Asianet News MalayalamAsianet News Malayalam

'ആടുജീവിത'ത്തിലെ ക്രൂരനായ 'അർബാബ്' കഥാപാത്രം, നടന് സൗദി അറേബ്യയിൽ വിലക്ക്? പ്രതികരണവുമായി താലിബ് അല്‍ ബലൂഷി

സൗദി അറേബ്യയുടെ പശ്ചാത്തലത്തിലൊരുക്കിയ 'ആടുജീവിതം' സിനിമയില്‍ നജീബിന്‍റെ ക്രൂരനായ അര്‍ബാബിന്‍റെ കഥാപാത്രമാണ് താലിബ് അവതരിപ്പിച്ചത്. 

Aadujeevitham actor Talib al Balushi refuses saudi ban rumours
Author
First Published Aug 26, 2024, 12:24 PM IST | Last Updated Aug 26, 2024, 12:24 PM IST

മസ്കറ്റ്: 'ആടുജീവിതം' സിനിമയിലെ അര്‍ബാബിന്‍റെ കഥാപാത്രത്തെ അവതരിപ്പിച്ച ഒമാനി നടന്‍ ഡോ. താലിബ് അല്‍ ബലൂഷിയെ സൗദി അറേബ്യ വിലക്കിയെന്ന തരത്തില്‍ അഭ്യൂഹങ്ങൾ പ്രചരിച്ചിരുന്നു. സോഷ്യല്‍ മീഡിയയില്‍ പ്രചരിച്ച ഈ അഭ്യൂഹങ്ങളുടെ സത്യാവസ്ഥ വെളിപ്പെടുത്തി രംഗത്തെത്തിയിരിക്കുകയാണ്.

സൗദി അറേബ്യ പശ്ചാത്തലമാക്കി ഒരുക്കിയ 'ആടുജീവിതം' എന്ന ബ്ലെസി ചിത്രത്തില്‍ ക്രൂരനായ അര്‍ബാബിന്‍റെ കഥാപാത്രം അവതരിപ്പിച്ചത് താലിബ് ആണ്. ഈ വേഷം കണക്കിലെടുത്ത് സൗദിയില്‍ താലിബിന് വിലക്ക് ഏര്‍പ്പെടുത്തിയെന്നാണ് പ്രചരിച്ചത്. എന്നാല്‍ ഈ പ്രചാരണം തള്ളിക്കളയുകയാണ് താലിബ് അല്‍ ബലൂഷി. അഭ്യൂഹം മാത്രമാണെന്നും ഈ വാര്‍ത്ത അടിസ്ഥാനരഹിതമാണെന്നും താലിബ് പറ‌ഞ്ഞു. 

സൗദിയില്‍ പ്രവേശിക്കുന്നത് വിലക്കിയെന്ന് അറിയിച്ചു കൊണ്ടുള്ള യാതൊരു അറിയിപ്പും സൗദി, ഒമാന്‍ സര്‍ക്കാരുകളുടെ ഭാഗത്ത് നിന്ന് തനിക്ക് ലഭിച്ചിട്ടില്ലെന്ന് താലിബ് പറഞ്ഞു. ഇതൊരു സിനിമ മാത്രമാണ്, യാഥാര്‍ത്ഥ്യമല്ലെന്ന് ജനങ്ങള്‍ ഓര്‍ക്കണം. സിനിമയില്‍ ഞാനൊരു വേഷം ചെയ്തു എന്ന് മാത്രമേ ഉള്ളൂവെന്നും താലിബ് പറഞ്ഞു. വില്ലന്‍ കഥാപാത്രം അവതരിപ്പിച്ചിട്ട് പോലും ലോകമെമ്പാടുമുള്ള സിനിമാ പ്രേമികള്‍ അത് ഏറ്റെടുക്കുകയും തന്നെ പ്രശംസിക്കുകയുമാണ് ചെയ്യുന്നതെന്നും താലിബ് അല്‍ ബലൂഷി വ്യക്തമാക്കി. ആടുജീവിതത്തിന്‍റെ സംസ്ഥാന പുരസ്കാര ആഘോഷങ്ങളില്‍ പങ്കെടുക്കാന്‍ ഇപ്പോള്‍ കേരളത്തിലാണ് താലിബ്. 

https://www.youtube.com/watch?v=QJ9td48fqXQ
 

Latest Videos
Follow Us:
Download App:
  • android
  • ios