മഹാരാഷ്ട്ര നവ നിര്‍മ്മാണ്‍ സേന നേതാവ് രാജ് താക്കറെ കാരണമാണ് ഛത്രപതി ശിവാജിയുടെ വേഷം തനിക്ക് കിട്ടിയതെന്ന് അക്ഷയ് ഒരു അഭിമുഖത്തിൽ പറഞ്ഞു.
മുംബൈ: ബോളിവുഡ് താരം അക്ഷയ് കുമാർ കഴിഞ്ഞ ദിവസമാണ് തന്‍റെ അടുത്ത് വരാന്‍ പോകുന്ന വലിയ ചിത്രത്തിന്‍റെ പ്രഖ്യാപനം നടത്തിയത്. മറാത്തി സിനിമയിൽ അരങ്ങേറ്റം കുറിക്കുന്ന അക്ഷയ് കുമാര്‍ മറാത്ത ചക്രവര്‍ത്തിയായിരുന്നു ഛത്രപതി ശിവാജിയുടെ വേഷമാണ് സിനിമയില്‍ ചെയ്യുന്നത്.
മഹേഷ് മഞ്ജരേക്കർ സംവിധാനം ചെയ്യുന്ന ചിത്രത്തിന്റെ പേര് 'വേദാന്ത് മറാത്തേ വീർ ദൗദലേ സാത്' എന്നാണ്. ബുധനാഴ്ച നടന്ന ഒരു വലിയ ചടങ്ങില്‍ മുംബൈയിലാണ് ചിത്രം പ്രഖ്യാപിച്ചത്. “ഛത്രപതി ശിവാജി മഹാരാജിന്‍റെ വേഷം ചെയ്യുന്നത് വലിയ വെല്ലുവിളിയാണ്. ഈ വേഷത്തിനായി ഞാൻ കഠിനാധ്വാനം ചെയ്യും,” അക്ഷയ് കുമാര്‍ ചടങ്ങില്‍ പറഞ്ഞു.
മഹാരാഷ്ട്ര നവ നിര്‍മ്മാണ്‍ സേന നേതാവ് രാജ് താക്കറെ കാരണമാണ് ഛത്രപതി ശിവാജിയുടെ വേഷം തനിക്ക് കിട്ടിയതെന്ന് അക്ഷയ് ഒരു അഭിമുഖത്തിൽ പറഞ്ഞു. ശിവാജിയുടെ വേഷം നല്‍കാമെന്ന് ആദ്ദേഹം ഒരിക്കല്‍ ഉറപ്പ് നല്‍കി, അത് നടന്നു. ഇത് എനിക്ക് വലിയ കാര്യമാണ്. ഈ വേഷത്തിനായി ഞാൻ എന്‍റെ എല്ലാം പ്രയത്നവും ഉണ്ടാക്കും. ബുധനാഴ്ച നടന്ന ചടങ്ങിൽ അക്ഷയ് കുമാറിനും മഹേഷ് മഞ്ജരേക്കറിനും പുറമെ സംസ്ഥാന മുഖ്യമന്ത്രി ഏകനാഥ് ഷിൻഡെ, മഹാരാഷ്ട്ര നവനിർമാൺ സേനയുടെ രാജ് താക്കറെ എന്നിവരും പങ്കെടുത്തു
ഛത്രപതി ശിവാജി മഹാരാജിന്റെ രൂപത്തിലുള്ള അക്ഷയ് കുമാറിന്‍റെ ഫോട്ടോയാണ് നിർമ്മാതാക്കൾ ചടങ്ങിന് എത്തിയവര്‍ക്ക് സമ്മാനിച്ചത്. ഈ വേഷത്തിലേക്ക് മാറാന്‍ ചിത്രത്തിന്‍റെ അണിയറക്കാര്‍ ഒന്നായി പ്രവർത്തിക്കുമെന്ന് അക്ഷയ് വ്യക്തമാക്കി. 'വേദാന്ത് മറാത്തേ വീർ ദൗദലേ സാത്' എന്ന ചിത്രം മറാത്തി കൂടാതെ ഹിന്ദി, തമിഴ്, തെലുങ്ക് ഭാഷകളിലും പുറത്തിറങ്ങും. ഖുറേഷി പ്രൊഡക്ഷൻസ് നിർമ്മിക്കുന്ന ചിത്രം അടുത്ത വർഷം ദീപാവലിക്ക് പ്രദർശനത്തിനെത്തും.
പരാജയത്തുടര്‍ച്ച ഒഴിവാക്കുമോ അക്ഷയ് കുമാര്‍? 'രാം സേതു' ആദ്യദിനം നേടിയത്
അക്ഷയ്കുമാറിന് 260 കോടി രൂപ വിലയുള്ള സ്വകാര്യവിമാനമുണ്ടെന്ന് റിപ്പോർട്ട്; പ്രതികരിച്ച് നടൻ
