അഞ്ച് ഭാഷകളിൽ ഒരുങ്ങുന്ന ചിത്രം സംവിധാനം ചെയ്യുന്നത് വിഷ്‍ണു അരവിന്ദ് ആണ്.
ഉണ്ണി മുകുന്ദന്‍ നായകനായി എത്തുന്ന പുതിയ ചിത്രം 'ഗന്ധര്‍വ്വ ജൂനിയർ' ചിത്രീകരണം ആരംഭിച്ചു. ഉണ്ണി മുകുന്ദജൻ തന്നെയാണ് ചിത്രത്തിന്റെ പൂജ കഴിഞ്ഞ വിവരം അറിയിച്ചത്. അഞ്ച് ഭാഷകളിൽ ഒരുങ്ങുന്ന ചിത്രം സംവിധാനം ചെയ്യുന്നത് വിഷ്‍ണു അരവിന്ദ് ആണ്. സെക്കന്‍ഡ് ഷോ, കല്‍ക്കി തുടങ്ങിയ ചിത്രങ്ങളില്‍ സഹ സംവിധായകനായിരുന്ന വിഷ്ണുവിന്‍റെ സംവിധാന അരങ്ങേറ്റമാണ് ചിത്രം.
40 കോടി ബജറ്റിൽ ഒരുങ്ങുന്ന സിനിമയെ കുറിച്ച് 'മിന്നൽമുരളിക്ക് ശേഷം മറ്റൊരു സൂപ്പർ ഹീറോക്കായി മോളിവുഡ് ഒരുങ്ങുന്നു' എന്നാണ് അണിയറ പ്രവർത്തകർ പറയുന്നത്. ഗന്ധർവ്വ ജൂനിയറിന്റെ ഫസ്റ്റ് ഷെഡ്യൂൾ ഇന്ന് ആരംഭിച്ചു കഴിഞ്ഞു. പ്രവീണ്‍ പ്രഭാറാമും സുജിന്‍ സുജാതനും ചേര്‍ന്നാണ് ചിത്രത്തിന്‍റെ രചന നിര്‍വ്വഹിച്ചിരിക്കുന്നത്.
പേര് സൂചിപ്പിക്കുന്നതുപോലെ ഫാന്റസിയും ഹാസ്യവും കലര്‍ന്ന ചിത്രമാണിതെന്ന് അണിയറക്കാര്‍ അറിയിച്ചു. ഒരു ഗന്ധർവ്വന്റെ അപ്രതീക്ഷിത വരവ് ഉപകാരവും ഉപദ്രവവും ആവുന്ന നർമ്മ നിമിഷങ്ങളിലൂടെയാണ് ചിത്രം മുന്നോട്ട് പോകുന്നത്. ജെ എം ഇന്‍ഫോടെയ്ന്‍മെന്‍റും ലിറ്റില്‍ ബിഗ് ഫിലിംസും ചേര്‍ന്നാണ് നിര്‍മ്മാണം.
അതേസമയം, മാളികപ്പുറം എന്ന സിനിമയാണ് ഉണ്ണി മുകുന്ദന്റേതായി ഒടുവിൽ റിലീസ് ചെയ്തത്. റിലീസ് ചെയ്ത് ഒരു മാസത്തിന് ഇപ്പുറവും 100 കോടി ക്ലബ്ബിൽ ഇടംപിടിച്ച ചിത്രം സംവിധാനം ചെയ്തത് വിഷ്ണു ശശിശങ്കറാണ്. ഡിസ്നി പ്ലസ് ഹോട്ട്സ്റ്റാറിലൂടെ ഫെബ്രുവരി 15ന് ചിത്രം ഒടിടിയിലും എത്തും. ബാലതാരം ദേവനന്ദയാണ് ചിത്രത്തിലെ കേന്ദ്ര കഥാപാത്രത്തെ അവതരിപ്പിച്ചിരിക്കുന്നത്. ആന്റോ ജോസഫിന്റെ ഉടമസ്ഥതയിലുള്ള ആന്‍ മെഗാ മീഡിയയും വേണു കുന്നപ്പിള്ളിയുടെ ഉടമസ്ഥതയിലുള്ള കാവ്യ ഫിലിം കമ്പനിയും ചേര്‍ന്നാണ് ചിത്രം നിര്‍മ്മിച്ചത്. അഭിലാഷ് പിള്ളയുടേതാണ് രചന.
'രാഷ്ട്രീയമൊന്നുമല്ല, കരുണയുള്ള പച്ചയായ മനുഷ്യനാണ്': സുരേഷ് ഗോപിയെ കുറിച്ച് സ്ഫടികം ജോർജ്
യമഹ എന്നു പേരിട്ടിരിക്കുന്ന ഒരു ചിത്രവും ഉണ്ണി മുകുന്ദന്റേതായി പ്രഖ്യാപിച്ചിട്ടുണ്ട്. നവാഗതനായ ഉല്ലാസ് കൃഷ്ണയാണ് സംവിധാനം. ചിത്രത്തിന്‍റെ രചന നിര്‍വ്വഹിച്ചിരിക്കുന്നത് ദീപു എസ് നായരും സന്ദീപ് സദാനന്ദനും ചേര്‍ന്നാണ്. 'മിണ്ടിയും പറഞ്ഞും' ആണ് നടന്‍റേതായി റിലീസിന് ഒരുങ്ങുന്നത്. അരുണ്‍ ബോസ് സംവിധാനം ചെയ്യുന്ന ചിത്രത്തില്‍ അപര്‍ണ ബാലമുരളിയാണ് നായിക.
