കൊച്ചി: കേരളത്തെ ഭീതിയിലാഴ്ത്തിയ നിപയെ വെള്ളിത്തിരയില്‍ ആവിഷ്കരിക്കുന്ന ആഷിഖ് അബു ചിത്രം വൈറസിന്‍റെ  പുതിയ ക്യാരക്ടര്‍ പോസ്റ്റര്‍ പുറത്ത്. മലയാളികളുടെ പ്രിയനടന്‍ റഹ്‍മാന്‍ അവതരിപ്പിക്കുന്ന കഥാപാത്രത്തിന്‍റെ ഫസ്റ്റ് ലുക്കാണ് സംവിധായകന്‍ ആഷിഖ് അബു ഫേസ്ബുക്കിലൂടെ റിലീസ് ചെയ്തത്. 

വൈറസില്‍ ഡോക്ടറുടെ വേഷത്തിലാണ് റഹ്‍മാന്‍ എത്തുന്നത്. വൈറസ് സിനിമയുടെ പ്രഖ്യാപനം മുതല്‍ പ്രേക്ഷകര്‍ ഏറെ ആകാംഷയോടെ ചിത്രത്തിന്‍റെ റിലീസിനായി കാത്തിരിക്കുകയാണ്. സിനിമയുടെ ട്രെയിലറും മുമ്പ് പുറത്തിറങ്ങിയ ക്യാരക്ടര്‍ പോസ്റ്ററുകളും വൈറലായിരുന്നു. മന്ത്രി കെ കെ ശൈലജയെ അവതരിപ്പിക്കുന്ന നടി രേവതിയുടെയും സിസ്റ്റര്‍ ലിനി പുതുശ്ശേരിയെ അവതരിപ്പിക്കുന്ന റിമ കല്ലിങ്കലിന്‍റെയും പോസ്റ്ററുകള്‍ക്ക് വന്‍ സ്വീകാര്യതയാണ് സാമൂഹ്യമാധ്യമങ്ങളില്‍ ലഭിച്ചത്.

ഇവര്‍ക്ക് പുറമെ ഇന്ദ്രജിത്തിന്‍റെയും പൂര്‍ണിമയുടെയും ക്യാരക്ടര്‍ പോസ്റ്ററുകളും റിലീസ് ചെയ്തിരുന്നു. ഇതിനു ശേഷമാണ് റഹ്‍മാന്‍റെ ഫസ്റ്റ് ലുക്കും പുറത്തുവിട്ടിരിക്കുന്നത്. ജൂണ്‍ ഏഴിനാണ് ചിത്രത്തിന്‍റെ റിലീസ്. 

ഏറ്റവും പുതിയ തെരഞ്ഞെടുപ്പ് വാര്‍ത്തകള്‍, തല്‍സമയ വിവരങ്ങള്‍ എല്ലാം അറിയാന്‍ ക്ലിക്ക് ചെയ്യുക . കൂടുതല്‍ തെരഞ്ഞെടുപ്പ് അപ്ഡേഷനുകൾക്കായി ഏഷ്യാനെറ്റ് ന്യൂസ് ഫേസ്ബുക്ക് , ട്വിറ്റര്‍  , ഇന്‍സ്റ്റഗ്രാം , യൂട്യൂബ് അക്കൌണ്ടുകള്‍ ഫോളോ ചെയ്യൂ. സമഗ്രവും കൃത്യവുമായ തെരഞ്ഞെടുപ്പ് ഫലങ്ങള്‍ക്കായി മെയ് 23ന്ഏഷ്യാനെറ്റ് ന്യൂസ് പ്ലാറ്റ്‍ഫോമുകൾ പിന്തുടരുക.