Asianet News MalayalamAsianet News Malayalam

83 Teaser: ഇന്ത്യന്‍ ടീമിന്‍റെ 19'83'ലെ ലോകകപ്പ് വിജയം; രണ്‍വീര്‍ ചിത്രത്തിന്റെ ടീസർ പങ്കുവച്ച് പൃഥ്വിരാജും

നേരത്തെ പുറത്തിറങ്ങിയ ചിത്രത്തിലെ രൺവീറിന്റെ ക്യാരക്ടർ പോസ്റ്റർ ഏറെ ശ്രദ്ധനേടിയിരുന്നു.

actor prithviraj share 83 movie teaser
Author
Mumbai, First Published Nov 26, 2021, 11:25 AM IST

ന്ത്യന്‍ ക്രിക്കറ്റ് ടീമിന്‍റെ 1983ലെ ലോകകപ്പ് വിജയം പ്രതിപാദിക്കുന്ന '83' എന്ന ചിത്രത്തിന്റെ ടീസർ(83 Teaser) പുറത്തുവിട്ടു. നടൻ പൃഥ്വിരാജും(prithviraj) ടീസർ പങ്കുവച്ചിട്ടുണ്ട്. രണ്‍വീര്‍ സിംഗ്(Ranveer Singh) മുന്‍ ഇന്ത്യന്‍ ക്രിക്കറ്റ് നായകന്‍ കപില്‍ ദേവിന്‍റെ റോളിലെത്തുന്ന ചിത്രം ക്രിസ്‍മസിന് തിയറ്ററുകളിലെത്തും. ഡിസംബർ 24നാണ് റിലീസ്.  

ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ, മലയാളം ഭാഷകളിലായിരിക്കും ചിത്രത്തിന്റെ റിലീസ്. കബീര്‍ ഖാന്‍ സംവിധാനം ചെയ്യുന്ന ചിത്രത്തില്‍ ദീപിക പദുകോണ്‍ ആണ് നായിക. പങ്കജ് ത്രിപാഠി, ബൊമാന്‍ ഇറാനി, സാക്വിബ് സലിം, ഹാര്‍ഡി സന്ധു, താഹിര്‍ രാജ് ഭാസിന്‍, ജതിന്‍ സര്‍ന തുടങ്ങിയവരും അഭിനയിക്കുന്നു.

നേരത്തെ പുറത്തിറങ്ങിയ ചിത്രത്തിലെ രൺവീറിന്റെ ക്യാരക്ടർ പോസ്റ്റർ ഏറെ ശ്രദ്ധനേടിയിരുന്നു.  'നടരാജ്' എന്ന പേരില്‍ അറിയപ്പെട്ട കപില്‍ദേവിന്റെ സിഗ്നേച്ചര്‍ ഷോട്ടിലായിരുന്നു രണ്‍വീര്‍ ഇതിലെത്തിയത്. 83 ലോകകപ്പിലുള്‍പ്പെടെ കപില്‍ കളിച്ചിട്ടുള്ള പ്രത്യേകതരം പുള്‍ ഷോട്ടാണ് 'നടരാജ് ഷോട്ടെ'ന്ന് അറിയപ്പെട്ടത്. പലപ്പോഴും കപില്‍ സ്റ്റേഡിയത്തിന് മുകളിലൂടെ പന്ത് പായിച്ചിട്ടുള്ള ഷോട്ടാണ് ഇത്. 

Follow Us:
Download App:
  • android
  • ios