ക്രിസ്‍മസ് ആഘോഷത്തിന്റെ ഫോട്ടോകള്‍ പങ്കുവെച്ച് സീരിയല്‍ നടി ജിസ്‍മി.

സീരിയലുകളില്‍ നായികമാര്‍ക്കൊപ്പം അല്ലെങ്കില്‍ നായികമാരെക്കാള്‍ കൂടുതല്‍ ജനപ്രീതി നേടിയെടുക്കുന്ന വില്ലത്തി കഥാപാത്രങ്ങളുണ്ട്. അങ്ങനെ നെഗറ്റീവ് വേഷങ്ങളിലൂടെ മിനിസ്‌ക്രീന്‍ പ്രേക്ഷകരുടെ ഇഷ്‍ടം നേടിയെടുത്ത നടിയാണ് ജിസ്‍മി. ഹിറ്റ് പരമ്പരകളായ 'മഞ്ഞില്‍ വിരിഞ്ഞ പൂവ്', 'കാര്‍ത്തിക ദീപം', എന്നിങ്ങനെയുള്ള പരമ്പരകളിലെല്ലാം ജിസ്‍മി വില്ലത്തിയായിരുന്നു. സാമൂഹ്യ മാധ്യമത്തിലും സജീവമായി ഇടപെടുന്ന താരമാണ് ജിസ്‍മി.

ക്രിസ്‍മസ് കഴിഞ്ഞെങ്കിലും ആഘോഷങ്ങൾ അവസാനിപ്പിക്കാത്തവരുടെ പട്ടികയിൽ ജിസ്‍മിിയും ഉണ്ട്. ക്രിസ്‍മസ് വേഷത്തിലുള്ള ചിത്രങ്ങളും വീഡിയോകളും താരം പങ്കുവെച്ച് കഴിഞ്ഞിട്ടില്ല. കടൽ തീരത്ത് സാന്തയുടെ തൊപ്പിയുമണിഞ്ഞ് ചുവപ്പ് വേഷത്തിലാണ് ജിസ്‍മിയുടെ ചിത്രങ്ങൾ. പോസ്റ്റിന് താഴെ ക്രിസ്‍മസ് ആശംസകൾ അറിയിച്ച് പ്രേക്ഷകർ എത്തുന്നുണ്ട്.

View post on Instagram

പള്ളുരുത്തി സ്വദേശിനിയായ താരമാണ് ജിസ്‍മി. സീരിയല്‍ അഭിനേത്രി എന്നതിലുപരി എം കോം വിദ്യാര്‍ത്ഥിനിയാണ്. ഫാഷന്‍ ഡിസൈനിങ്ങിലും യോഗ്യത നേടിയ താരം ബിജു മേനോന്‍ നായകനായി അഭിനയിച്ച 'പുത്രന്‍' എന്ന ചിത്രത്തിലൂടെയാണ് വെള്ളിത്തിരയിലേക്ക് എത്തുന്നത്. സിനിമയിലെ ആദ്യ അവസരത്തിന് ശേഷം സീരിയലുകളില്‍ ചുവടുറപ്പിച്ചു. നെഗറ്റീവ് വേഷങ്ങളിലൂടെയായിരുന്നു ജിസ്‍മി ശ്രദ്ധയാകര്‍ഷിച്ചത്. 'മഞ്ഞില്‍ വിരിഞ്ഞ പൂവ്' എന്ന സീരിയലിലെ 'സോനു' കഥാപാത്രം കരിയറില്‍ വഴിത്തിരിവായി. ക്യാമറമാനായ ഷിന്‍ജിത്താണ് ജിസ്‍മിയുടെ ഭര്‍ത്താവ്.

നേരത്തെ ഒരു അഭിമുഖത്തിൽ പങ്കെടുക്കുമ്പോൾ എന്താണ് സ്വപ്‍നം എന്ന ആരാധകരുടെ ചോദ്യത്തിന് 'നല്ലൊരു ഭാര്യ ആയിരിക്കുക. നല്ലൊരു അമ്മ ആവുക, പിന്നെ നല്ലൊരു നടിയും എന്നായിരുന്നു ജിസ്‍മിയുടെ ഉത്തരം. പഠിക്കാന്‍ മിടുക്കി ആയിരുന്നോ എന്ന ചോദ്യത്തിന്, അത്രയ്ക്ക് ഒന്നുമില്ല. ഡിഗ്രി വരെ തോല്‍കാതെ പഠിച്ചുവെന്നായിരുന്നു മറുപടി. എംകോം കംപ്ലീറ്റ് ചെയ്യണമെന്നും പറ‌ഞ്ഞു. അഭിനയത്തിലേക്ക് എത്തിയിരുന്നില്ലെങ്കില്‍ ടീച്ചര്‍ ആകാന്‍ ആയിരുന്നു താല്‍പര്യമെന്നും ജിസ്‍മി വ്യക്തമാക്കിയിരുന്നു.

Read More: വിജയ് നായകനാകുന്ന 'വാരിസി'നായി ആകാംക്ഷയോടെ കാത്ത് ആരാധകര്‍, റണ്ണിംഗ് ടൈം വിവരങ്ങള്‍ പുറത്ത്