'ഛക്ദ എക്സ്‍പ്രസ്'  എന്ന സിനിമയ്‍ക്കായി അനുഷ്‍ക ശര്‍മ തയ്യാറെടുപ്പുകള്‍ തുടങ്ങി.

ഇന്ത്യൻ ക്രിക്കറ്റ് താരം ജൂലൻ ഗോസ്വാമിയുടെ ജീവിത കഥ സിനിമയാകുകയാണ്. അനുഷ്‍ക ശര്‍മയാണ് (Anushka Sharma) ചിത്രത്തില്‍ ജൂലൻ ഗോസ്വാമിയായി അഭിനയിക്കുന്നത്. അനുഷ്‍ക ശര്‍മ തന്നെയാണ് ഇക്കാര്യം പ്രഖ്യാപിച്ചിരുന്നത്. 'ഛക്ദ എക്സ്‍പ്രസ്' (Chakda Xpress movie)എന്ന സിനിമയ്‍ക്കായി തയ്യാറെടുപ്പുകള്‍ തുടങ്ങിയിരിക്കുകയാണ് അനുഷ്‍ക ശര്‍മ.

ക്രിക്കറ്റ് പന്ത് എറിയുന്നതിന്റെ ഫോട്ടോ പങ്കുവെച്ചിരിക്കുകയാണ് അനുഷ്‍ക ശര്‍മ. തയ്യാറെടുപ്പുകള്‍ നടത്തുകയാണ് എന്ന് ഫോട്ടോയ്‍ക്ക് ക്യാപ്ഷനും എഴുതിയിരിക്കുന്നു. പ്രോസിത് റോയ് ആണ് ചിത്രം സംവിധാനം ചെയ്യുന്നത്. അഭിഷേക് ബാനര്‍ജി ആണ് ചിത്രത്തിന്റെ തിരക്കഥ എഴുതുന്നത്.

View post on Instagram

കര്‍ണേഷ് ശര്‍മ ആണ് ചിത്രം നിര്‍മിക്കുന്നത്. 'ഛക്ദ എക്സ്‍പ്രസ്' എന്ന സിനിമ പ്രഖ്യാപിച്ച് ഒരു വീഡിയോ പുറത്തുവിട്ടിരുന്നു അനുഷ്‍ക ശര്‍മ. ഇന്ത്യൻ ക്രിക്കറ്റ് താരം ജൂലൻ ഗോസ്വാമിയായി അനുഷ്‍ക ശര്‍മയെ വീഡിയോയില്‍ കാണാമായിരുന്നു. കൂടുതല്‍ വിവരങ്ങളും ചിത്രത്തിന്റേതായി വൈകാതെ പ്രഖ്യാപിക്കുമെന്നുമായിരുന്നു അറിയിച്ചിരുന്നത്.

'രബ് നെ ബന ദി ജോഡി'യിലൂടെ വെള്ളിത്തിരയില്‍ നായികയായ അനുഷ്‍ക ശര്‍മ മകള്‍ ജനിച്ച ശേഷം നടിയെന്ന നിലയില്‍ വെള്ളിത്തിരയില്‍ അത്ര സജീവമായിരുന്നില്ല. ബോളിവുഡിലെ ആദ്യ ചിത്രത്തിന് തന്നെ അനുഷ്‍ക ശര്‍മയ്‍ക്ക് മികച്ച നടിക്കുള്ള ഫിലിംഫെയര്‍ അവാര്‍ഡ് നോമിനേഷൻ ലഭിച്ചിരുന്നു. മികച്ച നവാഗത നടിക്കുള്ള നോമിനേഷനും ലഭിച്ചിരുന്നു. ഒരിടവേള കഴിഞ്ഞ മികച്ച കഥാപാത്രമായി തിരിച്ചെത്തുകയാണ് അനുഷ്‍ക ശര്‍മ.

ഗോസ്വാമി ഇന്ത്യൻ ക്രിക്കറ്റ് ടീമിന്റെ മുൻ ക്യാപ്റ്റനുമാണ്. ജൂലൻ ഗോസ്വാമി ലോക ക്രിക്കറ്റിലെ ഏറ്റവും മികച്ച വനിതാ ഫാസ്റ്റ് ബൌളറായിട്ടാണ് അറിയപ്പെട്ടിരുന്നത്. ഐസിസിയുടെ മികച്ച വനിതാ ക്രിക്കറ്റ് താരത്തിനുള്ള അവാര്‍ഡ് ജൂലൻ ഗോസ്വാമിക്ക് ലഭിച്ചിട്ടുണ്ട്. ഐസിസിയുടെ വനിതാ ഏകദിന ക്രിക്കറ്റിലെ ബൗളിംഗ് റാങ്കിംഗില്‍ ജൂലൻ ഗോസ്വാമി ഒന്നാം സ്ഥാനത്തുമെത്തിയിട്ടുണ്ട്.

Read More : ജൂലൻ ഗോസ്വാമിയുടെ ജീവിതം സിനിമയാകുന്നു, നായികയായി അനുഷ്‍ക ശര്‍മ

ഇന്ത്യൻ വനിതാ ക്രിക്കറ്റ് ടീം ക്യാപ്റ്റൻ മിതാലി രാജിന്റെ ജീവിതവും സിനിമയായി വെള്ളിത്തിരയിലേക്ക് എത്തുന്നുണ്ട്. 'സബാഷ് മിതു' എന്ന ചിത്രത്തില്‍ തപ്‍സിയാണ് നായിക. ശ്രീജിത്ത് മുഖര്‍ജിയാണ് ചിത്രം സംവിധാനം ചെയ്യുന്നത്. സിര്‍ഷ റേ ചിത്രത്തിന്റെ ഛായാഗ്രാഹണം നിര്‍വഹിക്കുന്നു. 

തപ്‍സിക്ക് പ്രതീക്ഷയുള്ള ചിത്രങ്ങളില്‍ ഒന്നാണ് 'സബാഷ് മിതു'. ശ്രീകര്‍ പ്രസാദാണ് ചിത്രത്തിന്റെ ചിത്രസംയോജനം. അമിത് ത്രിവേദിയാണ് ചിത്രത്തിന്റെ സംഗീത സംവിധാനം നിര്‍വഹിക്കുന്നു. മിതാലിയുടെ ജീവചരിത്ര സിനിമയില്‍ മറ്റാരൊക്കെ ഏതൊക്കെ കഥാപാത്രകളായിട്ടാണ് എത്തുക എന്ന് വെളിപ്പെടുത്തിയിട്ടില്ല.

വനിതാ ഏകദിന ടെസ്റ്റ് ടീമുകളുടെ ക്യാപ്റ്റനായ മിതാലി രാജ് ഒരുപാട് ആരാധകരുള്ള താരമാണ്. നിലവില്‍ ഇന്ത്യൻ ടീമിന്റെ നെടുംതൂണായ മിതാലി രാജ് അന്താരാഷ്‍ട്ര വനിതാ ക്രിക്കറ്റില്‍ ഏറ്റവും കൂടുതല്‍ റണ്‍ നേടിയ താരമാണ്. ഏഴായിരം റണ്‍സ് മറികടന്ന അന്താരാഷ്‍ട്ര ക്രിക്കറ്റിലെ ഒരേയൊരു വനിതാ ക്രിക്കറ്റ് താരവുമാണ് മിതാലി രാജ്. 'സബാഷ് മിതു'വെന്ന ചിത്രം വരുമ്പോള്‍ കായികപ്രേമികളും ആകാംക്ഷയോടെ കാത്തിരിക്കുകയാണ്.