ടൈറ്റിൽ പ്രഖ്യപിച്ച് കൊണ്ടുള്ള ചിത്രത്തിന്റെ പോസ്റ്റർ ഇതിനോടകം സമൂഹമാധ്യമങ്ങളിൽ ശ്രദ്ധനേടി കഴിഞ്ഞു.
ശ്രീനാഥ് ഭാസി നായകനാകുന്ന പുതിയ ചിത്രം പ്രഖ്യാപിച്ചു. 'കടകൻ' എന്നാണ് ചിത്രത്തിന്റെ പേര്. സജിൽ മമ്പാട് സംവിധാനം ചെയ്യുന്ന ചിത്രത്തിൽ ജാഫർ ഇടുക്കി, മണികണ്ഠൻ ആചാരി, രഞ്ജിത്ത് എന്നിവർ മറ്റ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു.
ടൈറ്റിൽ പ്രഖ്യപിച്ച് കൊണ്ടുള്ള ചിത്രത്തിന്റെ പോസ്റ്റർ ഇതിനോടകം സമൂഹമാധ്യമങ്ങളിൽ ശ്രദ്ധനേടി കഴിഞ്ഞു. തിരിച്ചും മറിച്ചും നോക്കിയാൽ മാത്രം കാര്യങ്ങൾ മനസിലാകുന്ന ഒരു വ്യത്യസ്തമായ പോസ്റ്ററാണ് അണിയറ പ്രവർത്തകർ പുറത്തിറക്കിയിരിക്കുന്നത്. ബ്രില്യന്റ് പോസ്റ്റർ എന്നാണ് പ്രേക്ഷകർ പറയുന്നത്.
കടത്തനാടൻ സിനിമാസ് അവതരിപ്പിക്കുന്ന ചിത്രം നിർമ്മിച്ചിരിക്കുന്നത് ഖലീൽ ഹമീദ് ആണ്. സജിൽ മമ്പാടിന്റെ കഥയ്ക്ക് തിരക്കഥ എഴുതിയിരിക്കുന്നത് ബോധിയും എസ്കെ മാമ്പാടും ചേർന്നാണ്. ഗോപി സുന്ദറാണ് സംഗീത സംവിധായകൻ.
അതേസമയം, 'നമുക്ക് കോടതിയില്‍ കാണാം' എന്ന ചിത്രമാണ് ശ്രീനാഥ് ഭാസിയുടേതായി പ്രദർശനത്തിന് ഒരുങ്ങുന്നത്. സഞ്ജിത്ത് ചന്ദ്രസേനന്‍ ആണ് ചിത്രത്തിന്‍റെ സംവിധാനം. സണ്ണി വെയിനും ധ്യാന്‍ ശ്രീനിവാസനും പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ച ത്രയത്തിനു ശേഷം സഞ്ജിത്ത് ചന്ദ്രസേനന്‍ സംവിധാനം ചെയ്യുന്ന ചിത്രമാണിത്. ആഷിഖ് അലി അക്ബര്‍ തിരക്കഥയെഴുതിയിരിക്കുന്ന ചിത്രത്തിന്‍റെ നിര്‍മ്മാണം ഹസീബ് ഫിലിംസും എം ജി സി പ്രൈവറ്റ് ലിമിറ്റഡും ചേര്‍ന്നാണ്. പുതുമുഖം മൃണാളിനി ഗാന്ധിയാണ് നായികാ കഥാപാത്രത്തെ അവതരിപ്പിക്കുന്നത്.
ഫിഫ ലോകകപ്പ് ആരാധകര്‍ക്ക് സന്തോഷ വാർത്ത; മോഹൻലാൽ ഒരുക്കിയ സംഗീത ആൽബം വരുന്നൂ
സഞ്ജിത്ത് ചന്ദ്രസേനന്‍ ഒരുക്കുന്ന അടുത്ത ചിത്രത്തിലും ശ്രീനാഥ് ഭാസിയാണ് നായകന്‍. ശ്രീനാഥ് ഭാസിയും കിഷ്കിന്ധ പ്രൊഡക്ഷൻസിന്റെ ബാനറിൽ സഞ്ജിത് ചന്ദ്രസേനൻ, മാത്യു പ്രസാദ്, സാഗർ ദാസ് എന്നിവരും ചേർന്നാണ് ചിത്രം നിർമ്മിക്കുന്നത്. റോഡ് മൂവി ആയി ഒരുങ്ങുന്ന ചിത്രത്തിൽ ധനേഷ് ആനന്ദ്, സാം സിബിൻ തുടങ്ങിയ താരങ്ങളും പ്രധാന വേഷങ്ങളിൽ എത്തുന്നുണ്ട്.
