വിജയിയുടെ സിനിമാ കരിയറിലെ 65മത്തെ ചിത്രമാണ് ബീസ്റ്റ്. അതുകൊണ്ട് തന്നെ ദളപതി 65 എന്നാണ് ചിത്രം അറിയപ്പെടുന്നത്. 

വിജയ്(Vijay) നായകനായി എത്തുന്ന ബീസ്റ്റ്(Beast movie) എന്ന ചിത്രത്തിനായുള്ള കാത്തിരിപ്പിലാണ് സിനിമാസ്വാദകർ. പ്രഖ്യാപന സമയം മുതൽ ശ്രദ്ധനേടിയ ചിത്രത്തിന്റെ സംവിധാനം നെല്‍സണ്‍ ദിലീപ്‍കുമാര്‍ ആണ്. നിലവിൽ ചിത്രത്തിന്റെ പോസ്റ്റ് പ്രൊഡക്ഷൻ വർക്കുകൾ നടന്നുവരിയകാണ്. ഈ അവസരത്തിൽ ​ദളപതി 66(Thalapathy 66) ചിത്രത്തെക്കുറിച്ചുള്ള വിവരമാണ് പുറത്തുവരുന്നത്. 

വംശി പൈഡിപള്ളിയാകും വിജയിയുടെ 66മത്തെ ചിത്രം സംവിധാനം ചെയ്യുക. ചിത്രത്തിൽ തെലുങ്ക് താരം നാനിയും പ്രധാനവേഷത്തിൽ എത്തുന്നുണ്ടെന്ന് ടൈംസ് ഓഫ് ഇന്ത്യ റിപ്പോർട്ട് ചെയ്യുന്നു. എന്നാൽ ഇക്കാര്യത്തെ പറ്റി ഔദ്യോ​ഗിക വിവരങ്ങൾ ഒന്നും തന്നെ പുറത്തുവന്നിട്ടില്ല. 

Read Also: Vijay Remuneration : 'മാസ്റ്ററി'ന്‍റെ വിജയം; 'ബീസ്റ്റി'ല്‍ പ്രതിഫലം 100 കോടിയിലേക്ക് ഉയര്‍ത്തി വിജയ്?

ശ്രീവെങ്കിടേശ്വര ക്രിയേഷന്‍സിന്റെ ബാനറില്‍ ദില്‍രാജു നിര്‍മ്മിക്കുന്ന ചിത്രത്തിന്റെ ഷൂട്ടിംഗ് ഉടൻ ആരംഭിക്കുമെന്നും റിപ്പോർട്ടുണ്ട്. മറ്റു അഭിനേതാക്കളെയും സാങ്കേതിക പ്രവര്‍ത്തകരെയും തെരഞ്ഞെടുത്തുകഴിഞ്ഞാല്‍ ദളപതി 66 ന്റെ ഔദ്യോഗിക പ്രഖ്യാപനം ഉണ്ടാകുമെന്നും റിപ്പോർട്ടുണ്ട്. നടന്‍ കാര്‍ത്തിയും നാഗര്‍ജുനയും ഒരുമിച്ചെത്തിയ തോഴ എന്ന ചിത്രത്തിലൂടെ കീര്‍ത്തി നേടിയ സംവിധായകനാണ് വംശി. തമിഴ്-തെലുങ്ക് ഇന്‍ഡസ്ട്രിയിലെ ഒരു ബിഗ് ബജറ്റ് സിനിമയായിരിക്കും ദളപതി 66 എന്നാണ് വിവരം.

അതേസമയം, ബീസ്റ്റുമായി ബന്ധപ്പെട്ട അപ്ഡേഷനുകൾ ഇരുകയ്യും നീട്ടിയാണ് വിജയ് ആരാധകർ സ്വീകരിക്കുന്നത്. അടുത്തിടെ പുറത്തിറങ്ങിയ ചിത്രത്തിലെ അറബിക് കുത്തു എന്ന ​ഗാനം ഏറെ ശ്രദ്ധിക്കപ്പെട്ടിരുന്നു. അനിരുദ്ധ് രവിചന്ദറാണ് സം​ഗീത സംവിധായകൻ. ശിവകാര്‍ത്തികേയനാണ് വരികൾ എഴുതിയിരിക്കുന്നത്. സണ്‍ പിക്ചേഴ്സ് നിര്‍മ്മിക്കുന്ന ബീസ്റ്റിൽ പൂജ ഹെഗ്‍ഡെയാണ് നായിക.

YouTube video player

വിജയിയുടെ സിനിമാ കരിയറിലെ 65മത്തെ ചിത്രമാണ് ബീസ്റ്റ്. അതുകൊണ്ട് തന്നെ ദളപതി 65 എന്നാണ് ചിത്രം അറിയപ്പെടുന്നത്. മലയാളി താരങ്ങളായ ഷൈൻ ടോം ചാക്കോയും അപർണ ദാസും ചിത്രത്തില്‍ എത്തുന്നുണ്ട്. സംവിധായകൻ ശെല്‍വരാഘവനും ബീസ്റ്റെന്ന ചിത്രത്തില്‍ അഭിനയിക്കുന്നുണ്ട്. ഷൈൻ ആദ്യമായിട്ടാണ് തമിഴ് ചിത്രത്തില്‍ അഭിനയിക്കുന്നതും. മൂന്ന് പ്രതിനായകൻമാരാണ് ചിത്രത്തില്‍ ഉണ്ടാകുകയെന്നാണ് റിപ്പോര്‍ട്ട്. ഏപ്രിലിൽ ചിത്രം പ്രേക്ഷകർക്ക് മുന്നിലെത്തും. 

