ക്രിക്കറ്റും ചിത്രത്തിന്‍റെ പശ്ചാത്തലമായി ഉണ്ട്.
നടൻ രാം ചരൺ നായകനായി എത്തുന്ന ഏറ്റവും പുതിയ ചിത്രം പെഡിയുടെ റിലീസ് ഗ്ലിംപ്സ് റിലീസ് ചെയ്തു. ചിത്രം 2026 മാർച്ച് 27ന് തിയറ്ററുകളിൽ എത്തും. ബുച്ചി ബാബു സന സംവിധാനം ചെയ്യുന്ന ഈ പാൻ-ഇന്ത്യ ചിത്രത്തില്‍ നടിയായി എത്തുന്നത് ബോളിവുഡ് നടി ജാൻവി കപൂറാണ്. ക്രിക്കറ്റും ചിത്രത്തിന്‍റെ പശ്ചാത്തലമായി എത്തുന്നുണ്ട്.
വരുന്ന രാമനവമിക്ക് ചിത്രത്തിന്‍റെ ആദ്യ വിഷ്വല്‍സ് അണിയറക്കാര്‍ പുറത്തുവിടും എന്നാണ് വിവരം. ഏപ്രില്‍ 6ന് ഇതിന് വേണ്ടി കാത്തിരിക്കുകയാണ് ടോളിവുഡ്. ഗെയിം ചേഞ്ചര്‍ എന്ന വമ്പന്‍ പരാജയത്തിന് ശേഷം രാം ചരണിന്‍റെതായി എത്തുന്ന ചിത്രത്തില്‍ വളരെ റോ ആയ ലുക്കിലാണ് താരം എത്തുന്നത്.
രംഗസ്ഥലം അടക്കമുള്ള ചിത്രങ്ങളുടെ സഹരചിതവായ ബാബുവിന്‍റെ ആദ്യ ചിത്രം ഉപ്പണ്ണ ആയിരുന്നു. 120 കോടിയോളമാണ് ചിത്രത്തില്‍ രാം ചരണിന്‍റെ പ്രതിഫലം എന്നാണ് നേരത്തെ പുറത്തുവന്ന വിവരം. എആര്‍ റഹ്മാനാണ് ചിത്രത്തിന് സംഗീതം ഒരുക്കുന്നത്. കന്നഡ സൂപ്പർസ്റ്റാർ ശിവ രാജ്കുമാർ, ജഗപതി ബാബു, ദിവ്യേന്ദു ശർമ്മ എന്നിവരും ചിത്രത്തില്‍ അഭിനയിക്കുന്നുണ്ട്. മൈത്രി മൂവി മേക്കേഴ്‌സും സുകുമാർ റൈറ്റിംഗ്‌സും ചിത്രത്തിന്‍റെ നിര്‍മ്മാണത്തിലെ പങ്കാളികളാണ്.

അതേസമയം, ഗെയിം ചേയ്ഞ്ചർ ആയിരുന്നു രാം ചരണിന്റേതായി ഏറ്റവും ഒടുവിൽ റിലീസ് ചെയ്ത ചിത്രം. ഷങ്കര്‍ ആയിരുന്നു സംവിധാനം. വൻ ഹൈപ്പിലായിരുന്നു ചിത്രം റിലീസ് ചെയ്തത്. എന്നാല്‍ ചിത്രം ബോക്സോഫീസില്‍ വലിയ പരാജയമാണ് ഏറ്റുവാങ്ങിയത്. അതിന് ശേഷം ബോക്സോഫീസില്‍ വന്‍ തിരിച്ചുവരവിന് ശ്രമിക്കുന്ന രാം ചരണ്‍ ഏറെ പ്രതീക്ഷ വയ്ക്കുന്ന പടമാണ് ആര്‍സി 16 എന്ന പെഡി.
