'സലാര്‍' റിലീസ് 2023ല്‍ തന്നെയായിരിക്കും.

പ്രഭാസ് നായകനാകുന്ന 'സലാര്‍' പ്രഖ്യാപനംതൊട്ടേ വാര്‍ത്തകളില്‍ നിറഞ്ഞതാണ്. 'കെജിഎഫ്' ഒരുക്കിയ പ്രശാന്ത് നീലിന്റെ ചിത്രം 'സലാര്‍' പ്രഭാസിന് നിര്‍ണായകമാണ്. 'സലാര്‍' വമ്പൻ വിജയം സ്വന്തമാക്കുമെന്ന് പ്രതീക്ഷയിലുമാണ് പ്രഭാസ്. 'സലാറി'ന്റെ പുതിയൊരു അപ്‍ഡേറ്റ് പുറത്തുവന്നിരിക്കുകയാണ്.

പ്രഭാസ് നായകനാകുന്ന 'സലാറെ' ന്ന ചിത്രത്തിന്റെ റിലീസ് പ്രഖ്യാപിച്ചിരുന്നത് സെപ്‍തംബര്‍ 28ന് ആയിരുന്നു. ചിത്രത്തിന്റെ പ്രമോഷനുകള്‍ വിദേശ രാജ്യങ്ങളിലടക്കം തുടങ്ങിയെങ്കിലും റിലീസ് മാറ്റിയെന്നും റിപ്പോര്‍ട്ടുകളുണ്ട്. 'കെജിഎഫി'ന്റെ ലെവലില്‍ തന്നെ വമ്പൻ ചിത്രമായി പ്രശാന്ത് നീല്‍ ഒരുക്കുന്ന 'സലാര്‍ നവംബറില്‍ ആയിരിക്കും റിലീസ് ചെയ്യുക എന്നാണ് പുതിയ റിപ്പോര്‍ട്ട്. പ്രഭാസ് നെഗറ്റീവ് ഷെയ്‍ഡുള്ള ഒരു കഥാപാത്രമായിട്ടായിരിക്കും എത്തുകയെന്നാണ് റിപ്പോര്‍ട്ട്.

ശ്രുതി ഹാസൻ ചിത്രത്തില്‍ നായികയാകുന്നു. 'കെജിഎഫ്' എന്ന ചിത്രത്തിന്റെ ബാനറായ ഹൊംബാളെ ഫിലിംസിന്റെ വിജയ് കിരംഗന്ദുറാണ് 'സലാര്‍' നിര്‍മിക്കുന്നത്. മധു ഗുരുസ്വാമിയാണ് ചിത്രത്തില്‍ പ്രതിനായക വേഷത്തില്‍ എത്തുന്നത്. പൃഥ്വിരാജും പ്രധാനപ്പെട്ട ഒരു വേഷത്തില്‍ ചിത്രത്തില്‍ എത്തുന്നുവെന്ന പ്രത്യേകതയുമുണ്ട്.

'ആദിപുരുഷ്' എന്ന ചിത്രമാണ് പ്രഭാസിന്റേതായി ഒടുവില്‍ റിലീസ് ചെയ്‍തത്. ഓം റൗട്ടാണ് ചിത്രത്തിന്റെ സംവിധാനം. പ്രഭാസിന്റെ 'ആദിപുരുഷ്' സിനിമ 400 കോടിക്ക് മുകളില്‍ നേടിയെങ്കിലും ബജറ്റ് വെച്ച് നോക്കുമ്പോള്‍ വിജയമായിരുന്നില്ല. 'ആദിപുരുഷി'ല്‍ പ്രഭാസ് 'രാഘവ'യാകുമ്പോള്‍ 'ജാനകി'യെന്ന കഥാപാത്രമായി അഭിനയിക്കുന്നത് കൃതി സനോണ്‍ ആണ്. കാര്‍ത്തിക് പളനി ഛായാഗ്രാഹണം നിര്‍വഹിക്കുന്ന ചിത്രത്തിന്റെ ഡിജിറ്റല്‍ റൈറ്റ്സ് നെറ്റ്ഫ്ലിക്സ് റെക്കോര്‍ഡ് തുകയ്‍ക്ക് സ്വന്തമാക്കിയെന്നാണ് റിപ്പോര്‍ട്ടുകള്‍ വന്നിരുന്നത്. 250 കോടി രൂപയ്‍ക്കാണ് 'ആദിപുരുഷെ'ന്ന ചിത്രത്തിന്റെ ഡിജിറ്റല്‍ റൈറ്റ്സ് നെറ്റ്‍ഫ്ലിക്സ് സ്വന്തമാക്കിയെന്ന് മൂവി ഹെറാള്‍ഡ് റിപ്പോര്‍ട്ട് ചെയ്‍തിരുന്നു. സെയ്‍ഫ് അലി ഖാനും സണ്ണി സിംഗും 'ആദിപുരുഷി'ല്‍ വേഷമിടുന്നു.

Read More: 'എമ്പുരാനെ'ക്കുറിച്ചുള്ള ആ വാര്‍ത്തയില്‍ വാസ്‍തവമുണ്ടോ?, പ്രതികരിച്ച് പൃഥ്വിരാജ്

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാന്‍ ഇവിടെ ക്ലിക് ചെയ്യുക