ഗലി ബോയ് എന്ന ചിത്രത്തിലെ 'മേരെ ഗലി മേം' എന്ന ഗാനത്തിനൊപ്പമാണ് ആരാധ്യ നൃത്തം ചെയ്യുന്നത്.

കൊച്ചി: അഭിഷേക് ബച്ചന്‍ -ഐശ്വര്യ റായ് ദമ്പതികളുടെ മകള്‍ ആരാധ്യയ്ക്ക് മാതാപിതാക്കള്‍ക്കുള്ളത്ര തന്നെ ആരാധകരുമുണ്ട്. അമ്മ ഐശ്വര്യയുടെ കൈപിടിച്ച് എപ്പോഴും പൊതുചടങ്ങുകളില്‍ പ്രത്യക്ഷപ്പെടുന്ന കുഞ്ഞ് ആരാധ്യ സിനിമാ ലോകത്തിനും ആരാധകര്‍ക്കും പ്രിയങ്കരിയാണ്. കൂട്ടുകാര്‍ക്കൊപ്പം ചടുലമായ ചുവടുകളുമായി അരങ്ങ് കീഴടക്കുന്ന ആരാധ്യയുടെ ഡാന്‍സാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ തരംഗമാകുന്നത്.

ഗലി ബോയ് എന്ന ചിത്രത്തിലെ 'മേരെ ഗലി മേം' എന്ന ഗാനത്തിനൊപ്പമാണ് ആരാധ്യ നൃത്തം ചെയ്യുന്നത്. ഫാസ്റ്റ് നമ്പര്‍ സോങിനൊപ്പം അതിമനോഹരമായി ഡാന്‍സ് ചെയ്ത് ആരാധകരെ ഞെട്ടിച്ചിരിക്കുകയാണ് ആരാധ്യ. പിങ്ക് നിറമുള്ള ഫ്രോക്കിലെത്തുന്ന ആരാധ്യയുടെ ക്യൂട്ട് ഡാന്‍സ് മാതാപിതാക്കളെ പോലും കടത്തിവെട്ടുമെന്നാണ് സോഷ്യല്‍ മീഡിയയിലെ കമന്‍റുകള്‍. 

View post on Instagram

ഏറ്റവും പുതിയ തെരഞ്ഞെടുപ്പ് വാര്‍ത്തകള്‍, തല്‍സമയ വിവരങ്ങള്‍ എല്ലാം അറിയാന്‍ ക്ലിക്ക് ചെയ്യുക . കൂടുതല്‍ തെരഞ്ഞെടുപ്പ് അപ്ഡേഷനുകൾക്കായി ഏഷ്യാനെറ്റ് ന്യൂസ് ഫേസ്ബുക്ക് , ട്വിറ്റര്‍  , ഇന്‍സ്റ്റഗ്രാം , യൂട്യൂബ് അക്കൌണ്ടുകള്‍ ഫോളോ ചെയ്യൂ. സമഗ്രവും കൃത്യവുമായ തെരഞ്ഞെടുപ്പ് ഫലങ്ങള്‍ക്കായി മെയ് 23ന്ഏഷ്യാനെറ്റ് ന്യൂസ് പ്ലാറ്റ്‍ഫോമുകൾ പിന്തുടരുക.