Asianet News MalayalamAsianet News Malayalam

ചിരി വിരുന്നൊരുക്കാൻ സുരാജ് വെഞ്ഞാറമൂടിന്റെ 'എന്നാലും ന്റെളിയാ', നിർമാണം ലിസ്റ്റിൻ

മാജിക് ഫ്രയിംസിന്റെ ബാനറിൽ ലിസ്റ്റിൻ സ്റ്റീഫൻ ആണ് ചിത്രം നിർമ്മിക്കുന്നത്. 

actor suraj venjaramoodu movie Ennalum Ente Aliya first look
Author
First Published Nov 24, 2022, 8:04 AM IST

സുരാജ് വെഞ്ഞാറമൂട് നായകനായി എത്തുന്ന പുതിയ ചിത്രം പ്രഖ്യാപിച്ചു. 'എന്നാലും ന്റെളിയാ' എന്ന് പേര് നൽകിയിരിക്കുന്ന ചിത്രം സംവിധാനം ചെയ്യുന്നത് നവാ​ഗതനായ ബാഷ് മൊഹമ്മദ് ആണ്. സംവിധായകന്റേത് തന്നെയാണ് തിരക്കഥയും. മാജിക് ഫ്രയിംസിന്റെ ബാനറിൽ ലിസ്റ്റിൻ സ്റ്റീഫൻ ആണ് ചിത്രം നിർമ്മിക്കുന്നത്. 

ഗായത്രി അരുൺ നായിക ആയി എത്തുന്ന ചിത്രത്തിൽ സിദ്ദിഖ്, ലെന, മീര നന്ദൻ, ജോസ്ക്കുട്ടി, അമൃത, സുധീർ പറവൂർ, എന്നിവരും പ്രധാന വേഷത്തിൽ എത്തുന്നു. എക്സിക്യൂട്ടീവ് പ്രൊഡ്യൂസർ-സന്തോഷ് കൃഷ്ണൻ, ക്യാമറ-പ്രകാശ് വേലായുധൻ തിരക്കഥ-ബാഷ് മൊഹമ്മദ്, ശ്രീകുമാർ അറയ്ക്കൽ, മ്യൂസിക്-വില്യം ഫ്രാൻസിസ്, ഷാൻ റഹ്മാൻ, എഡിറ്റിംഗ്-മനോജ്, ഗാനരചന-ഹരിനാരായണൻ,സൗണ്ട് ഡിസൈൻ-ശ്രീജേഷ് നായർ,ഗണേഷ് മാരാർ, അസോസിയേറ്റ് ഡയറക്ടർ-പാർത്ഥൻ, പ്രൊഡക്ഷൻ ഡിസൈനർ-അജി കുട്ടിയാണി,ലൈൻ പ്രൊഡ്യൂസർ-ഹാരിസ് ഡെസോം, പ്രൊഡക്ഷൻ കാൻട്രോളർ-റിന്നി ദിവാകർ,കോസ്റ്റും-ഇർഷാദ് ചെറുകുന്ന്,മേക്കപ്പ്-സജി കാട്ടാക്കട, അഡ്മിനിസ്‌ട്രേഷൻ& ഡിസ്ട്രിബൂഷൻ ഹെഡ്-ബബിൻ ബാബു, വി.എഫ്.എക്‌സ്-കോക്കനട്ട് ബെഞ്ച്, മാർക്കറ്റിങ്-ബിനു ബ്രിങ് ഫോർത്ത്, പി.ആർ.ഒ- വാഴൂർ ജോസ്, സ്റ്റിൽ-പ്രേംലാൽ, വിതരണം-മാജിക് ഫ്രയിംസ് ഫിലിംസ്, ഡിസൈൻ-ഓൾഡ് മോങ്ക് എന്നിങ്ങനെയാണ് മറ്റ് അണിയറ പ്രവർത്തകർ. \

അതേസമയം, മുകുന്ദൻ ഉണ്ണി അസോസിയേറ്റ്സ് എന്ന ചിത്രമാണ് സുരാജ് വെഞ്ഞാറമൂടിന്റേതായി ഒടുവിൽ റിലീസ് ചെയ്തത്.  വിനീത് ശ്രീനിവാസൻ നായകനായി എത്തിയ ചിത്രം  അഭിനവ് സുന്ദര്‍ നായക് ആണ് സംവിധാനം ചെയ്തത്. ജോയ് മൂവി പ്രൊഡക്ഷന്‍സിന്റെ ബാനറില്‍ ഡോക്ടര്‍ അജിത് ജോയ് ആണ് ചിത്രം നിര്‍മ്മിച്ചിരിക്കുന്നത്. വിമല്‍ ഗോപാലകൃഷ്‍ണനും സംവിധായകനും ചേര്‍ന്നാണ് ചിത്രത്തിന്റെ രചന. വിനീത് ശ്രീനിവാസനു പുറമേ സുരാജ് വെഞ്ഞാറമൂട്, സുധി കോപ്പ, തന്‍വി റാം, ജഗദീഷ്, മണികണ്ഠന്‍ പട്ടാമ്പി, ബിജു സോപാനം, ജോര്‍ജ് കോര, ആര്‍ഷ ചാന്ദിനി നോബിള്‍ ബാബു തോമസ്, അല്‍ത്താഫ് സലിം, റിയ സൈറ, രഞ്ജിത്ത് ബാലകൃഷ്‍ണന്‍, സുധീഷ്, വിജയന്‍ കാരന്തൂര്‍  എന്നിവരാണ് പ്രധാനകഥാപാത്രങ്ങളെ അവതരിപ്പിച്ചിരിക്കുന്നത്.

ട്രാഫിക് നിയമലംഘനം: നടൻ വിജയ്ക്ക് പിഴ

Follow Us:
Download App:
  • android
  • ios