ഒടുവില്‍ ആ ഗാനത്തിന്റെ ഡാൻസ് വീഡിയോയുമായി നടി അഹാന കൃഷ്‍ണ.

മലയാളി പ്രേക്ഷകരുടെ പ്രിയപ്പെട്ട ഒരു താരമാണ് അഹാന കൃഷ്‍ണ. സാമൂഹ്യ മാധ്യമത്തിലും വളരെ സജീവമായ താരമാണ് അഹാന. നടി അഹാന കൃഷ്‍ണയുടെ ഫോട്ടോകള്‍ ഓണ്‍ലൈനില്‍ തരംഗമായി മാറാറുണ്ട്. അഹാന കൃഷ്‍ണ പങ്കുവെച്ച ഡാൻസ് വീഡിയോയാണ് ഇപ്പോള്‍ ആരാധകരുടെ ശ്രദ്ധയാകര്‍ഷിക്കുന്നത്.

വിജയ് നായകനായ 'വാരിസ്' എന്ന ചിത്രത്തിലെ ഗാനത്തിനാണ് അഹാന കൃഷ്‍ണയും സുഹൃത്തും ചുവടുവയ്‍ക്കുന്നത്. ചിത്രം റിലീസായത് തൊട്ട് പഠിക്കാൻ താൻ ആഗ്രഹിക്കുന്നതാണ് എന്നാണ് ഡാൻസിനൊപ്പം പങ്കുവെച്ച കുറിപ്പില്‍ അഹാന കൃഷ്‍ണ വ്യക്തമാക്കുന്നത്. വിജയ്‍യുടെ ഹിറ്റ് ഡാൻസ് സുഹൃത്തുക്കളുടെ വിവാഹത്തിന് ചെയ്യാൻ വേണ്ടി പഠിക്കാൻ എങ്ങനെയെങ്കിലും ഞങ്ങള്‍ ശ്രമിക്കാറുണ്ടെന്നും വ്യക്തമാക്കിയാണ് അഹാന കൃഷ്‍ണ വീഡിയോ പങ്കുവെച്ചിരിക്കുന്നത്.

View post on Instagram

സംവിധായിക എന്ന നിലയിലും പ്രേക്ഷകപ്രീതി സ്വന്തമാക്കിയ നടിയാണ് അഹാന കൃഷ്‍ണ. 'തോന്നല്‍' എന്ന മ്യൂസിക് വീഡിയോയുടെ സംവിധായികയായിട്ടായിരുന്നു അഹാന കൃഷ്‍ണ തിളങ്ങിയത്. ഗോവിന്ദ് വസന്ത ആയിരുന്നു 'തോന്നലി'ന്റെ സംഗീത സംവിധായകൻ. അഹാന കൃ്‍ണ തന്നെയായിരുന്നു തന്റെ മ്യൂസിക് വീഡിയോയില് അഭിനയിച്ചതും.

രാജീവ് രവിയുടെ സംവിധാനത്തിലുള്ള ചിത്രം 'ഞാന്‍ സ്റ്റീവ് ലോപ്പസി'ല്‍ 'അഞ്‍ജലി' എന്ന നായികാ കഥാപാത്രത്തെ അവതരിപ്പിച്ചുകൊണ്ടാണ് അഹാന കൃഷ്‍ണ സിനിമയില്‍ അരങ്ങേറ്റം കുറിക്കുന്നത്. വലിയ സാമ്പത്തിക വിജയം നേടിയില്ലെങ്കിലും ഒരു വിഭാഗം പ്രേക്ഷകരുടെ പ്രിയചിത്രമായി 'ഞാന്‍ സ്റ്റീവ് ലോപ്പസ്' മാറി. അഹാന കൃഷ്‍ണയുടെ കഥാപാത്രവും ശ്രദ്ധിക്കപ്പെട്ടിരുന്നു. പിന്നീട് 'ഞണ്ടുകളുടെ നാട്ടില്‍ ഒരിടവേള', 'ലൂക്ക', 'പതിനെട്ടാം പടി', 'പിടികിട്ടാപ്പുള്ളി' എന്നീ ചിത്രങ്ങളിലും അഹാന കൃഷ്‍ണയയുടതായി ശ്രദ്ധയാകര്‍ഷിച്ചു. 'നാന്‍സി റാണി' എന്ന ചിത്രമാണ് അഹാന വേഷമിട്ടതില്‍ പുറത്തുവരാനുള്ളത്. അഹാന കൃഷ്‍ണ വളരെ കുറച്ച് ചിത്രങ്ങള്‍ മാത്രമേ ചെയ്‍തിട്ടുള്ളൂവെങ്കിലും ശ്രദ്ധയാകര്‍ഷിക്കുന്നത് കഥാപാത്രങ്ങളുടെ വ്യത്യസ്‍തതയിലൂടെയാണ്.

Read More: 'ശിവാഞ്‍ജലി'യെ തെരഞ്ഞുമടുത്ത 'സാന്ത്വന'ത്തിൽ രണ്ടാം കലഹമോ ?', റിവ്യു

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാന്‍ ഇവിടെ ക്ലിക് ചെയ്യുക