കുര്യൻ വർണ്ണശാല സംവിധാനം ചെയ്യുന്ന 'ആദം ഹവ്വ ഇൻ ഏദൻ' എന്ന ചിത്രം ബൈബിളിലെ കായേന്‍റെയും ആബേലിന്‍റെയും ജീവിതകഥ പറയുന്നു

വർണ്ണശാലയുടെ ബാനറിൽ കുര്യൻ വർണ്ണശാല നിർമ്മിച്ച് തിരക്കഥ, സംഭാഷണം എഴുതി സംവിധാനം ചെയ്യുന്ന ചിത്രമാണ് ആദം- ഹവ്വ ഇൻ ഏദൻ. നിത്യഹരിത നായകൻ പ്രേം നസീറിനേയും മലയാളത്തിന്റെ മെഗാസ്റ്റാർ മമ്മൂട്ടിയേയും നായകന്മാരാക്കി സിനിമകൾ നിർമ്മിക്കുകയും സംവിധാനം ചെയ്യുകയും ചെയ്ത പ്രശസ്ത പരസ്യ കലാകാരനും കൂടിയാണ് കുര്യൻ വർണ്ണശാല. ബൈബിൾ പഴയ നിയമത്തിലെ ആദത്തിന്റെയും ഹവ്വയുടെയും മക്കളുടെ (കായേൻ, ആബേൽ ) ജീവിതം പൂർണ്ണമായും അവതരിപ്പിക്കുകയാണ് ആദം ഹവ്വ ഇൻ ഏദൻ എന്ന ചിത്രത്തിൽ.

പഴയ നിയമത്തിലെ ഉല്‍പത്തി അധ്യായത്തിലെ ചരിത്ര സത്യങ്ങളോട് നൂറ് ശതമാനം നീതി പുലർത്തിയാണ് ചിത്രത്തിന്റെ തിരക്കഥ രചിച്ചിരിക്കുന്നത്. തികഞ്ഞ സാങ്കേതിക മികവോടെ ചിത്രീകരിച്ചിരിക്കുന്ന ഈ സിനിമ മലയാളത്തിനു പുറമെ തമിഴ്, തെലുങ്ക്, കന്നഡ, ഹിന്ദി ഭാഷകളിലും പ്രേക്ഷകർക്ക് മുന്നിൽ എത്തുന്നു. ആൽവിൻ ജോൺ ആദത്തെ അവതരിപ്പിക്കുമ്പോൾ ഹിന്ദി മോഡലും നടിയുമായ പൂജ ജിഗന്റെ ഹവ്വയായെത്തുന്നു. പഞ്ചാബ്, കേരളം, തമിഴ്നാട് എന്നിവിടങ്ങളിൽ ചിത്രീകരണം പൂർത്തിയായ ആദം ഹവ്വ ഇൻ ഏദൻ എന്ന ചിത്രം ഡിസംബർ അവസാന വാരം തിയറ്ററുകളിൽ എത്തും.

സിനിമറ്റോഗ്രാഫി അഭിഷേക് ചെന്നൈ, സമീർ ചണ്ഡീഗഡ്, എക്സിക്യൂട്ടീവ് പ്രൊഡ്യൂസേഴ്സ് ഡെയ്സി കുര്യൻ, ബിയങ്ക കുര്യൻ, ആർട്ട് രാധാകൃഷ്ണൻ (ആര്‍കെ), മേക്കപ്പ് ബിനോയ് കൊല്ലം, കോസ്റ്റ്യൂം ഡിസൈനർ ബബിഷ, പ്രൊഡക്ഷൻ കൺട്രോളർ സുധൻ പേരൂർക്കട, വിഎഫ്എക്സ് റെഡ് ഷിഫ്റ്റ് സ്റ്റുഡിയോ, ഇ വോയിസ് സ്റ്റുഡിയോസ്, ഫിനാൻസ് കൺട്രോളർ ഷാജി കണ്ണമല, പിആർഒ എ എസ് ദിനേശ്, മനു ശിവൻ, പബ്ലിസിറ്റി ഡിസൈൻസ് ഗായത്രി, പേട്രൻ മാറ്റിനി നൗ.

Asianet News Live | Malayalam News Live | Breaking News Live | Kerala News Live | ഏഷ്യാനെറ്റ് ന്യൂസ്