നടി മിത്രാ കുര്യന്റെ പുതിയ ഫോട്ടോ ശ്രദ്ധയാകര്‍ഷിക്കുന്നു.
സിനിമകള്‍ അധികമില്ലെങ്കിലും പ്രേക്ഷകരുടെ പ്രിയപ്പെട്ട താരമാണ് മിത്രാ കുര്യൻ. ചെയ്‍ത ഓരോ കഥാപാത്രവും വേറിട്ടതാണെന്നതിനാലാകും താരം ഇപ്പോഴും പ്രേക്ഷകരുടെ ഓര്‍മയില്‍ ഉള്ളത്. ഇപ്പോഴിത മിത്രാ കുര്യന്റെ ഒരു ഫോട്ടോയാണ് ശ്രദ്ധയാകര്‍ഷിക്കുന്നത്. ഭര്‍ത്താവ് വില്യം ഫ്രാൻസിസിന്റെയൊപ്പമുള്ള ഫോട്ടോയാണ് താരത്തിന്റേതായി ഇപ്പോള്‍ ചര്‍ച്ചയാകുന്നത്.
ഗോവയില്‍ അവധി ആഘോഷിക്കാൻ എത്തിയതാണ് താരവും ഭര്‍ത്താവ് വില്യം ഫ്രാൻസിസും. ഇരുവരും ചുംബിക്കുന്ന ഫോട്ടോയാണ് ഇപ്പോള്‍ ഓണ്‍ലൈനില്‍ പ്രചരിക്കുന്നത്. മിത്രയ്‍ക്കും വില്യംസിനും ആശംസകളുമായി ഒട്ടേറെപേരാണ് രംഗത്ത് എത്തിയിരിക്കുന്നത്. എന്തായാലും മിത്രാ കുര്യന്റെയും വില്യംസിന്റെയും ഫോട്ടോ ഹിറ്റായിക്കഴിഞ്ഞിരിക്കുന്നു.
മോഹൻലാല്‍ നായകനായ 'വിസ്‍മയത്തുമ്പത്ത്' എന്ന ചിത്രത്തിലൂടെയായിരുന്നു മിത്രാ കുര്യന്റെ അരങ്ങേറ്റം. നായികയായ നയൻതാരയുടെ സുഹൃത്തായ 'സരള'യെന്ന കഥാപാത്രമായിരുന്നു വിസ്‍മയത്തുമ്പത്തില്‍ മിത്രാ കുര്യന് ലഭിച്ചത്. മിത്രാകുര്യന് ചിത്രത്തില്‍ നിര്‍ണായക രംഗങ്ങളുമുണ്ടായിരുന്നു എന്നതിനാല്‍ പ്രേക്ഷരുടെ ശ്രദ്ധയിലേക്കെത്താനായി. മിത്ര കുര്യന് ആദ്യ ചിത്രത്തില്‍ തന്നെ മികച്ച പ്രകടനം നടത്താനുമായി എന്ന് പ്രേക്ഷകര്‍ സാക്ഷ്യപ്പെടുത്തി. ഫാസിലായിരുന്നു 'വിസ്‍മയത്തുമ്പത്തി'ന്റെ തിരക്കഥയും എഴുതിയത്. 'മയൂഖം' എന്ന ചിത്രത്തില്‍ നായകന്റെ സഹോദരിയായും ശ്രദ്ധിക്കടാൻ മിത്രയ്‍ക്കായി. തുടര്‍ന്നങ്ങോട്ട് 'ഗ്രാൻഡ് മാസ്റ്റര്‍', 'ഗുലുമാല്‍ ദ എസ്‍കേപ്പ്', 'കാന്താ', 'രാമ രാവണൻ' തുടങ്ങിയ ഒട്ടേറെ വേറിട്ട സിനിമകളില്‍ ചെറുതും വലുതുമായ വേഷങ്ങളിലൂടെ നടിയെന്ന നിലയില്‍ മിത്ര കുര്യൻ പ്രേക്ഷകരുടെ പ്രിയം നേടി.
ഒരു കൊറിയൻ പടത്തിലാണ് മലയാളത്തില്‍ അവസാനമായി നടി മിത്രാ കുര്യൻ വേഷമിട്ടത്. തുടര്‍ന്ന് മിത്ര ടെലിവിഷൻ പ്രോഗ്രാമുകളിലും സീരിയലുകളിലും എത്തി. 'പ്രിയസഖി' എന്ന തമിഴ് സീരിയലിലാണ് ആദ്യം വേഷമിട്ടത്. നിരവധി റിയാലിറ്റി ഷോകളില്‍ ജഡ്‍ജായും താരം എത്തിയിരുന്നു.
Read More: 'എമ്പുരാനെ'ക്കുറിച്ചുള്ള ആ വാര്‍ത്തയില്‍ വാസ്‍തവമുണ്ടോ?, പ്രതികരിച്ച് പൃഥ്വിരാജ്
