ഡോക്ടര്‍ കൂടിയായ പ്രിയ മരിച്ചത് ഹൃദയംസ്തംഭനം മൂലമാണ്. അതും എട്ടുമാസം ഗര്‍ഭിണിയായിരിക്കെ.

ളരെ കുറഞ്ഞ നാളുകള്‍കൊണ്ട് മലയാളം സീരിയല്‍ ലോകത്തിന് നഷ്ടമായത് നിരവധി താരങ്ങളെയാണ്. അതിലേറേയും ആത്മഹത്യയും എന്നതാണ് സങ്കടാജനകമായത്. രണ്ട് ദിവസം മുന്നേയായിരുന്നു അവതാരകയും, സിനിമാ-സീരിയല്‍ താരവുമായ രഞ്ജുഷ ആത്മഹത്യ ചെയ്തത്. തിരുവനന്തപുരത്തെ ഫ്ലാറ്റിൽ തൂങ്ങി മരിച്ച നിലയിലായിരുന്നു നടിയെ കണ്ടെത്തിയത്. അതിന്റെ സങ്കടങ്ങളും ചര്‍ച്ചകളും കെട്ടടങ്ങുന്നതിന് മുന്നേയാണ് സീരിയല്‍ ലോകത്തെ ഞെട്ടിച്ചുകൊണ്ട് അടുത്ത വിയോഗം. 

ഡോക്ടര്‍ കൂടിയായ പ്രിയ മരിച്ചത് ഹൃദയംസ്തംഭനം മൂലമാണ്. അതും എട്ടുമാസം ഗര്‍ഭിണിയായിരിക്കെ. പ്രിയയുടെ കുട്ടി തീവ്രപരിചരണ വിഭാഗത്തിലാണ് ഇപ്പോഴുള്ളത്. പ്രിയയുടെ മരണത്തോടെയും, കുഞ്ഞിന്റെ അവസ്ഥയോടെയും, പ്രിയയ്‌ക്കൊപ്പം എപ്പോഴുമുണ്ടായിരുന്ന ഭര്‍ത്താവിന്റെ സ്ഥിതിയും ദയനീയമാണെന്നാണ് താരങ്ങളെ അടുത്തറിയാവുന്നവര്‍ സോഷ്യല്‍ മീഡിയയില്‍ പങ്കുവയ്ക്കുന്നത്.

അതിനിടെ രഞ്ജുഷയുടെ വീട് സന്ദര്‍ശിച്ച് മടങ്ങവേ നടിയായ ബീനാ ആന്റണിയും, ഭര്‍ത്താവ് മനോജും പറഞ്ഞ കാര്യം ശ്രദ്ധനേടുകയാണ്. 'നമ്മള്‍ പറഞ്ഞതൊക്കെ വളച്ചൊടിച്ചും മറ്റുമാണ് പലരും പോസ്റ്റ് ചെയ്യുന്നത്. രഞ്ജുഷ അവളുടെ മകളെ ഓര്‍ത്തില്ലല്ലോ എന്ന് മാത്രമാണ് ഞാന്‍ പറഞ്ഞത്. അതൊരു സങ്കടത്തോടെയാണ് ഞാന്‍ പറയുന്നത്. മറ്റൊന്നും പറയാന്‍ ഞാന്‍ ആളല്ല. നമുക്കിപ്പോള്‍ ഓരോ ദിവസവും ഓരോ ഞെട്ടലാണ്. ഇപ്പോഴിതാ ഡോ.പ്രിയങ്ക. ഞങ്ങളുടെ കൂടെ വര്‍ക്ക് ചെയ്തിട്ടുള്ള കുട്ടിയാണ്. ആദിത്യന്‍ സാറ് പോയി, അപര്‍ണ്ണ പോയി. ഇപ്പോള്‍ ആകെ ഒരു ഷോക്കിലാണുള്ളത്. എന്തെങ്കിലും പറഞ്ഞാല്‍ അത് ആളുകള്‍ വേറെ രീതിയിലാണ് എടുക്കുന്നത്. സങ്കടം മാത്രമേയുള്ളു.' ബീന ആന്റണി പറയുന്നു. ഒരു യുട്യൂബ് ചാനലിനോട് ആയിരുന്നു നടന്റെ പ്രിതികരണം. 

'ഹൃദയത്തിൽ എപ്പോഴും'; സുരേഷ് ​ഗോപിക്ക് സ്നേഹ ചുംബനമേകി ശ്രീവിദ്യ, പോസ്റ്റിന് വിമർശനം

നടനായ കിഷോര്‍ സത്യയാണ് ഡോ. പ്രിയയുടെ മരണവിവരം സോഷ്യല്‍ മീഡിയ വഴി ആളുകളെ അറിയിച്ചത്. കിഷോര്‍ സത്യയോടൊപ്പം കറുത്തമുത്ത് പരമ്പരയില്‍ വേഷമിട്ട താരമാണ് പ്രിയ. ഞെട്ടിപ്പിക്കുന്ന വാര്‍ത്തകളാണ് നിരന്തരം വരുന്നത് എന്നുതന്നെയാണ്. 

ഏഷ്യാനെറ്റ് ന്യൂസ് തത്സമയ വാർത്തകൾ..