മലയാള സിനിമയിൽ മനോജ് കെ ജയൻ മാത്രമെ എന്നെ വിളിച്ചുള്ളൂവെന്നും ദേവന്‍. 

2023 ഡിസംബറിൽ ആണ് നടൻ ദേവനെ ബിജെപി സംസ്ഥാന ഉപാദ്ധ്യക്ഷനായി തെരഞ്ഞെടുത്തത്. സംസ്ഥാന പ്രസിഡന്റ് കെ.സുരേന്ദ്രനായിരുന്നു ഇക്കാര്യം അറിയിച്ചത്. സീറ്റിന് വേണ്ടിയല്ല ഉപാധ്യക്ഷനായതെന്നും മത്സരിക്കാൻ ഇല്ലെന്നുമാണ് അന്ന് ദേവൻ പറഞ്ഞത്. ഈ അവസരത്തിൽ സുരേഷ് ​ഗോപിയെ കുറിച്ച് ദേവൻ പറഞ്ഞ കാര്യങ്ങൾ ശ്രദ്ധനേടുകയാണ്. 

തൃശ്ശൂരിനായി സുരേഷ് ​ഗോപിക്കൊപ്പം പ്രവർത്തിക്കുമെന്നും അദ്ദേഹത്തെ വിജയിപ്പിക്കുമെന്നും ദേവൻ പറഞ്ഞു. ബിഹൈൻഡ് വുഡ്സിനോട് ആയിരുന്നു നടന്റെ പ്രതികരണം. സുരേഷ് ​ഗോപി എന്ന നടനെയും രാഷ്ട്രീയക്കാരനെയും കുറിച്ചും ദേവൻ സംസാരിച്ചു. 

"സുരേഷ് നായകനും ഞാൻ വില്ലനായും അഭിനയിച്ചതാണ്. പക്ഷേ രാഷ്ട്രീയത്തിൽ നായകൻ സുരേഷ് ആണ്. അതിനൊപ്പം കൂടെ നിൽക്കുന്ന നായകനാണ് ഞാനും. ഞാൻ അദ്ദേഹത്തിന് വേണ്ടി നൂറ് ശതമാനവും പ്രവർത്തിക്കും. സുരേഷിനെ വിജയിപ്പിക്കും. അതിൽ യാതൊരു സംശയവും ഇല്ല. ഈ അനൗൺസ്മെന്റ് വന്ന ശേഷം സുരേഷ് എന്നെ വിളിച്ചിരുന്നു. അദ്ദേഹം വളരെ ഹാപ്പിയാണ്. മലയാള സിനിമയിൽ മനോജ് കെ ജയൻ മാത്രമെ എന്നെ വിളിച്ചുള്ളൂ. എത്രയോ സിനിമാ നടന്മാർ ഉണ്ടിവിടെ. അവർ ആരും വിളിച്ചിട്ടില്ല. അവർക്കൊക്കെ പേടിയാണ്. കാരണം മലയാള സിനിമയിൽ ഒരുപാട് രാഷ്ട്രീയ പാർട്ടികളിലെ ആൾക്കാരുണ്ട്. അവർക്കൊക്കെ എന്നെ ഉടനെ വിളിച്ച് ആശംസ അറിയിക്കാനുള്ള ധൈര്യം ഉണ്ടായിരിക്കില്ല. അത് ഞാൻ പ്രതീക്ഷിക്കുന്നുമില്ല. അതുകൊണ്ട് വിഷമവും ഇല്ല. ഞാൻ രാഷ്ട്രീയം തുടങ്ങുന്ന സമയത്തും ആരും എന്നെ വിളിച്ചില്ല. അവന് ഭ്രാന്താണ് എന്ന് പറഞ്ഞതല്ലാതെ ആരും വിളിച്ചിട്ടില്ല", എന്ന് ദേവൻ പറയുന്നു. 

'നമ്മുടെ കൂടെ സിനിമയിൽ അഭിനയിക്കാൻ നീ വരില്ല അല്ലേ?'; മമ്മൂട്ടിയുടെ ചോദ്യത്തെ കുറിച്ച് നടൻ നവാസ്

തനിക്ക് വന്നൊരു ഫോൺ കോളിനെ കുറിച്ചും ദേവൻ സംസാരിച്ചു. "അമേരിക്കയിലുള്ള ഒരു ജോർജ് മാത്യു എന്നെ വിളിച്ചിരുന്നു. ദേവൻ ചെയ്ത ഏറ്റവും നല്ല കാര്യമാണിതെന്നാണ് അദ്ദേഹം പറഞ്ഞത്. നമ്മുടെ കേരളത്തിൽ വലിയൊരു മാറ്റം കൊണ്ടുവരാനായി ദേവന്റെ ഈ കടന്നുവരവ് സഹായിക്കും. കേരളത്തിന്റെ ഭാവിയെ കുറിച്ച് വലിയ ആകാംഷ ഉണ്ടായിരുന്നുവെന്നും അദ്ദേഹം പറഞ്ഞു", എന്നാണ് അദ്ദേഹം പറഞ്ഞത്. 

ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ തത്സമയം അറിയാം..