ശനിയാഴ്ചയാണ് ബിപാഷ ഒരു പെൺകുഞ്ഞിന് ജന്മം നൽകിയത്. ദിവസങ്ങൾക്ക് മുമ്പ് തന്റെ നിറവയറിലുള്ള ഫോട്ടോഷൂട്ടിന്റെ ചിത്രങ്ങള്‍ ഇന്‍സ്റ്റഗ്രാമില്‍ ബിപാഷ പങ്കുവച്ചിരുന്നു.

ബോളിവുഡ് നടി ബിപാഷ ബസുവിന് കുഞ്ഞ് പിറന്നു. ഒരു പെണ്‍കുഞ്ഞ് പിറന്നുവെന്ന വാര്‍ത്ത ബിപാഷ തന്നെയാണ് തന്‍റെ ഇന്‍സ്റ്റഗ്രാമിലൂടെ ആരാധകരെ അറിയിച്ചത്. ദേവി ബസു സിംഗ് ഗ്രോവര്‍ എന്നാണ് മകളുടെ പേര്. ശനിയാഴ്ചയാണ് ബിപാഷ ഒരു പെൺകുഞ്ഞിന് ജന്മം നൽകിയത്.

ദിവസങ്ങൾക്ക് മുമ്പ് തന്റെ നിറവയറിലുള്ള ഫോട്ടോഷൂട്ടിന്റെ ചിത്രങ്ങള്‍ ഇന്‍സ്റ്റഗ്രാമില്‍ ബിപാഷ പങ്കുവച്ചിരുന്നു. 'എപ്പോഴും നിങ്ങളെ സ്‌നേഹിക്കുക, നിങ്ങളുടെ ശരീരത്തെ സ്‌നേഹിക്കുക' എന്ന കുറിപ്പോടെയാണ് താരം ചിത്രങ്ങള്‍ പോസ്റ്റ് ചെയ്തത്. ഗോള്‍ഡന്‍ നിറത്തിലുള്ള വസ്ത്രത്തില്‍ അതീവ സുന്ദരിയായിട്ടിയിരുന്നു ബിപാഷ പ്രത്യക്ഷപ്പെട്ടത്. ഇടയ്ക്കിടെ താരം മെറ്റേണിറ്റി ഫോട്ടോഷൂട്ട് ചിത്രങ്ങള്‍ പങ്കുവയ്ക്കാറുണ്ടായിരുന്നു.

View post on Instagram

2015- ലാണ് ബിപാഷയും നടനായ കരണ്‍ സിംഗ് ഗ്രോവറും പരിചയപ്പെടുന്നത്. 'എലോണ്‍' എന്ന സിനിമയുടെ ലൊക്കേഷനില്‍ വച്ചായിരുന്നു ഇത്. പിന്നീട് ഈ സൗഹൃദം പ്രണയമായി മാറുകയായിരുന്നു. 2016- ലാണ് കരണും ബിപാഷയും വിവാഹം ചെയ്യുന്നത്. നിറവയറില്‍ ഭര്‍ത്താവ് കരണിനൊപ്പമുള്ള ചിത്രങ്ങള്‍ പങ്കുവച്ചാണ് താരം ഗര്‍ഭിണിയാണെന്ന സന്തോഷം ആരാധകരെ അറിയിച്ചത്. ജീവിതത്തില്‍ പുതിയൊരു ഘട്ടത്തിലേക്ക് കടക്കുകയാണെന്നും ഇതുവരെ കടന്നുവന്നതില്‍ വ്യത്യസ്തമായൊരു സമയത്തിലേക്കാണ് ഇനി യാത്രയെന്നുമെല്ലാം ബിപാഷ കുറിപ്പിലൂടെ അന്ന് പങ്കുവച്ചിരുന്നു. 

2001ല്‍ പുറത്തിറങ്ങിയ 'അജ്നബി' എന്ന ചിത്രത്തിലൂടെയായിരുന്നു ബിപാഷയുടെ ബോളിവുഡ് അരങ്ങേറ്റം. അജ്നബിയിലെ അഭിനയത്തിന് മികച്ച പുതുമുഖ നടിക്കുള്ള ഫിലിം ഫെയര്‍ അവാര്‍ഡും ബിപാഷയ്ക്ക് ലഭിച്ചിരുന്നു. രാസ്, ജിസം, സമീന്‍, നോ എന്‍ട്രി, ഫിര്‍ ഹേര ഫേരി, ധൂം 2, റേസ്, എലോണ്‍ തുടങ്ങിയവയാണ് ബിപാഷ അഭിനയിച്ച ചിത്രങ്ങള്‍. ദില്‍ മില്‍ ഗയേ, ഖുബൂല്‍ ഹേ തുടങ്ങിയ സീരിയലുകളിലൂടെ ആണ് കരണ്‍ പ്രശസ്തനായത്. 

Also Read:ലൈം ഗ്രീന്‍ സാരിയില്‍ തിളങ്ങി കല്യാണി പ്രിയദര്‍ശന്‍; ചിത്രങ്ങള്‍ വൈറല്‍