2006-ൽ കേരളത്തിൽ വൻവിജയം നേടിയ 'ഹാപ്പി' എന്ന ചിത്രം വീണ്ടും റിലീസ് ചെയ്യുന്നു. അല്ലു അര്‍ജുന്‍ നായകനായി എത്തിയ ചിത്രത്തില്‍ ജെനീലിയ ഡിസൂസയാണ് നായിക. യുവൻ ശങ്കർ രാജയുടെ ഗാനങ്ങളും ഏറെ ജനപ്രിയമായിരുന്നു.

ന്യഭാഷാ നടൻമാരിൽ കേരളത്തിൽ വലിയൊരു ആരാധകവൃന്ദമുള്ള നടന്മാർ വളരെ അപൂർവ്വമാണ്. അക്കൂട്ടത്തിലെ പ്രധാനിയാണ് സ്റ്റൈലിഷ് സ്റ്റാർ എന്ന് വിശേഷിപ്പിക്കുന്ന അല്ലു അർജുൻ. മലയാളികൾ സ്നേഹത്തോടെ അദ്ദേഹത്തെ മല്ലു അര്‍ജുൻ എന്നാണ് വിളിക്കുന്നത്. അല്ലു അർജുൻ എങ്ങനെ മലയാളികൾക്ക് പ്രിയപ്പെട്ടവനായെന്ന് ചോദിച്ചാൽ ആര്യ, ഹാപ്പി, കൃഷ്ണ തുടങ്ങിയ സിനിമകളാണെന്ന് നിശംസയും പറയാം. അല്ലുവിൻ്റെ ഈ സിനിമകളെല്ലാം കേരളത്തിൽ വലിയ വിജയങ്ങൾ ആയി മാറിയിരുന്നു. അക്കൂട്ടത്തിലെ പ്രധാനിയാണ് ഹാപ്പി എന്ന സിനിമ.

Add Asianetnews as a Preferred SourcegooglePreferred

എ.കരുണാകരൻ ഒരുക്കിയ സിനിമ കേരളത്തിൽ അന്ന് 150 ദിവസത്തിന് മേൽ പ്രദർശിപ്പിച്ചിരുന്നു. ഇപ്പോഴിതാ 20 വർഷത്തിന് ശേഷം ചിത്രം വീണ്ടും ബിഗ് സ്ക്രീനിലേക്ക് തിരിച്ചെത്തുകയാണ്. ഗീത ആർട്സിന്‍റെ ബാനറിൽ അല്ലു അരവിന്ദ് നിർമ്മിച്ച ചിത്രം വീണ്ടും റീ റിലീസിന് എത്തിക്കുന്നത് രഥക് ആർട്‌സിൻ്റെ ബാനറിൽ ഖാദർ ഹസൻ ആണ്. അല്ലു അർജുന്റെ പിറന്നാൾ പ്രമാണിച്ച് ഏപ്രിൽ എട്ടിന് ആണ് ഹാപ്പി റീ റിലീസിന് ഒരുങ്ങുന്നത്.

ഏപ്രിൽ എട്ടിന് ചിത്രത്തിൻ്റെ മലയാളം പതിപ്പാണ് റീ റിലീസായി ഒരുങ്ങുന്നത്. ഫോർ കെ അൾട്ര ഇംപാക്റ്റ് ആണ് ചിത്രം റീ റിലീസിന് ഒരുങ്ങുന്നത്. കേരളത്തിൽ വമ്പൻ വരവേൽപ്പ് തന്നെ ഹാപ്പിക്ക് ഈ രണ്ടാം വരവിലും ലഭിക്കുമെന്നാണ് കണക്കുകൂട്ടൽ. 2006 ൽ പുറത്തിറങ്ങിയ ചിത്രത്തിൽ അല്ലു അർജുനൊപ്പം ജെനീലിയ ഡിസൂസ, മനോജ് ബാജ്പേയി എന്നിവരും പ്രധാന വേഷത്തിലെത്തിയിരുന്നു. ചിത്രത്തിലെ യുവാൻ ശങ്കർ രാജയുടെ പാട്ടുകളും സൂപ്പർ ഹിറ്റായിരുന്നു. മികച്ച നിരൂപക പ്രശംസയും ചിത്രം നേടിയിരുന്നു. വാർത്തപ്രചരണം: പി. ശിവപ്രസാദ്.

Asianet News Live | Malayalam Live News | Breaking News l Kerala News Updates | HD News Streaming