കേരള രാജ്യാന്തര ചലച്ചിത്രോത്സവമടക്കമുള്ള ഫിലിം ഫെസ്റ്റിവലുകളിൽ സജീവ സാന്നിധ്യമായിരുന്ന സത്യേന്ദ്ര സമൂഹമാധ്യമങ്ങളിൽ സിനിമ നിരൂപണ വീഡിയോകൾ പങ്കുവച്ചിരുന്നു. Actor and viral cinema reviewer S. Sathyendra passes away
വിജയ്‌യെ നായകനാക്കി ലോകേഷ് കനകരാജ് സംവിധാനം ചെയ്ത ലിയോ സിനിമയുടെ റിവ്യൂ പറഞ്ഞ് സോഷ്യൽ മീഡിയയിൽ ശ്രദ്ധേയനായ സിനിമ നിരൂപകനും നടനുമായ എസ്. സത്യേന്ദ്ര അന്തരിച്ചു. ചെന്നൈയിലെ റോയപ്പേട്ട സര്‍ക്കാര്‍ ആശുപത്രിയില്‍ ചികിത്സയിൽ ഇരിക്കവെയാണ് മരണം. കുടുംബാംഗങ്ങളാരും ഇതുവരെ എത്തിയിട്ടില്ലാത്തതിനാൽ മൃതദേഹം ആശുപത്രി മോർച്ചറിയിൽ സൂക്ഷിച്ചിരിക്കുകയാണ് ബംഗളൂരുവിലുള്ള അദ്ദേഹത്തിന്റെ ബന്ധുക്കളുമായി ബന്ധപ്പെടാൻ ശ്രമിക്കുന്നുണ്ടെന്ന് പോലീസിനെ ഉദ്ധരിച്ച് സിനിമ വികടൻ റിപ്പോർട്ട് ചെയ്യുന്നു.
കേരള രാജ്യാന്തര ചലച്ചിത്രോത്സവമടക്കമുള്ള ഫിലിം ഫെസ്റ്റിവലുകളിൽ സജീവ സാന്നിധ്യമായിരുന്ന സത്യേന്ദ്ര സമൂഹമാധ്യമങ്ങളിൽ സിനിമ നിരൂപണ വീഡിയോകൾ പങ്കുവച്ചിരുന്നു. 'ഈഴവത്തു മനിതൻ', 'മൻ വാസനായി', 'കടമൈ കണ്ണിയം കാട്ടുപാട്' തുടങ്ങി തുടങ്ങീ ചിത്രങ്ങളിലും സീരിയലുകളിലും സത്യേന്ദ്ര വേഷമിട്ടിട്ടുണ്ട്.


