ദൃശ്യത്തിലൂടെ ശ്രദ്ധേയനായ നടൻ റോഷൻ ബഷീര്‍ വിവാഹിതനാകുന്നു.

നടൻ റോഷൻ ബഷീര്‍ വിവാഹിതനാകുന്നു. സാമൂഹ്യമാധ്യമത്തിലൂടെ റോഷൻ തന്നെയാണ് ഇക്കാര്യം അറിയിച്ചത്.

Add Asianetnews as a Preferred SourcegooglePreferred

ഫര്‍സാനയാണ് വധു. മമ്മൂട്ടിയുടെ ബന്ധു കൂടിയാണ് ഫര്‍സാന. നടൻ കലന്തൻ ബഷീറിന്റെ മകനായ റോഷൻ നിരവധി സിനിമകളില്‍ അഭിനയിച്ചിട്ടുണ്ട്. പ്ലസ് ടു എന്ന സിനിമയിലൂടെ വെള്ളിത്തിരിയിലെത്തിയ റോഷൻ ബഷീര്‍ ദൃശ്യം സിനിമയിലൂടെ ശ്രദ്ധേയനായി. ദൃശ്യത്തിന്റെ റീമേക്കുകളിലും റോഷൻ ബഷീര്‍ വേഷമിട്ടിട്ടുണ്ട്. തെലുങ്കിലും തമിഴിലും ദൃശ്യത്തില്‍ അഭിനയിച്ച റോഷൻ ബഷീര്‍ വിജയ്‍യുടെ ഭൈരവ് എന്ന സിനിമയിലും അഭിനയിച്ചിട്ടുണ്ട്.