അക്ഷയ് കുമാര്‍ നായകനാകുന്ന മിഷൻ റാണിഗഞ്‍ജ്: ദ ഗ്രേറ്റ് ഭാരത് റെസ്‍ക്യൂവിന്റെ പോസ്റ്ററിനാണ് ട്രോള്‍.
ഇന്ത്യയുടെ പേര് ഭാരതമെന്ന് മാറ്റുമെന്ന തരത്തില്‍ ചര്‍ച്ചകള്‍ നടക്കുന്നുണ്ട്. പ്രത്യേക പാര്‍ലമെന്റ് സമ്മേളനത്തില്‍ പേരുമാറ്റം സംബന്ധിച്ച് പ്രമേയം അവതരിപ്പിക്കും എന്നൊക്കെയാണ് റിപ്പോര്‍ട്ടുകള്‍. ഇക്കാര്യത്തില്‍ ഔദ്യോഗിക പ്രഖ്യാപനം ഉണ്ടായിട്ടില്ല. എന്നാല്‍ അക്ഷയ് കുമാര്‍ നായകനാകുന്ന ചിത്രത്തിന്റെ പേരിനൊപ്പം ഭാരത് എന്ന് ചേര്‍ത്തതാണ് ഇപ്പോള്‍ ചര്‍ച്ചയാകുന്നത്.
മിഷൻ റാണിഗഞ്‍ജ് എന്ന ചിത്രത്തിലാണ് അക്ഷയ് കുമാര്‍ നായകനാകുന്നത്. ചിത്രത്തിന്റെ പേര് മിഷൻ റാണിഗഞ്‍ജ്: ദ ഗ്രേറ്റ് ഭാരത് റെസ്‍ക്യൂ എന്ന് മാറ്റിയെന്നാണ് വിമര്‍ശകര്‍ പറയുന്നത്. ഒരു യഥാര്‍ഥ ജീവിതകഥയാണ് ചിത്രത്തില്‍ പരാമര്‍ശിക്കുന്നത്. അക്ഷയ് കുമാറിന്റെ മിഷൻ റാണിഗഞ്‍ജ്: ദ ഗ്രേറ്റ് ഭാരത്റെസ്‍ക്യൂവിന്റെ പോസ്റ്ററും ട്രോളിന് കാരണമായിട്ടുണ്ട്. ആരാണ് പോസ്റ്റര്‍ എഡിറ്റ് ചെയ്‍തതെന്ന് ചോദിക്കുകയാണ് വിമര്‍ശകര്‍. ഒരേ മുഖം തന്നെ അക്ഷയ് ചിത്രത്തിന്റെ പോസ്റ്ററില്‍ ആവര്‍ത്തിക്കുന്നുവെന്നാണ് വിമര്‍ശകര്‍ ചൂണ്ടിക്കാട്ടുന്നത്. അക്ഷയ് കുമാര്‍ മറുപടി നല്‍കിയിട്ടില്ല.
ജസ്വന്ത് സിംഗ് ഗില്ല് എന്ന എഞ്ചിനീയറുടെ ജീവിതമാണ് അക്ഷയ് കുമാറിന്റെ മിഷൻ റാണിഗഞ്‍ജ്: ദ ഗ്രേറ്റ് ഭാരത് റെസ്‍ക്യൂ പറയുന്നത്. 1989ല്‍ റാണിഗഞ്‍ജില്‍ മൂന്നൂറ്റിയമ്പതടി താഴ്‍ചയില്‍ കല്‍ക്കരി ഖനിയില്‍ അകപ്പെട്ടവരെ രക്ഷിച്ചയാളാണ് ജസ്വന്ത് സിംഗ് ഗില്‍. ജസ്വന്ത് സിംഗ് ഗില്‍ ആയിട്ടാണ് താരം എത്തുക. അക്ഷയ് കുമാറിനൊപ്പം പരിനീതി, കുമുദ് മിത്സര, പവൻ മല്‍ഹോത്ര, രവി കിഷൻ എന്നിവരും ടിനു സുരേഷ് ദേശായി സംവിധാനം ചെയ്യുന്ന മിഷൻ റാണിഗഞ്‍ജ്: ദ ഗ്രേറ്റ് ഭാരത് റെസ്‍ക്യൂവില്‍ വേഷമിടുന്നു.
അതിനിടെ രാജ്യത്തിനെ പേര് മാറ്റുന്നതിനെ പിന്തുണച്ച് വിരേന്ദ്ര സെവാഗ്, കങ്കണ റണൗട് തുടങ്ങിയവര്‍ രംഗത്ത് എത്തിയിരുന്നു. നമ്മള്‍ ഭാരതീയരാണ്, ഇന്ത്യ എന്നത് ബ്രിട്ടീഷുകാര്‍ നല്‍കിയ പേരാണ് എന്ന് സെവാഗ് അഭിപ്രായപ്പെട്ടപ്പോള്‍ പേര് മാറ്റണമെന്ന് താൻ മുന്നേ ആവശ്യപ്പെട്ടിരുന്നു എന്ന് കങ്കണ റണൗട്ടും പറഞ്ഞു. ഇന്ത്യ എന്ന പേര് ഈ വര്‍ഷങ്ങളില്‍ ഒന്നും നിങ്ങളില്‍ അഭിമാനം വളര്‍ത്തിയിട്ടില്ലേ എന്ന് സെവാഗിനെ വിമര്‍ശിച്ച് നടൻ വിഷ്‍ണു വിശാല്‍ ചോദിച്ചിരുന്നു. എന്തായാലു പേരു മാറ്റം സംബന്ധിച്ച വാര്‍ത്തകള്‍ തര്‍ക്കമായിരിക്കുകയാണ്.
Read More: പഠാനെ മറികടക്കുമോ അറ്റ്‍ലിയുടെ ജവാൻ, ആദ്യ പ്രതികരണങ്ങള്‍, മാസായി ഷാരൂഖ് ഖാൻ
