നയൻതാര ആ സര്‍പ്രൈസിനായുള്ള തയ്യാറെടുപ്പിലോ?.

തെന്നിന്ത്യയെ വിസ്‍മയിപ്പിക്കുന്ന നടിയാണ് നയൻതാര. മലയാളത്തിലും തമിഴിലും തെലുങ്കിലും മാത്രമല്ല ബോളിവുഡിലും വമ്പൻ ഹിറ്റുകളില്‍ നായികയായി പ്രേക്ഷകരെ വിസ്‍മയിപ്പിച്ചിച്ചുണ്ട്. നയൻതാര നായികയായി വേഷമിടുന്ന പുതിയ ചിത്രമാണ് മണ്ണാങ്കട്ടി സിൻസ് 1960 ചിത്രീകരണം പുരോഗമിക്കുകയാണ്. ചിത്രത്തിന്റെ ലൊക്കേഷനില്‍ നിന്നുള്ള നയൻതാരയുടെ ഫോട്ടോയാണ് ആരാധകര്‍ ചര്‍ച്ചയാക്കുന്നത്.

ക്യാമറാ ലെൻസിലൂടെ നോക്കുന്ന നയൻതാരയെയാണ് ഫോട്ടോയില്‍ കാണാനാകുന്നത്. നടി എന്ന നിലയില്‍ നിന്ന് സംവിധായികയായി മാറാൻ ഒരുങ്ങുകയാണോ നയൻതാര എന്നാണ് കമന്റായി ആരാധകര്‍ എഴുതുന്നത്. അങ്ങനെയങ്കില്‍ അതൊരു സര്‍പ്രൈസ് തീരുമാനമായിരിക്കുമെന്നും ഫോട്ടോ കണ്ട ആരാധകര്‍ അഭിപ്രായപ്പെടുന്നു. നയൻതാര നായികയായി വേഷമിടുന്ന മണ്ണാങ്കട്ടിയുടെ സംവിധാനം ഡ്യൂഡ് വിക്കി നിര്‍വഹിക്കുമ്പോള്‍ ഛായാഗ്രാഹണം ആര്‍ ഡി രാജശേഖറും സംഗീതം സീൻ റോള്‍ഡനുമാണ്.

Scroll to load tweet…

ഇരൈവനാണ് നയൻതാര നായികയായി ഒടുവിലെത്തിയത്. ജയം രവിയായിരുന്നു നായകനായി എത്തിയത്. സംവിധാനം നിര്‍വഹിച്ചത് ഐ അഹമ്മദും. ജയം രവിയും നയൻതാരയും ഒന്നിച്ച ചിത്രമായ ഇരൈവനില്‍ നരേൻ, ആശിഷ് വിദ്യാര്‍ഥി എന്നിവരും പ്രധാന വേഷത്തില്‍ എത്തിയപ്പോള്‍ നിര്‍മാണം സുധൻ സുന്ദരമും ജയറാം ജിയുമായിരുന്നു. തിരക്കഥ എഴുതിയതും ഐ അഹമ്മദായിരുന്നു. ഹരി കെ വേദാന്ദാണ് നയൻതാര ചിത്രത്തിന്റെ ഛായാഗ്രാഹണം നിര്‍വഹിച്ചിരിക്കുന്നത്. സഞ്‍ജിത് ഹെഗ്‍ഡെയും ഖരേസ്‍മ രവിചന്ദ്രനും ചിത്രത്തിനായി ഒരു ഗാനം യുവൻ ശങ്കര്‍ രാജയുടെ സംഗീത സംവിധാനത്തില്‍ ആലപിച്ചത് ഇരൈവന്റെ റിലീസിന് മുന്നേ വൻ ഹിറ്റായി മാറിയിരുന്നു.

നയൻതാര അടുത്തിടെ ഒരു സംരഭവുമായി രംഗത്ത് എത്തിയിരുന്നു. 9 സ്‍കിൻ എന്ന സരംഭമായിരുന്നു താരത്തിന്റേതായി ചര്‍ച്ചയായത്. നയൻതാര ലിപ് ബാം സംരഭമായ ദ ലിപ് ബാം കമ്പനി നേരത്തെ ആരംഭിച്ചിരുന്നു. ഡോ. രെണിത രാജനുമായി ചേര്‍ന്നായിരുന്നു താരത്തിന്റെ കമ്പനി.

Read More: കേരളത്തിന്റെ ആ കപ്പല്‍ മറഞ്ഞിരിക്കുന്നതെവിടെ?, സിനിമയുമായി ജൂഡ്

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാന്‍ ഇവിടെ ക്ലിക് ചെയ്യുക