'ബീസ്റ്റ്' സംവിധായകനൊപ്പം രജനീകാന്ത്; 'തലൈവര്‍ 169' ഏപ്രിലില്‍

'അണ്ണാത്തെ'യ്ക്കു ശേഷം രജനീകാന്ത് (Rajinikanth) നായകനാവുന്ന ചിത്രം സംവിധാനം ചെയ്യുന്നത് നെല്‍സണ്‍ ദിലീപ്‍കുമാര്‍ (Nelson Dilipkumar) എന്ന് റിപ്പോര്‍ട്ടുകള്‍. രജനീകാന്തിന്‍റെ കരിയറിലെ 169-ാം ചിത്രമായിരിക്കും (Thalaivar 169) ഇത്. ശിവകാര്‍ത്തികേയന്‍ നായകനായെത്തിയ ഡോക്ടറിന്‍റെ വന്‍ വിജയത്തോടെ തെന്നിന്ത്യന്‍ സിനിമാലോകം മുഴുവന്‍ ശ്രദ്ധിച്ച സംവിധായകനാണ് നെല്‍സണ്‍ ദിലീപ്‍കുമാര്‍. കോലമാവ് കോകില, വരാനിരിക്കുന്ന വിജയ് ചിത്രം ബീസ്റ്റ് എന്നിവയാണ് അദ്ദേഹത്തിന്‍റെ മറ്റു രണ്ട് ചിത്രങ്ങള്‍. പിങ്ക് വില്ലയാണ് ഈ പ്രോജക്റ്റിനെക്കുറിച്ച് റിപ്പോര്‍ട്ട് ചെയ്‍തിരിക്കുന്നത്.

ഏപ്രില്‍ അവസാനമോ മെയ് ആദ്യമോ സിനിമയുടെ ചിത്രീകരണം ആരംഭിക്കുമെന്നും 2022 ഡിസംബറിനും 2023 ഫെബ്രുവരിക്കും ഇടയില്‍ ചിത്രം തിയറ്ററുകളില്‍ എത്തിക്കാനാണ് നിര്‍മ്മാതാക്കളുടെ ഉദ്ദേശമെന്നും പിങ്ക് വില്ലയുടെ റിപ്പോര്‍ട്ടില്‍ പറയുന്നു. കൊവിഡ് സാഹചര്യങ്ങള്‍ അനുകൂലമെങ്കില്‍ ആറ് മാസം കൊണ്ട് ചിത്രീകരണം പൂര്‍ത്തിയാകാകാനാവുമെന്നാണ് അണിയറക്കാരുടെ പ്രതീക്ഷ. സണ്‍ പിക്ചേഴ്സ് നിര്‍മ്മിക്കുന്ന ചിത്രത്തിന് സംഗീതം പകരുന്നത് അനിരുദ്ധ് രവിചന്ദര്‍ ആയിരിക്കും. പേട്ടയ്ക്കും ദര്‍ബാറിനും ശേഷം അനിരുദ്ധ് സംഗീതം പകരുന്ന രജനി ചിത്രമായിരിക്കും ഇത്. 

Read More : ആവേശച്ചുവടുകളോടെ 'അറബിക് കുത്ത്' പാട്ട്, വിജയ്‍യുടെ 'ബീസ്റ്റി'ലെ ആദ്യ ഗാനമെത്തി- വീഡിയോ

ഹാസ്യരസപ്രധാനമായ ഒരു കഥാപാത്രത്തെയാവും രജനീകാന്ത് അവതരിപ്പിക്കുന്നത്. ഏറെക്കാലത്തിനു ശേഷമാവും രജനി അത്തരത്തിലുള്ള ഒരു റോളില്‍ എത്തുന്നത്. പ്രോജക്റ്റിന്‍റെ ഔദ്യോഗിക പ്രഖ്യാപനം വൈകാതെ ഉണ്ടാവുമെന്നും അറിയുന്നു. അതേസമയം ഈ പ്രോജക്റ്റ് കഴിഞ്ഞുള്ള തന്‍രെ 170-ാം ചിത്രത്തിനുവേണ്ടിയുള്ള ചര്‍ച്ചകളും രജനീകാന്ത് ആരംഭിച്ചിട്ടുണ്ടെന്നാണ് അറിവ്. ഒട്ടേറെ പ്രമുഖ സംവിധായകരാണ് വ്യത്യസ്‍തങ്ങളായ കഥകളുമായി സൂപ്പര്‍താരത്തെ സമീപിക്കുന്നത്.