കിഷ്കിന്ധാകാണ്ഡത്തിന് ശേഷം ദിൻജിത്ത് അയ്യത്താൻ സംവിധാനം ചെയ്യുന്ന 'എക്കോ' നാളെ തിയറ്ററുകളിലെത്തും
വന്‍ പ്രേക്ഷകപ്രീതി നേടിയ കിഷ്കിന്ധാകാണ്ഡം എന്ന ചിത്രത്തിനു ശേഷം ദിൻജിത്ത് അയ്യത്താൻ സംവിധാനം ചെയ്യുന്ന എക്കോ നാളെ തിയറ്ററുകളിലേക്ക്. കിഷ്കിന്ധാ കാണ്ഡം, കേരള ക്രൈം ഫയൽസ് സീസൺ 2 എന്നിവയ്ക്ക് ശേഷം ബാഹുൽ രമേശ് തിരക്കഥ രചിച്ച ഈ ചിത്രത്തിൽ യുവതാരം സന്ദീപ് പ്രദീപ് നായകനാവുന്നു. കഥാവഴിയിൽ മൃഗങ്ങൾക്കും നിർണ്ണായകമായ സ്ഥാനം നല്കിയൊരുക്കിയ കിഷ്കിന്ധാ കാണ്ഡം, കേരള ക്രൈം ഫയൽസ് സീസൺ 2 എന്നിവയ്ക്ക് ശേഷം വരുന്ന ഈ ചിത്രത്തിലും മൃഗങ്ങൾക്ക് പ്രാധാന്യമുണ്ട്. മൂന്നു ഭാഗങ്ങൾ ഉള്ള ഈ അനിമൽ ട്രൈലജിയിലെ അവസാന ഭാഗമാണ് എക്കോ. പരസ്പരം ബന്ധമില്ലാത്ത മൂന്ന് വ്യത്യസ്ത കഥകളാണ് ഈ ട്രൈലജിയില്‍.
എന്നാല്‍ കഥാഗതിയിൽ മൃഗങ്ങൾ പുലർത്തുന്ന നിർണ്ണായക സ്വാധീനം കൊണ്ട് ഈ കഥകള്‍ തമ്മില്‍ ഒരു ബന്ധമുണ്ട്താനും. മൃഗസാന്നിധ്യമുള്ള കഥാലോകത്ത് നടക്കുന്ന കുറ്റകൃത്യങ്ങളും ധാർമിക സംഘർഷങ്ങളുമാണ് ഈ മൂന്നു കഥകളിലും പൊതുവായി വിഷയമാകുന്നത്. ആരാധ്യ സ്റ്റുഡിയോസിന്റെ ബാനറിൽ എം ആർ കെ ജയറാം നിർമ്മിക്കുന്ന ഈ ചിത്രത്തിൽ സൗരബ് സച്ചിദേവ്, നരേൻ, വിനീത് ,അശോകൻ, ബിനു പപ്പു, രഞ്ജിത്ത് ശേഖർ, സഹീർ മുഹമ്മദ്, ബിയാനാ മോമിൻ തുടങ്ങിയ പ്രമുഖ താരങ്ങളും അഭിനയിക്കുന്നുണ്ട്. ഛായാഗ്രഹണം ബാഹുൽ രമേശ് തന്നെ നിർവ്വഹിക്കുന്നു.
സംഗീതം മുജീബ് മജീദ്, എഡിറ്റിംഗ് സൂരജ് ഇ എസ്, പ്രൊഡക്ഷൻ കൺട്രോളർ ഷാഫി ചെമ്മാട്, കലാസംവിധാനം സജീഷ് താമരശ്ശേരി, മേക്കപ്പ് റഷീദ് അഹമ്മദ്, കോസ്റ്റ്യൂംസ് സുജിത്ത് സുധാകരൻ, ഓഡിയോഗ്രാഫി വിഷ്ണു ഗോവിന്ദ്, ചീഫ് അസോസിയേറ്റ് ഡയറക്ടർ സാഗർ, പ്രൊജക്ട് ഡിസൈനർ സന്ദീപ് ശശിധരൻ, പ്രൊഡക്ഷൻ എക്സിക്യൂട്ടീവ് ജിതേഷ് അഞ്ചുമന, സ്റ്റിൽസ് റിൻസൻ എം ബി, മാർക്കറ്റിംഗ് ആന്റ് ഡിസൈൻ യെല്ലോ ടൂത്ത്, സബ് ടൈറ്റിൽ വിവേക് രഞ്ജിത്ത്, വിതരണം ഐക്കൺ സിനിമാസ്, പി ആർ ഒ- എ എസ് ദിനേശ്.



