്തിറങ്ങിയ സ്പാനിഷ് ചിത്രം മിറാഷിന്‍റെ റീമേക്ക് ആണ് ദൊബാര. ഛായാ​ഗ്രഹണം സില്‍വെസ്റ്റര്‍ ഫൊന്‍സെക, എഡിറ്റിം​ഗ് ആര്‍തി ബജാജ്, പ്രൊഡക്ഷന്‍ ഡിസൈനിം​ഗ് ഉര്‍വി അഷര്‍, ഷിപ്ര റവാല്‍, ആക്ഷന്‍ ഡയറക്ടര്‍ അമൃത് പാല്‍ സിം​ഗ്. എന്നാല്‍ ബോക്സ് ഓഫീസില്‍ ചലനം സൃഷ്ടിക്കാന്‍ ഈ ചിത്രത്തിന് സാധിച്ചില്ല.

ALSO READ : 'പഠാന്‍' വന്നെങ്കിലെന്ത്? മറാത്ത മന്ദിറില്‍ 'ഡിഡിഎല്‍ജെ' ഇപ്പോഴും നിറഞ്ഞ സദസ്സില്‍