ടി പി ചന്ദ്രശേഖരന്റെ ഭാര്യ കെ കെ രമയെയും തൃക്കാക്കരയിലെ കോണ്‍ഗ്രസ് സ്ഥാനാര്‍ഥി ഉമ തോമസിനെയും താരതമ്യം ചെയ്തായിരുന്നു ജോയ് മാത്യുവിന്റെ പോസ്റ്റ്.

തൃക്കാക്കര ഉപതെരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസിനെ പിന്തുണച്ച് നടനും സംവിധായകനുമായ ജോയ് മാത്യു. ഫേസ്ബുക്ക് കുറിപ്പിലാണ് കോൺ​ഗ്രസിന് ഐക്യദാർഢ്യം പ്രഖ്യാപിച്ച് താരം രം​ഗത്തെത്തിയത്. ‌ടി പി ചന്ദ്രശേഖരന്റെ ഭാര്യ കെ കെ രമയെയും തൃക്കാക്കരയിലെ കോണ്‍ഗ്രസ് സ്ഥാനാര്‍ഥി ഉമ തോമസിനെയും താരതമ്യം ചെയ്തായിരുന്നു ജോയ് മാത്യുവിന്റെ പോസ്റ്റ്.

ത്രസിപ്പിക്കുന്ന മിസ്റ്ററി ത്രില്ലര്‍, 'ട്വല്‍ത്ത് മാൻ' റിവ്യു

രക്തസാക്ഷികളുടെ ഭാര്യമാര്‍ എന്ന തലക്കെട്ടോടെയാണ് കുറിപ്പ് എഴുതിയിരിക്കുന്നത്. വിശ്വസിച്ച പാര്‍ട്ടിയുടെ വെട്ടേറ്റു വീണ യോദ്ധാവിന്റെ ഭാര്യ രമയ്ക്ക് കരുത്തേകാന്‍ പടക്കളത്തില്‍ സ്വയം എരിഞ്ഞടങ്ങിയ പോരാളിയുടെ ഭാര്യ ഉമ കൂടി വേണമെന്ന് ആരാണ് ആഗ്രഹിക്കാത്തത് എന്നായിരുന്നു കവിത രൂപത്തിൽ ജോയ് മാത്യു കുറിച്ചത്. 

ജോയ് മാത്യുവിന്റെ ഫേസ്ബുക്ക് കുറിപ്പ്

രക്തസാക്ഷികളുടെ ഭാര്യമാർ
ഒരാൾ വിശ്വസിച്ച പാർട്ടിയുടെ
വെട്ടുകളേറ്റ് വീണ 
യോദ്ധാവിന്റെ ഭാര്യ
മറ്റൊരാൾ
പടക്കളത്തിൽ
സ്വയം എരിഞ്ഞടങ്ങിയ 
പോരാളിയുടെ ഭാര്യ 
ആദ്യം പറഞ്ഞയാൾ 
യുഡിഎഫിനൊപ്പം 
മൽസരിച്ചു ജയിച്ചു
തലയുയർത്തിപിടിച്ച് 
നിയമസഭയിൽ എത്തിയ 
ഒരേയൊരു സ്ത്രീ -രമ 
ഇനിയുള്ളത് മത്സര രംഗത്തുള്ള ഉമ
രമയ്ക്ക് കരുത്തേകാൻ 
ഉമകൂടി വേണം എന്ന് 
ഏത് മലയാളിയാണ് 
ആഗ്രഹിക്കാത്തത്