എംബിബിഎസ് പൂർത്തിയാക്കിയ ഡോക്ടറാണ് താനെങ്കിലും, യാദൃശ്ചികമായി അഭിനയരംഗത്ത് എത്തിയതിനാൽ രോഗികളെ ചികിത്സിക്കാൻ അവസരം ലഭിച്ചിട്ടില്ലെന്ന് നടി ഐശ്വര്യ ലക്ഷ്മി.

ഞണ്ടുകളുടെ നാട്ടിൽ ഒരിടവേള എന്ന ചിത്രത്തിലൂടെയാണ് ഐശ്വര്യ ലക്ഷ്മി സിനിമയിൽ അരങ്ങേറ്റം കുറിക്കുന്നത്. പിന്നീട് മയാനദി, വരത്തൻ എന്നീ ചിത്രങ്ങളിലൂടെ മലയാളി പ്രേക്ഷകർക്ക് പ്രിയങ്കരിയായ ഐശ്വര്യ ലക്ഷ്മി തമിഴിലും തെലുങ്കിലും ശ്രദ്ധേയമായ വേഷങ്ങൾ ചെയ്തിരുന്നു. നേരത്തെ താരം സോഷ്യൽ മീഡിയ ഒഴിവാക്കുകയാണെന്ന് പറഞ്ഞിരുന്നു. അതിന് ശേഷം സമൂഹമാധ്യമങ്ങളിൽ ഒന്നും തന്നെ ഐശ്വര്യ ലക്ഷ്മിയെ സജീവമായി കാണാറില്ല. ഇപ്പോഴിതാ തന്റെ എംബിബിഎസ് പഠനത്തെ കുറിച്ചും മറ്റും ഐശ്വര്യ ലക്ഷ്മി പറഞ്ഞ വാക്കുകളാണ് ചർച്ചയാവുന്നത്. എംബിബിഎസ് പഠിച്ചെങ്കിലും ഇതുവരെ ആളുകളെ ചികിത്സിക്കാൻ അവസരം ലഭിച്ചിട്ടില്ലെന്നാണ് ഐശ്വര്യ ലക്ഷ്മി പറയുന്നത്.

ഏഷ്യാനെറ്റ് ന്യൂസ് പ്രധാന വാർത്താ സ്രോതസായി തെരഞ്ഞെടുക്കുകgooglePreferred

"ഞാൻ ഡോക്ടർ ആണ്. ഞാൻ എന്റെ എംബിബിസ് പഠനം പൂർത്തിയാക്കി. പക്ഷെ അതുകഴിഞ്ഞു ആളുകളെ ചികിത്സിക്കാൻ അവസരം ലഭിച്ചിട്ടില്ല. കഷ്ടപ്പെട്ട് പഠിച്ചാണ് പാസായത്. എനിക്ക് ഡോക്ടർ ആയി ഇരിക്കാൻ വളരെ ഇഷ്ടമാണ്. പക്ഷെ വളരെ യാദൃശ്ചികമായി നടി ആയി പോയതാണ്. ദൈവത്തിന്റെ പ്ലാൻ ആണ് അത്. ഡോക്ടർ ആകുന്നത് എളുപ്പമുള്ള കാര്യമല്ല, മിനിമം 8 വർഷം എങ്കിലും വേണം." ഐശ്വര്യ ലക്ഷ്മി പറയുന്നു.

മണി രത്‌നം- കമൽഹാസൻ കൂട്ടുകെട്ടിൽ ഒരുങ്ങിയ തഗ് ലൈഫ് എന്ന ചിത്രത്തിൽ ഐശ്വര്യ ലക്ഷ്മി ശ്രദ്ധേയമായൊരു വേഷം ചെയ്തിരുന്നു. ചന്ദ്ര എന്ന കഥാപാത്രമായാണ് ചിത്രത്തിൽ ഐശ്വര്യ ലക്ഷ്മി എത്തിയത്. ഗട്ട ഗുസ്തി എന്ന ചിത്രമായിരുന്നു ഐഷ്വര്യ ലക്ഷ്മിയുടേതായി അവസാനം തിയേറ്ററുകളിൽ എത്തിയ ചിത്രം. അതേസമയം ജോജു ജോർജ്, ഉർവശി എന്നിവർ പ്രധാന കഥാപാത്രങ്ങളായി എത്തുന്ന 'ആശ'യാണ് ഐശ്വര്യയുടെ ഏറ്റവും പുതിയ ചിത്രം. അഞ്ച് ഭാഷകളിൽ ഒരുങ്ങുന്ന ചിത്രം സംവിധാനം ചെയ്യുന്നത് നവാഗതനായ സഫർ സനലാണ്. ചിത്രത്തിൻറെ ഫസ്റ്റ്ലുക്ക് പോസ്റ്റർ ശ്രദ്ധേയമായിരുന്നു.

YouTube video player