'മുകുന്ദൻ ഉണ്ണി'ക്ക് ശേഷം അഭിനവ് സുന്ദർ നായക് സംവിധാനം ചെയ്യുന്ന, നസ്‌ലെൻ നായകനാവുന്ന പുതിയ ചിത്രത്തിന് പ്രീ-റിലീസ് ട്രെയ്‌ലർ ഉണ്ടാകില്ലെന്ന് വ്യക്തമാക്കി സംവിധായകൻ. Abhinav Sundar Nayak clarifies about why his movie Mollywood Times has no pre release trailer

നസ്‌ലെനെ നായകനാക്കി അഭിനവ് സുന്ദർ നായക് സമവിധാനം ചെയ്യുന്ന മോളിവുഡ് ടൈംസ് നാളെ പുറത്തിറങ്ങുകയാണ്. മുകുന്ദൻ ഉണ്ണി അസോസിയേറ്റ്‌സ് എന്ന ചിത്രത്തിന് ശേഷം അഭിനവ് സുന്ദർ നായക് സംവിധാനം ചെയ്യുന്ന രണ്ടാം ചിത്രമാണിത്. കമിംഗ് ഓഫ് ഏജ് ഴോണറിൽ എത്തുന്ന ചിത്രത്തിൽ വിനീത്‌ മാധവ് എന്ന കഥാപാത്രമായാണ് നസ്‌ലെൻ എത്തുന്നത്. ചിത്രത്തിന്റേതായി ഇതുവരെ പുറത്തുവന്നത് ഒരു ടീസറും ഒരു പാട്ടും മാത്രമായിരുന്നു. സമൂഹമാധ്യമങ്ങളിൽ എന്താണ് ട്രെയ്‌ലർ പുറത്തുവിടാത്തത് എന്നതിനെ പറ്റിയുള്ള ചർച്ചകളും സജീവമായിരുന്നു. ഇപ്പോഴിതാ എന്തുകൊണ്ടാണ് ചിത്രത്തിന് ട്രെയ്‌ലർ ഇല്ലാത്തത് എന്നതിനെ പറ്റി സംവിധായകൻ പറഞ്ഞ വാക്കുകളാണ് ചർച്ചയാവുന്നത്.

ഏഷ്യാനെറ്റ് ന്യൂസ് പ്രധാന വാർത്താ സ്രോതസായി തെരഞ്ഞെടുക്കുകgooglePreferred

സിനിമയ്ക്ക് പ്രീ റിലീസ് ട്രൈലർ ഇല്ലെന്നാണ് അഭിനവ് സുന്ദർ നായക് വ്യക്തമാക്കിയിരിക്കുന്നത്. സിനിമയെ കുറിച്ച് കൂടുതൽ ഒന്നും തന്നെ അറിയാതെ പോയി കാണുക എന്നാണ് സംവിധായകൻ പറയുന്നത്. പറ്റുമെങ്കിൽ ടീസർ പോലും കാണാതെ ഇരിക്കാനും സംവിധായകൻ പറയുന്നു. എക്‌സിൽ വന്ന ഒരു പോസ്റ്റിന് മറുപടിയായാണ് അഭിനവ് സുന്ദർ നായക് പ്രതികരിച്ചത്.

അതേസമയം ആഷിക് ഉസ്മാൻ പ്രൊഡക്ഷൻസിന്റെ ബാനറിൽ ആഷിക് ഉസ്മാൻ തന്നെ നിർമ്മിക്കുന്ന ഈ ചിത്രം ഇതിനകം തന്നെ വലിയ പ്രതീക്ഷകൾ നൽകുന്ന ചിത്രമാണ്. സംഗീത് പ്രതാപ്, ഷറഫുദ്ദീൻ, റോഷൻ ഷാനവാസ് എന്നിവരും ചിത്രത്തിൽ എത്തുന്നുണ്ട് ‘മുകുന്ദൻ ഉണ്ണി അസോസിയേറ്റ്സ്’ എന്ന ചിത്രത്തിന് ശേഷം അഭിനവ് സുന്ദർ നായക് സംവിധാനം ചെയ്യുന്ന ഈ ചിത്രത്തിന്റെ തിരക്കഥ രചിക്കുന്നത് രാമു സുനിലാണ്. ക്യാമറ കൈകാര്യം ചെയ്യുന്നത് വിശ്വജിത്ത് ഒടുക്കത്തിൽ, സംഗീതം ഒരുക്കുന്നത് ജേക്സ് ബിജോയ്. എഡിറ്റിംഗ്: നിധിൻ രാജ് അരോൾ & ഡയറക്ടർ, സൗണ്ട് ഡിസൈൻ & മിക്‌സിംഗ്: വിഷ്ണു ഗോവിന്ദ്, ആർട്ട് ഡയറക്ഷൻ: ആശിഖ് എസ്, കോസ്റ്റ്യൂം: മാഷർ ഹംസ, മേക്കപ്പ്: റോണെക്‌സ് സേവിയർ, പ്രൊഡക്ഷൻ കൺട്രോളർ: സുധർമൻ വള്ളിക്കുന്ന്, ഫിനാൻസ് കൺട്രോളർ: ശിവകുമാർ, ചീഫ് അസോസിയേറ്റ് ഡയറക്ടർ: രാജേഷ് അടൂർ, വിഎഫ്എക്‌സ്: ഡിജി ബ്രിക്സ്, കളറിസ്റ്റ്: ശ്രീക് വാരിയർ, മോഷൻ ഗ്രാഫിക്സ്: ജോബിൻ ജോസഫ്, പി.ആർ.ഒ: എ എസ് ദിനേശ്, സ്റ്റിൽസ്: ബോയക്, ഡിസൈൻസ്: യെല്ലോ ടൂത്ത്, ഡിജിറ്റൽ മാർക്കറ്റിംഗ്: ഒബ്‌സ്‌ക്യൂറ എന്റർടൈൻമെന്റ്.

YouTube video player